അയല്‍വാസിയുടെ മരം വീടിന് മുകളിലേക്ക് ചാഞ്ഞിട്ടും അയാള്‍ വെട്ടിയില്ലെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി.

പണ്ടുള്ളവർ പറയുന്നുണ്ട് വീടിന്റെ കുറുകേ നിൽക്കുന്ന പൊന്നു കായ്ക്കുന്ന മരം ആണെങ്കിലും അത് വെട്ടിക്കളയണം. ഇല്ലങ്കിൽ അത് വീടിന് അപകടമാണെന്ന്, പക്ഷേ നമ്മുടെ വീടിന് കുറുകെ നിൽക്കുന്നത് അയൽവക്കത്തെ മരമാണെങ്കിലും എന്ത് ചെയ്യാൻ സാധിക്കും. പലർക്കും ഉള്ള ഒരു വലിയ സംശയം ആണ് തൊട്ടടുത്തുള്ള വസ്തുവിലെ മരം നമ്മുടെ ജീവനും സ്വത്തിനും എപ്പോഴെങ്കിലുമൊക്കെ ഭീഷണിയായി മാറുമോന്ന്. ഭൂരിപക്ഷമാളുകളും ഇത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.



പല വീട്ടുകാർക്കും ഉള്ള ഒരു വലിയ ഭയം ആണ് തൊട്ടു അടുത്തുള്ള വസ്തുവിലെ മരം നമ്മുടെ ജീവനും സ്വത്തിനും ഒക്കെ ഭീഷണി ആയി വളർന്നാൽ എന്ത് ചെയ്യും എന്നുള്ള കാര്യം . അത് പോലെ ആ മരത്തിലെ ഇലകളും ചില്ലകളും കാറ്റിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വേറെയും ആണ് .പഞ്ചായത്തു മെമ്പറെയോ കൗൺസിലറയൊ കണ്ടു വിഷയം സംസാരിച്ചു, പരാതിക്കാരനും ഉടമയും അവരുടെ മധ്യസ്ഥതയിൽ രമ്യമായി കാര്യങ്ങൾ പരിഹരിക്കാൻ കഴിയും.കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 238 പ്രകാരം ഒരു മരമോ, മരത്തിന്റെ ശാഖയോ, ഫലങ്ങളോ മൂലം മറ്റ് വ്യക്തികൾക്കോ, വീടുകൾക്കോ കൃഷിക്കോ ഭീഷണി ഉയർത്തുന്ന രീതിയിലാണ് എങ്കിൽ അതല്ല നാശനഷ്ടം ഉണ്ടാക്കുന്ന രീതിയിൽ ആണെങ്കിൽ , പഞ്ചായത്തിന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ മരത്തിന്റെ ഉടമസ്ഥനോട് ആവശ്യമായ നടപടികൾ എടുക്കുവാൻ ഉത്തരവിടാൻ സാധിക്കും .



If the neighbor's tree is leaning on top of the house and he does not cut it down, this is enough.
If the neighbor’s tree is leaning on top of the house and he does not cut it down, this is enough.

ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, 2005 പ്രകാരവും പഞ്ചായത്തിന് നടപടി എടുക്കാൻ സാധിക്കുന്നതാണ്.ഇക്കാര്യത്തിൽ പെട്ടെന്നുള്ള നടപടി ആവശ്യമെങ്കിൽ പഞ്ചായത്തിന് അത് നേരിട്ട് ചെയ്യാവുന്നത് ആണ് , അതിനു വരുന്ന ചിലവ് വൃക്ഷത്തിന്റെ ഉടമസ്ഥനിൽ നിന്നും ഈടാകാനും കഴിയുന്നുണ്ട് .കൂടാതെ ഇലകൾ മൂലം കിണറിലെ വെള്ളം മലിനപ്പെടുകയോ, പൊതു വഴിയിലേക്ക് ഗതാഗത തടസ്സം ഉണ്ടാക്കുന്ന വൃക്ഷ ശാഖകൾ ഉണ്ടാവുകയോ ആണെങ്കിലും ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുവാൻ പഞ്ചായത്തിന് ഒരു അധികാരമുണ്ട്.പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ സ്വീകരിച്ചില്ല എന്നുണ്ടെങ്കിൽ CrPC 133 പ്രകാരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ പരാതി സമർപ്പിക്കാവുന്നതാണ്.

ഇത്തരം പരാതികളിൽ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയും, CrPC സെക്ഷൻ 138 പ്രകാരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുൻപാകെയും, വൃക്ഷത്തിന്റെ ഉടമയ്ക്ക് ആവശ്യമായ വാദങ്ങൾ പറയാനും കഴിയും .ഇതൊക്കെ നിയമപരമായ കാര്യങ്ങൾ ആണെങ്കിലും അയൽക്കാരനുമായി രമ്യമായി ഒരു ചർച്ചയിൽ എത്തുന്നത് ആണ് രണ്ടു കൂട്ടർക്കും ഏറ്റവും നല്ല മാർഗം .