ഇങ്ങനെ ചെയ്താൽ പെട്രോൾ പമ്പുകളിലെ ചതികളിൽ നിന്നും രക്ഷപ്പെടാം.

ഇന്ന് സ്വന്തമായൊരു വാഹനമില്ലാതെ നമുക്ക് യാത്ര ചെയ്യാൻ പറ്റില്ല എന്ന സാഹചര്യമാണ്. പലരും അവരവരുടെ സൗകര്യത്തിനനുസരിച്ച് സ്വന്തമായി വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിലും. ഇന്നൊരു ടൂവീലർ പോലുമില്ലാത്ത ആളുകൾ വളരെ ചുരുക്കമായിരിക്കും. വർധിച്ചുവരുന്ന ഇന്ധന വില പലരെയും ഇലക്ട്രിക് വാഹനങ്ങളിലേക്കും പൊതു ഗതാഗതങ്ങൾ ഉപയോഗിക്കുന്നതിനുമായി നിർബന്ധിതരായിരിക്കിയിട്ടുണ്ട്.



എന്നാൽ തിരക്കുപിടിച്ച ഇന്നത്തെ ജീവിത സാഹചര്യത്തിൽ പൊതുഗതാഗതം സ്വീകരിക്കുക എന്നത് പലരെയും സംബന്ധിച്ചിടത്തോളം ശാശ്വതമായ മാർഗമല്ല. മാത്രമല്ല പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ സാമ്പത്തികലാഭമുണ്ടെങ്കിലും ഒരുപാട് സമയം നഷ്ടം വരുന്നത് കാരണം വളരെ ചുരുക്കം ആളുകൾ മാത്രമാണ് പൊതുഗതാഗതം ഇന്ന് കേരളത്തില്‍ ഉപയോഗിക്കുന്നത്. നല്ലൊരു ശതമാനം ആളുകൾക്കും ഇന്ന് സ്വന്തമായി ഒരു വാഹനമുണ്ട്.



Petrol Pump
Petrol Pump
c

വർധിച്ചുവരുന്ന ഇന്ധന വിലയുടെ പുറമേ നമ്മൾ നൽകുന്ന പണത്തിന് തുല്യമായ മൂല്യമുള്ള ഇന്ധനം നമുക്ക് ലഭിക്കുന്നില്ലെന്ന് വന്നാലോ?. അടുത്തിടെ വാർത്തകളിലൂടെ നിരവധി പെട്രോൾ പമ്പുകളിലെ തട്ടിപ്പുകള്‍ പുറത്തു വന്നിരുന്നു. ചിലയിടത്ത് മെഷീനുകളുടെ തകരാറുമൂലം നൽകുന്ന പണത്തിന് തുല്യമായിട്ടുള്ള ഇന്ധനം വാഹനത്തിൽ നിറയാതെ വരുന്ന സാഹചര്യങ്ങളുമുണ്ട്. എന്നാൽ മനപ്പൂർവ്വം ഉപഭോക്താക്കളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടുകൂടി. ഉപഭോക്താവ് നൽകുന്ന പണത്തിനു തുല്യമായിട്ടുള്ള ഇന്ധനം നൽകാതെ ഉപഭോക്താക്കളെ വഞ്ചിക്കുന്ന പെട്രോൾ പമ്പുകളുമുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. ഇത്തരം വഞ്ചിക്കുന്ന പെട്രോൾ പമ്പുകളിൽ നിന്ന് രക്ഷനേടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഒരു പരിധി വരെ നമ്മൾ ശ്രദ്ധിച്ചാൽ ഇത്തരം വഞ്ചനകളില്‍ നിന്നും നമുക്ക് രക്ഷനേടാവുന്നതാണ്. അതിനുള്ള ചില ടിപ്സുകളാണ് ഇന്ന് ഈ ലേഖനത്തിലൂടെ ഞങ്ങൾ പറയാൻ പോകുന്നത്.



ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമ്മളെ വഞ്ചിക്കുന്നതില്‍ നിന്നും രക്ഷനേടാവുന്നതാണ്. സാധാരണയായി പമ്പുകളിൽ കണ്ടുവരുന്ന ഒരുതരം തട്ടിപ്പാണ് ഇനി പറയുന്നത്. ഉദാ:- ഒരു പമ്പിൽ പെട്രോൾ നിറയ്ക്കുന്നതിന് വേണ്ടി വരി നില്‍ക്കുകയാണ്, നിങ്ങളുടെ മുന്നിലുള്ള ഒരാൾ 50 രൂപക്ക് പെട്രോൾ അടിച്ചു. ശേഷം നിങ്ങളുടെ ഊഴമാണ് നിങ്ങൾ 100 രൂപക്ക് പെട്രോൾ അടിക്കാനാണ് ഉദ്ദേശിക്കുന്നത്, ജീവനക്കാരൻ മെഷീൻ സ്ക്രീനിന് മുന്നിലായി മറഞ്ഞു നിൽക്കുകയും ശേഷം റീസെറ്റ് ബട്ടണ്‍ പ്രസ്‌ ചെയ്യാതെ നിങ്ങളുടെ വാഹനത്തിലേക്ക് ഇന്ധനം നിറയ്ക്കുകയും ചെയ്യും. റീസെറ്റ് ബട്ടണ്‍ പ്രസ്‌ ചെയ്യാതെ ഇന്ധനം നിറച്ചാൽ തൊട്ടുമുന്നേ ഇന്ധനം നിറച്ച വ്യക്തി എത്ര രൂപയ്ക്കാണോ നിറയ്ച്ചത് അതിനുശേഷമുള്ള സംഖ്യയായിരിക്കും മിഷീനിൽ കാണിക്കുക. ഇന്ധനം നിറയ്ക്കുന്നതിന് മുന്നേ മെഷീനില്‍ കാണിക്കുന്ന അക്കം പൂജ്യമാണെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം ഇന്ധനം നിറയ്ക്കാൻ പറയുക.

മറ്റൊരുതരം തട്ടിപ്പാണ് വിലകൂടിയ പെട്രോള്‍ അതയത് സാധാരണ പെട്രോലിനെ അപേക്ഷിച്ച് വില കൂടിയ പ്രേമിയും/സ്പീഡ് പെട്രോൾ നിറച്ച് നിങ്ങളെ വഞ്ചിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ പണം നഷ്ടപ്പെടുകയും നിങ്ങള്‍ നല്‍കുന്ന പണത്തിന് തുല്യമായ പെട്രോള്‍ ലഭിക്കാതെ വരുകയും ചെയ്യും.

പെട്രോൾപമ്പുകളിൽ പണം നൽകുമ്പോൾ നോട്ടുകളായി നല്‍കാതെ. നിങ്ങളുടെ ബാങ്കുകളുടെ കാർഡുകൾ വഴി അല്ലെങ്കില്‍ UPI സംവിധാനം വഴി പണം നൽകാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് നടത്തിയ ഇടപാടിന് ഒരു തെളിവ്‌ സൂക്ഷിക്കാനും സാധിക്കും.

എപ്പോഴും 100, 200 അല്ലെങ്കിൽ 500 എന്നരീതിയിൽ പെട്രോൾ അടിക്കുന്നതിനു പകരം 110, 210 അല്ലെങ്കിൽ 510 എന്ന രീതിയിൽ പെട്രോൾ നിറക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി മെഷീനിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്തു വെച്ചിട്ടുള്ള പ്രോഗ്രാമുകൾ പ്രവർത്തിക്കാതെ വരികയും നിങ്ങള്‍ നല്‍കുന്ന പണത്തിന് തുല്യമായിട്ടുള്ള പെട്രോൾ ലഭിക്കുകയും ചെയ്യും.