ചിലയാളുകളുടെ സൃഷ്ടികളെ കുറിച്ച് അറിയാം.

ചിലയാളുകളുടെ സൃഷ്ടികൾ കാണുമ്പോൾ നമ്മുടെ അമ്പരപ്പെട്ടു പോകാറുണ്ട്. ഇവരെന്താണ് ചെയ്തു വെച്ചിരിക്കുന്നത് എന്നായിരിക്കും ആ അത്ഭുതത്തിന് കാരണം. അത്തരത്തിലുള്ള വ്യത്യസ്തമായ ചില സൃഷ്ടികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഓൺലൈൻ ആയി എൻജിനീയറിങ് പഠിച്ച ചില ആർക്കിടെക്ട്മാരുടെ മനോഹരമായ സൃഷ്ടികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു ടോയ്ലറ്റ് ആണ്. എപ്പോഴും ആളുകൾ ഒറ്റയ്ക്ക് ടോയ്‌ലറ്റിൽ പോകുവാനും കാര്യങ്ങൾ നിർവഹിക്കാനുമാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ഇവിടെ ഒരു ടോയ്‌ലറ്റിന്റെ ഉള്ളിൽ തന്നെ നിരവധി യൂറോപ്യൻ ക്ലോസറ്റുകളാണ് കാണാൻ സാധിക്കുന്നത്. ഇത് ഉണ്ടാക്കിയ ആൾ എന്താണ് ഉദേശിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. കുറച്ചുപേർ കമ്പനിയായി ടോയ്‌ലറ്റിൽ പൊയ്ക്കോട്ടെ എന്നായിരിക്കും അദ്ദേഹം കരുതിയതെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെയോരു ടോയിലറ്റിൽ തന്നെ ഒന്നിലധികം യൂറോപ്യൻ ക്ലോസറ്റ് വെക്കേണ്ട ആവശ്യമുണ്ടാവില്ലല്ലോ.



The creator of this is an idiot of the employer who gave him the job
The creator of this is an idiot of the employer who gave him the job

അതുപോലെ ഇവിടെ നമുക്ക് മറ്റൊരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഒരു കുഴൽ കിണർ കുഴിക്കുന്നതാണ്. കുഴൽക്കിണറിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ മുകളിലത്തെ നിലയിൽ നിന്നും കോൺക്രീറ്റ് മേൽക്കൂര തുളച്ചാണ് ഇത് താഴേക്കിറങ്ങി മണ്ണിലേക്ക് എത്തുന്നതും, അവിടെനിന്നും ഈയൊരു കുഴൽകിണർ കുഴിക്കുന്നതും. അങ്ങനെ കാണുമ്പോൾ തന്നെ നമ്മളൊന്ന് അത്ഭുതപ്പെട്ടുപോകും. എന്താണ് ഈ പുതിയ രീതിയിലുള്ള കുഴൽകിണർ എന്നായിരിക്കും ആദ്യം തന്നെ മനസ്സിലേക്ക് വരുന്നോരു ചോദ്യം.



അതുപോലെതന്നെ ഇവിടെ വളരെ പെട്ടെന്നോരു കോൺക്രീറ്റ് മതിൽ പൊളിച്ചു നീക്കുന്നതാണ് കാണാൻ സാധിക്കുന്നത്. വെറുതെയോന്നു കുത്തുമ്പോൾ തന്നെ ഇതിലെ സിമന്റുകളൊക്കെ താഴേക്ക് വീണു പോവുകയാണ് ചെയ്യുന്നത്. ശരിക്കുള്ള സിമൻറ് കൊണ്ട് തന്നെയല്ലേ ഉണ്ടാക്കിയതെന്ന് നമുക്ക് സംശയം തോന്നുന്ന രീതിയിലാണ് നമുക്ക് ഈ ഒരു കാഴ്ച സമ്മാനിക്കുന്നത്.

മറ്റൊരു രസകരമായ കാഴ്ചയെന്നാൽ ഇവിടെ ഒരു മുറിയുടെ ഡോറാണ് കാണിക്കുന്നത്. അത് ഡബിൾ ഡോർ ഫ്രിഡ്ജിന്റെ ഡോറാണ് ഈ മുറിക്ക് വേണ്ടി ഘടിപ്പിച്ചിരിക്കുന്നത്. അത്‌ നമുക്കൊരു വ്യത്യസ്തതയായി തോന്നാമെങ്കിലും ഇത് ഏത് മുറിക്ക് വേണ്ടിയാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന് കേൾക്കുമ്പോഴാണ് അമ്പരപെട്ടുപോകുന്നത്. ഒരു ടോയ്ലറ്റിനാണ് ഇത് ഘടിപ്പിച്ചിരിക്കുന്നതെന്നതാണ് ഏറ്റവും രസകരമായ കാര്യം. ഈയൊരു ബുദ്ധിയൊക്കെ എവിടെനിന്ന് വരുന്നുവെന്ന് ആലോചിച്ചു നോക്കേണ്ട കാര്യം തന്നെയാണ്.