വണ്ടിയുള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

ഈ കാലത്ത് കൂടുതൽ ആളുകളും വാഹനങ്ങൾ ഉപയോഗിക്കാറുണ്ട്. അതിൽ തന്നെ കൂടുതൽ പേരും ഉപയോഗിക്കുന്നത് കാറാണ്. ദീർഘദൂര യാത്രകൾക്കും മറ്റും പോകുവാൻ ഏറ്റവും സൗകര്യമുള്ള വാഹനമെന്ന നിലയിലാണ് കൂടുതലാളുകളും കാർ ഉപയോഗിക്കാറുള്ളത്. കാർ ഉപയോഗിക്കുമ്പോൾ ചിലർക്കെങ്കിലും ഒരു പകപ്പും അതോടൊപ്പം തന്നെയോരു പരിഭ്രാന്തിയുമൊക്കെ നിറയാറുണ്ട്. ആദ്യമായി കാർ ഉപയോഗിക്കുന്നവർക്കും മറ്റും ഇങ്ങനത്തെ ബുദ്ധിമുട്ടുകൾ പൊതുവെ കാണുകയും ചെയ്യാറുണ്ടായിരുന്നു. കാർ ഉപയോഗിക്കുമ്പോൾ നമുക്ക് സംഭവിക്കുന്ന ചില പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളെയും പറ്റിയാണ് പറയുന്നത്..



Car Users
Car Users

കാർ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കൂടുതൽ ആളുകൾക്കും സംഭവിക്കുന്ന ഒരു പ്രശ്നമാണ് ആണ് താക്കോൽ പെട്ടുപോവുകയെന്ന് പറയുന്നത്. ആ സമയം എങ്ങനെയാണ് താക്കോലേടുക്കുകയെന്ന ഒരു ബുദ്ധിമുട്ട് എല്ലാവർക്കുമുണ്ടാകും. ആ സമയത്ത് നമ്മൾ പൊതുവേ ചെയ്യുന്ന ഒരു കാര്യം എന്നത് ഒന്നുകിൽ ഡോർ തല്ലിപ്പൊളിച്ചു താക്കോലെടുക്കാൻ നോക്കുക എന്നതാണ്, ഇനി അത്തരം കലാപരിപാടികൾ ഒന്നും ചെയ്യേണ്ട കാര്യമില്ല, നല്ല കട്ടിയുള്ള കുറച്ച് ടേപ്പ് കൊണ്ട് പലസ്ഥലങ്ങളിലായി ഒട്ടിക്കുകയാണ് വേണ്ടത്. ഡോറിന്റെ പലസ്ഥലങ്ങളിലായി നീട്ടിയും വീതിയുള്ള രീതിയിലുമോക്കെ ഒട്ടിക്കുക, അതിനുശേഷം നല്ല കട്ടിയായി ഒട്ടിച്ചു അതിന്റെ താഴ്‌വശം നമുക്ക് പിടിക്കാൻ പാകത്തിന് ഇടുകയാണ് വേണ്ടത്. ഈ ഭാഗങ്ങളുടെ താഴെ വശങ്ങൾ എല്ലാം കൂടി നന്നായി പിടിച്ചു ഒന്നുകൂടി വലിക്കുമ്പോൾ നമുക്ക് ആ ഗ്ലാസ് താഴ്ന്ന വരുന്നതായി കാണാൻ സാധിക്കും. ഗ്ലാസ് താഴ്ന്നു വരുന്ന സമയത്ത് നമ്മുടെ കൈകൾ കൂടി ഇട്ട് ഗ്ലാസ്‌ ഒന്നുകൂടി താഴ്ത്തുക. അതിനുശേഷം അകത്തു നിന്നും നമുക്ക് താക്കോൽ എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് നമുക്ക് താക്കോല് എടുക്കുകയും ചെയ്യാവുന്നതാണ്.



അതുപോലെതന്നെ കാർ ഓടിക്കുമ്പോൾ കാറിന്റെ പിറക്കുവശം കൂടുതലായും ഇടിക്കാനുള്ള സാധ്യതയും നമ്മൾ കാണാറുണ്ട്. അങ്ങനെയൊരു പ്രശ്നം അനുഭവിക്കുന്നവർക്കും ഒരു പുതിയ ഉപകരണം ഇറങ്ങിയിട്ടുണ്ട്. ഈ ഉപകരണം നമ്മുടെ കാറിൻറെ പിറകുവശത്ത് വയ്ക്കുകയാണെങ്കിൽ നമുക്ക് മറ്റൊരു വാഹനം പിറകിൽ വരുകയാണെങ്കിൽ ഈ ഉപകരണം നമുക്ക് അറിയിച്ചു തരികയും ഇടിക്കുന്ന ബുദ്ധിമുട്ടുകളൊക്കെ മാറ്റി തരികയുമോക്കെ ചെയ്യുന്നതായിരിക്കും..