ഒരു ട്രെയിനിന് എത്ര വിലവരും? യഥാർത്ഥ വില നിങ്ങൾ അറിഞ്ഞാൽ കാലിനടിയിലെ മണ്ണ് നീങ്ങും.

ദശലക്ഷക്കണക്കിന് ആളുകൾ ദിവസേന യാത്ര ചെയ്യുന്ന ഇന്ത്യൻ റെയിൽവേ ഇത് ഏറ്റവും എളുപ്പമുള്ള യാത്രാ മാർഗമായി ആളുകൾ കണക്കാക്കപ്പെടുന്നു. തീവണ്ടിയിൽ യാത്ര ചെയ്യുന്നത് വളരെ ലളിതവും അതിലുപരി മിതമായ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന ഒരു മാർഗ്ഗം കൂടിയാണ്. നിങ്ങൾ ചിലപ്പോൾ ട്രെയിനിൽ യാത്ര ചെയ്തിട്ടുള്ള ഒരാളായിരിക്കാം.എന്നാൽ ഒരു ട്രെയിൻ നിർമ്മിക്കുന്നതിന് വേണ്ടി എത്രമാത്രം ചെലവാകുമെന്നും ട്രെയിൻ മുഴുവൻ വാങ്ങാൻ നിങ്ങൾ എത്ര പണം നൽകണമെന്നും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

ഇന്ത്യൻ റെയിൽവേയുടെ ഓരോ ട്രെയിനിനും വ്യത്യസ്ത സൗകര്യങ്ങളുണ്ട്. ഓരോ ട്രെയിനിനും വ്യത്യസ്ത കോച്ചുകളുമുണ്ട്. ട്രെയിനിന്റെ വില കോച്ചിനെയും അതിന്റെ സൗകര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ട്രെയിനുകളിലെ ജനറൽ ബഗ്ഗി, സ്ലീപ്പർ, 1st AC, 2nd AC, 3rd എസി തുടങ്ങിയ ക്യാരേജുകൾക്ക് വ്യത്യസ്ത ചിലവുകൾ ഉണ്ട്.

ട്രെയിനിലെ എഞ്ചിൻ നിർമ്മിക്കാൻ ആണ് ഏറ്റവും കൂടുതൽ ചിലവ് വരുന്നത്. നിലവിൽ രണ്ട് തരം എഞ്ചിനുകളാണ് ഇന്ത്യൻ ട്രെയിനുകളിൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക്, ഡീസൽ എഞ്ചിനുകൾ ഇതിൽ ഉൾപ്പെടുന്നു. 13 മുതൽ 20 കോടി രൂപ വരെയാണ് ഒരു എഞ്ചിൻ നിർമ്മാണത്തിന് ചെലവ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നിരുന്നാലുംഎഞ്ചിന്റെ സമയവും ശക്തിയും അനുസരിച്ച് വില കുറവുള്ളതും ഉണ്ടായിരിക്കാം.

Train Train

ഇന്ത്യൻ റെയിൽവേയുടെ ഒരു കോച്ച് തയ്യാറാക്കാൻ ഏകദേശം 2 കോടി രൂപ വരെ ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഇത് ബോഗിയിൽ നൽകിയിരിക്കുന്ന സൗകര്യത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ തീവണ്ടിയുടെ ജനറൽ കോച്ചിന്റെ നിർമ്മാണത്തിന് അൽപ്പം ചെലവ് കുറവാണ്.കാരണം എസി കോച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ അതിനു സൗകര്യങ്ങൾ കുറവാണ്.

66 കോടി രൂപയാണ് ഒരു ട്രെയിൻ നിർമാണത്തിന് ചെലവ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു യാത്രാ ട്രെയിനിന് ഏകദേശം 24 കോച്ചുകളാണുള്ളത്.ഓരോ കോച്ചിനും ശരാശരി 2 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതുമൂലം ബോഗികളുടെ വില 48 കോടി രൂപയായി ഉയർന്നു. ഇതോടൊപ്പം 18 കോടി രൂപ വരെയാണ് ട്രെയിൻ എൻജിന്റെ വില വരുന്നത്.

രാജ്യത്തെ ആദ്യത്തെ സെമി-ഹൈ സ്പീ, ഡ് എൻജിൻ രഹിത ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസിന് 115 കോടി രൂപയാണ് ചെലവ് വന്നിരിക്കുന്നത്. ന്യൂ ജനറേഷൻ 16 കോച്ചുകളുള്ള എഞ്ചിനില്ലാത്ത സെമി-ഹൈ സ്പീ, ഡ് വന്ദേ ഭാരത് ട്രെയിനിന്റെ നിർമ്മാണത്തിന് ഏകദേശം 110 മുതൽ 120 കോടി രൂപ ചിലവ് വരുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.