ഉറുമ്പിനെ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ ഇതായിരിക്കും കാഴ്ച.

മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാന്‍ സാധിക്കുന്ന ഏകകോശജീവികളേയോ ബഹുകോശജീവികളേയോയാണ് സൂക്ഷ്മജീവികള്‍ എന്നുവിളിക്കുന്നത്. മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് 1674 ല്‍ ആന്റണ്‍ വാന്‍ ല്യൂവന്‍ഹോക്ക് ഇത്തരം ജീവികളെ നിരീക്ഷിച്ചതോടെയാണ് സൂക്ഷ്മജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞത്. കണ്ണിന് പോലും കാണാന്‍ സാധിക്കാത്തവയാണ് ഇവ. എന്നാല്‍ കണ്ണിന് കാണാന് സാധിക്കുന്ന പ്രാണികളെ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ എന്തായിരിക്കും സംഭവിക്കുക, താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്കിത് മനസിലാകും.



ഉറുമ്പിനെ മൈക്രോസ്‌കോപ്പിലൂടെ കണ്ടാല്‍ എങ്ങനെയുണ്ടാകും. ഏതോ വലിയ ജീവിയെ പോലെ തോന്നുകയാണെങ്കില്‍ അദ്ഭുതപ്പെടാനില്ല. ഹോളിവുഡ് സിനിമകളില്‍ കാണുന്ന പോലെ പേടിപ്പെടുത്തുന്ന മൃഗങ്ങളെപോലെ നിങ്ങള്‍ക്ക് തോന്നും. പേനുകള്‍ ഏഴു കട്ടിളപ്പടി കടക്കും എന്നാണ് പണ്ടുള്ളവര്‍ പറയാറ്. പേന്‍ മുട്ടക്കൂടുകള്‍ക്ക് (പ്രത്യേകിച്ച് ദേഹാപ്പേനുകളുടേത്) ഒരു മാസം വരെ വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ച് ഒരു മാസക്കാലം ജീവനോടെയിരിക്കാം എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പഴമക്കാര്‍ ഏഴ് കട്ടിളപ്പടിയല്ല ഏഴ് കടല്‍ വരെ കടക്കാന്‍ ശേഷിയുള്ളവരാണ് പേനുകള്‍ എന്നും പറയാറുണ്ട്. ഈ പേനുകളെ വളരെ സൂക്ഷ്മതോടെ നോക്കായാല്‍ ഏതോ വലിയ മൃഗത്തെ പോലെ തോന്നും. മൈക്രോസ്‌കോപ്പിലൂടെ നിങ്ങളെ പേടിപെടുത്തുന്ന ഏതോ ജീവിയാണെന്നെ തോന്നുകയുള്ളു.



Ant on Microscope
Ant on Microscope

കൊതുക് കടി കൊള്ളാത്തവരായി ആരും ഉണ്ടാകില്ല. കൊതുകുകള്‍ മനുഷ്യ ശരീരത്തിലെ ചോരകുടിച്ചാണ് ജീവിക്കുന്നത്. ഇവയെ മൈക്രോസ്‌കോപ്പിലൂടെ കണ്ടാല്‍ എങ്ങനെയിരിക്കും, താഴെ കാണുന്ന വീഡിയോയില്‍ നിങ്ങള്‍ക്ക് കൊതുകിനെ വളരെ വലുതായി കാണാന്‍ സാധിക്കുന്നത്.

സ്വന്തമായി വല വിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ് എട്ടുകാലി. ഇവയെ നുമുക്ക് ചിലന്തി എന്നും വിളിക്കാം. ചിലന്തികള്‍ അറേനിയേ(Araneae) എന്ന നിരയിലും(Order) അരാക്ക്‌നിഡ(Arachnida) എന്ന ഗോത്രത്തിലും(Class) പെടുന്നവയാണ്. തേള്‍, മൈറ്റ്, ഹാര്‍വസ്റ്റ് മാന്‍ തുടങ്ങിയ ജീവികളും ഇതേ ഗോത്രത്തില്‍ തന്നെയാണ് ഉള്‍പ്പെടുന്നത്. ഗവേഷകര്‍ നടത്തുന്ന ചിലന്തികളെപ്പറ്റിയുള്ള പഠനം അരാനിയോളജി(Araneology) എന്നറിയപ്പെടുന്നു. ലോകത്താകമാനം 112 കുടുംബങ്ങളിലായി 3924 ജനുസില്‍ ഉള്‍പ്പെടുന്ന എട്ടുകാലില്‍ ഉണ്ടെന്നാണ് കണക്കുകള്‍, ഇത്തരത്തിലുള്ള ചിലന്തികളെ പിടിച്ച് മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ എങ്ങനെയുണ്ടാകും.



ചിത്രശലബങ്ങളെ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. വളരെ മനോഹരമായ ചിറകുകളുള്ള ഇവര്‍ അതീവ സൗന്ദര്യം നിറഞ്ഞവരാണ്. പ്രാണിലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ജീവികളായ ഷഡ്പദങ്ങളാണ് ചിത്രശലഭങ്ങള്‍ എന്ന് പറയാം. മനുഷ്യന്‍ ഭൂമിയില്‍ ആവിര്‍ഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ചിത്രശലഭങ്ങള്‍ ഭൂമിയിലുണ്ടായിരുന്നതായി വിദഗ്തര്‍ പറയപ്പെടുന്നു. 1973 ല്‍ ഫ്രാന്‍സില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയത്. ആര്‍ത്രോപോഡയിലെ ഇന്‍സെക്റ്റ എന്ന വിഭാഗത്തില്‍ ലെപിഡോപ്റ്റീറ എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങള്‍ ഉള്‍പ്പെടുന്നത്. ചിത്ര ശലഭങ്ങളെ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ എങ്ങനെയുണ്ടാകും. വളരെ മനോഹരമായ അനുഭവമായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാകുക. ഇങ്ങനെയുള്ള പ്രാണികളെ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ നിങ്ങള്‍ അദ്ഭുതപ്പെടുമെന്നതില്‍ സംശയമില്ല. കുഴിയാനയേയും പച്ചതുള്ളന്‍ തേനിച്ച, പുല്‍ചാടി ഇവയെ ഒക്കെ നിങ്ങളെ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ അദ്ഭുതപ്പെടുത്തുമെന്നതില്‍ സംശയമില്ല.
തുമ്പികളെ പോലെയുള്ള ഷഡ്പദങ്ങളായ ആന്റ്‌ലയണിന്റെ (Antlion) ലാര്‍വയെയാണ് കുഴിയാന എന്ന് വിളിക്കുന്നത്. പൂഴിമണലിലും നനവില്ലാത്ത പൊടിമണ്ണിലും കോണ്‍ (ചോര്‍പ്പ്) ആകൃതിയില്‍ കുഴികളുണ്ടാക്കി അതിലൊളിച്ചിരുന്ന് ഇരപിടിക്കുന്ന ഇവരെ കുട്ടികള്‍ കണ്ടാല്‍ വെറുതെ വിടാറില്ല. ഏതാണ്ട് അര സെ.മീ (0.5 cm) വലിപ്പമുള്ള ഒരു ചെറു ജീവിയെയാണ് കുഴിയാന എന്ന് വിളിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കൂടെ കണ്ടാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ അറിവ് ലഭിക്കും.