നിങ്ങളുടെ വാഹനം സർവീസ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇതൊക്കെ ലഭിക്കുന്നുണ്ടോ ?

ഒരു വാഹനം വാങ്ങുമ്പോൾ നമ്മളിൽ പലരും ശ്രദ്ധിക്കുന്നത് ആ വാഹനം സർവീസ് ചെയ്യാനുള്ള സംവിധാനം തന്നെയായിരിക്കും. ഒരു കാറിന്റെ ആയുസ്സ് നിലനിർത്തുന്നതിനും അതിന്റെ രൂപത്തിൽ മനോഹാരിത വരുത്തുന്നതുമോക്കെ സർവീസിംഗ് എന്നു പറയുന്നത് തന്നെ. വളരെ അത്യാവശ്യമായ ഒരു കാര്യമാണ് കാർ സർവീസ്. മിക്കവാറും എല്ലാവരും നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്നത് ഇതിനെ പറ്റിയുള്ള അറിവ് കുറവ് തന്നെയായിരിക്കും. നല്ല രീതിയിൽ തന്നെ ഒരു കാര്യത്തെപ്പറ്റി മനസ്സിലാക്കിയിട്ട് വേണം ഒരു വാഹനം വാങ്ങുവാൻ. വാഹനം വാങ്ങുമ്പോള് വാഹനത്തിന് സർവീസ് സെന്ററുകളുണ്ടോ എന്നാണ്.



Car Service
Car Service

ഒരു വാഹനം വാങ്ങുന്ന സമയത്ത് നമ്മൾ ഒരു സെയിൽസ്മാനോട് സംസാരിക്കുമ്പോൾ വാഹനത്തിന്റെ സർവീസിംഗ് കാര്യങ്ങളെ പറ്റി പറയുമ്പോൾ ചെറിയ രീതിയിൽ മാത്രം ആയിരിക്കും അദ്ദേഹം നമുക്ക് വിവരങ്ങൾ പറഞ്ഞു തരുന്നത്. ഒരു സെയിൽസ് ടീമിനെ സംബന്ധിച്ചിടത്തോളം ആവാഹനം തിരിക്കുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം വാഹനം നമ്മുടെ കൈയിൽ എത്തിക്കുകയെന്നതാണ്. സർവീസിംഗ് എന്ന് പറയുന്നത് രണ്ടാമത് വരുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നമുക്ക് സർവീസിംഗിന്റെ പ്രധാനപ്പെട്ട വിവരങ്ങളാണ് അറിയേണ്ടതെന്നുണ്ടെങ്കിൽ നമ്മൾ തീർച്ചയായും ആദ്യം ഇതിന്റെ സർവീസിംഗ് ടീമുമായാണ് സംസാരിക്കേണ്ടത്. കാരണം ഒരു വാഹനം വാങ്ങിയതിനുശേഷം ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നതിലും നല്ലത് വാഹനത്തെ പറ്റി കൂടുതൽ അറിഞ്ഞതിനു ശേഷം വാങ്ങുകയെന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ സർവീസിംഗ് കാര്യങ്ങളെപ്പറ്റി സെയിൽസ് ടീമിനോട് ചോദിക്കുന്നതിലും നല്ലത് എപ്പോഴും സർവീസിംഗ് ടീമുമായി അതിനെ പറ്റി ചർച്ച ചെയ്യുന്നതായിരിക്കും.



സെയിൽസ് ജോലി ചെയ്യുന്ന ആളുകൾക്ക് വണ്ടിയുടെ ടെക്നിക്കൽ കാര്യങ്ങളെ കുറിച്ചുള്ള അറിവെന്നതും വളരെ പരിമിതമായിരിക്കും. അവരെ സംബന്ധിച്ചിടത്തോളം വാഹനം നമ്മുടെ കൈകളിലെത്തിക്കുക എന്നത് മാത്രമാണ് അവരുടെ ജോലി. ഓരോ ഡീലർഷിപ്പും പ്രവർത്തിക്കുന്നത് പല ഫെസിലിറ്റികളിൽ ആയിരിക്കും. ഉദാഹരണമായി 3s ഫെസിലിറ്റിയാണെന്നുണ്ടെങ്കിൽ അതിൽ സെയിൽസ്, സർവീസ്, സ്പെയർപാർട്സ് എന്നിങ്ങനെയാണ് വരുന്നത്. 2 എസ് ഫെസിലിറ്റിയാണ് നൽകുന്നതെങ്കിൽ അതിൽ സെയിൽസിനൊപ്പം മറ്റ് ഏതെങ്കിലും രണ്ട് ഫെസിലിറ്റിയായിരിക്കും വരുന്നത്. 1 S ഫെസിലിറ്റിയാണെങ്കിൽ അവിടെ സെയിൽസ് മാത്രമേ വരുന്നുള്ളൂ. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.