ഭൂമി കറങ്ങുമ്പോൾ നമ്മൾ വീഴാത്തത് എന്തുകൊണ്ട്? ഉത്തരം ലളിതമാണ്, എന്നാൽ 90 ശതമാനം ആളുകൾക്കും ഉത്തരം അറിയില്ല.

ഭൂമി കറങ്ങുമ്പോൾ നമ്മൾ വീഴാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ഒരുപക്ഷേ പലർക്കും ഇത് വളരെയധികം ലളിതമായി തോന്നിയേക്കാവുന്ന ഒരു ചോദ്യമായിരിക്കും. എന്നാൽ 90% ആളുകൾക്കും ഈയൊരു ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ഭൂമി കറങ്ങിക്കൊണ്ടിരിക്കുമ്പോൾ എന്തുകൊണ്ട് നാം അതിൽ നിന്ന് വീഴുന്നില്ല എന്നതിന് പിന്നിലുള്ള ശാസ്ത്രീയ വശം ഞങ്ങൾ ഈയൊരു ലേഖനത്തിലൂടെ സൂക്ഷ്‌മപരിശോധന ചെയ്യുന്നു.

ഗുരുത്വാകർഷണം

ഈ ചോദ്യത്തിനുള്ള കൃത്യമായ മറുപടി എന്ന് പറയുന്നത് ഭൂഗുരുത്വാകർഷണമാണ്. മാസുള്ള രണ്ട് വസ്തുക്കളെ പരസ്പരം ആകർഷിക്കുന്ന ശക്തിയാണ് ഗുരുത്വാകർഷണം. ഭൂമിക്ക് ഒരു വലിയ പിണ്ഡമുണ്ട്. അതിനർത്ഥം അതിന് ശക്തമായ ഗുരുത്വാകർഷണം ഉണ്ട് എന്നാണ്. ഭൂമിയുടെ ഉപരിതലത്തിൽ കറങ്ങുമ്പോഴും നമ്മെ നിലനിർത്തുന്നത് ഈയൊരു വലിവാണ്.

അപകേന്ദ്ര ബലം

Earth Earth

പ്രവർത്തനത്തിൽ വരുന്ന മറ്റൊരു ശക്തി എന്ന് പറയുന്നത് അപകേന്ദ്രബലമാണ്. ഭ്രമണ കേന്ദ്രത്തിൽ നിന്ന് വസ്തുക്കളെ അകറ്റുന്ന ബലമാണ് അപകേന്ദ്രബലം. ഭൂമി കറങ്ങുന്ന സമയത്ത് അപകേന്ദ്രബലം ഭൂമിയുടെ ഭ്രമണ അക്ഷത്തിൽ നിന്ന് വസ്തുക്കളെ അകറ്റുന്നു. എന്നിരുന്നാലും ഭൂമിയുടെ ഗുരുത്വാകർഷണ ശക്തിയെ മറികടക്കാൻ ഈ ശക്തിക്ക് വേണ്ടത്ര ശക്തിയില്ല എന്നതാണ് മറ്റൊരു വസ്തുത.അതിനാലാണ് ഭൂമി കരങ്ങുമ്പോഴും നമ്മെ വീഴാതെ നില നിർത്തുന്നതിനുള്ള കാരണം.

ഭൂമിയുടെ ഭ്രമണ വേഗത

ഭൂമധ്യരേഖയിൽ നിന്ന് മണിക്കൂറിൽ ഏകദേശം 1,000 മൈൽ വേഗതയിൽ ഭൂമി കറങ്ങുന്നുണ്ട്. ഇത് വേഗതയുള്ളതായി ഒരുപക്ഷേ തോന്നിയേക്കാം. എന്നാൽ ഭൂമി വളരെ വലുതായതിനാൽ ഈ വേഗതയുടെ ഫലങ്ങൾ നമുക്ക് അനുഭവപ്പെടുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. സ്ഥിരമായ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാറിൽ ആയിരിക്കുന്നതിന് സമാനമാണ് ഇത്. നിങ്ങൾ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നത് വരെ നിങ്ങൾക്ക് നീങ്ങുന്നതായി അനുഭവപ്പെടില്ല.

ചുരുക്കത്തിൽ പറഞ്ഞാൽ ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിൽ നിന്ന് വസ്തുക്കളെ അകറ്റുന്ന അപകേന്ദ്രബലത്തേക്കാൾ ഭൂമിയുടെ ശക്തമായ ഗുരുത്വാകർഷണ ബലം കാരണം ഭൂമി കറങ്ങിക്കൊണ്ടിരിക്കുമ്പോൾ നാം അതിൽ നിന്ന് വീഴില്ല. കൂടാതെ ഭൂമിയുടെ ഭ്രമണ വേഗത നമുക്ക് അതിന്റെ ഫലങ്ങൾ അനുഭവിക്കാൻ പര്യാപ്തമല്ല. അതിനാൽ ഭൂമി കറങ്ങിക്കൊണ്ടിരിക്കുമ്പോൾ എന്തുകൊണ്ടാണ് നമ്മൾ അതിൽ നിന്ന് വീഴാത്തതെന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ ഇനി മറുപടി കൊടുക്കാൻ മറക്കല്ലേ.