ആമസോണ്‍ കാടുകളിലെ സോംബികള്‍ മനുഷ്യരില്‍ എത്തുമോ ?

സോംബികളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഹോളിവുഡ് സിനിമകളിലും ഹൊറര്‍ കഥകളിലും എന്നും ഭയപ്പെടുത്തുന്ന ഒരു കഥാപാത്രമായിരുന്നു സോംബികള്‍. ഇവ യഥാര്‍ത്ഥത്തില്‍ എന്താണ്? എന്ത്കൊണ്ടായിരിക്കും ആളുകള്‍ സോംബികളെ ഭയക്കുന്നത്? യഥാര്‍ത്ഥ ജീവിതത്തില്‍ സോംബികളുണ്ടോ? ഹോളിവുഡ് സിനിമളില്‍ മാത്രം കണ്ടിരുന്ന സോംബികള്‍ മനുഷ്യരില്‍ ഉണ്ട് എന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. സോംബി എന്നാ വൈറസ് മനുഷ്യ ശരീരത്തില്‍ കയറിയാല്‍ അത് തലച്ചോറിലെ ചില നാഡീ-ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ഇല്ലായ്മ ചെയ്യുകയും ചുരുങ്ങിയ സമയം കൊണ്ട് ആ മനുഷ്യന്‍ സോംബിയായി മാറുകയും തുടര്‍ന്ന് മറ്റുള്ള ആളുകളെ ആക്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ ആക്രമിക്കപ്പെടുന്നയാല്‍ മറ്റൊരു സോംബിയായി മാറുകയും ഇതങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് സോംബി കേന്ദ്ര കഥാപാത്രമായ പല ഹോളിവുഡ് ഹൊറര്‍ സിനിമകളും പറയുന്നത്.



Amazon forest zombies
Amazon forest zombies

അമേരിക്കയിലെ പ്രശസ്ത ഹോളിവുഡ് സിനിമാ സമിവിധായകനായ ജോര്‍ജ് റോമിയോയാണ് സോംബി സിനിമകളുടെ പിതാവായി അറിയപ്പെടുന്നത്. ആദ്യത്തെ സോംബി കേന്ദ്ര കഥാപാത്രമായ സിനിമ എന്ന് പറയുന്നത് 1968ലെ ദി നൈറ്റ് ഓഫ് ലിവിംഗ് ഡെഡ് എന്ന സിനിമയാണ്. ഇതൊരു കഥയാണ്‌ എങ്കിലും പ്രാണീ ലോകത്ത് ഇതിനു സമാനമായ സ്വഭാവ സവിശേഷതകളോട് കൂടിയ സോംബികളുണ്ട്. പ്രാണീ സോംബികള്‍.



സോംബി വൈറസ് എന്നായിരിക്കും നമ്മള്‍ സിനിമയിലൊക്കെ കേട്ടിട്ടൊള്ളൂവെങ്കിലും പ്രാണീ ലോകത്തെ സോംബികള്‍ ഒരു തരത്തിലുള്ള പാരസൈറ്റിക് ഫംഗസുകളാണ്. പാരസൈട്ടുകള്‍ എന്താണ് എന്ന് നമ്മളില്‍ ചിലര്‍ക്കെങ്കിലും അറിയാം. അതായത് മറ്റുള്ള ജീവികളുടെ ശരീരത്തിനുള്ളിലും ചില മരങ്ങളിലും ജീവിച്ചു അതില്‍ നിന്ന് തന്നെ അവയ്ക്കാവശ്യമായ ആഹാരം വലിച്ചെടുത്ത് ജീവിക്കുന്നവയാണവ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിപരീതമായി പ്രാണീ ലോകത്തിനു തന്നെ അപകടം ചെയുന്നവയാണ് പാരാസൈറ്റിക് ഫംഗസുകള്‍. ഇവയെ ഒഫിയോകോര്‍ഡിസെപ്സ് ഫംഗസുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ പ്രവര്‍ത്തികള്‍ സോംബികള്‍ക്ക് സമാനമായതിനാല്‍ സോംബി ഫംഗസ് എന്നാണ് അറിയപ്പെടുന്നത്. ആമസോണ്‍ കാടുകളിലെ ഉറുമ്പുകള്‍ക്കിടയിലാണ് ഈ സോംബികള്‍ കാണപ്പെടുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഇത്തരം ഫംഗസുകള്‍ ഉറുമ്പുകളുടെ ശരീരത്തിലെത്തുന്നതോടെ അവയുടെ ചലിക്കാനുള്ള ശേഷി മന്ദ ഗതിയിലാകുന്നു. കൂടാതെ അവയുടെ താടിയെല്ലുകള്‍ പോലും അനക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു. വൈകാതെ അവയ്ക്ക് ജീവന്‍ നഷ്ട്ടപ്പെടാന്‍ കാരണമാകുന്നു. ഇങ്ങനെ ചത്തൊടുങ്ങുന്ന ഉറുമ്പുകളുടെ തലയില്‍ നിന്നുമൊരു കൂണ്‍ പോലെയുള്ള സംഭവം പുറത്തേക്ക് വരികയും ഇത് പിന്നീട് മറ്റുള്ള ഉറുമ്പുകളെ ആക്രമിക്കുകയും ചെയ്യുന്നു. 2-3 ആഴ്ച കൂടും തോറും ഇത്തരമൊരു പ്രതിഭാസം നടക്കാറുണ്ട് എന്നാണ് കണ്ടെത്തല്‍. ഇതിനെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ക്കായി തഴെയുള്ള വീഡിയോ കാണുക.