ഭീമന്‍ തിമിംഗലം മനുഷ്യനെ വിഴുങ്ങി 30 സെക്കന്റ്‌ കഴിഞ്ഞപ്പോള്‍ സംഭവിച്ചത്.

നിങ്ങൾ എപ്പോഴെങ്കിലും ഒരു മത്സ്യത്തിന്റെ വായിൽ കുറച്ച് സമയം ചെലവഴിച്ചിട്ടുണ്ടോ?. ഇത് എങ്ങനെ സാധ്യമാകുമെന്ന് നിങ്ങൾ ചിന്തിക്കുകയായിരിക്കും ഇപ്പോള്‍. ഒരു മത്സ്യം നിങ്ങളെ വിഴുങ്ങുകയാണെങ്കിൽ നിങ്ങളുടെ മരണം ഉറപ്പാണ്. എന്നാൽ അമേരിക്കയിലെ മസാച്യുസെറ്റ്സിൽ താമസിക്കുന്ന ഒരാളെ ഭീമാകാരമായ ഒരു തിമിംഗലം ജീവനോടെ വിഴുങ്ങി. 30 സെക്കൻഡ് ആ വ്യക്തി തിമിംഗലത്തിന്റെ വായിൽ തുടർന്നു. എന്നാൽ ഇന്ന് ആ വ്യക്തി ആശുപത്രിയിൽ ജീവിച്ചിരിക്കുന്നു.



യഥാർത്ഥത്തിൽ തിമിംഗലത്തിന് ആ വ്യക്തിയെ പൂര്‍ണമായും വിഴുങ്ങാൻ കഴിഞ്ഞില്ല ശേഷം ആ തിമിംഗലം വ്യക്തിയെ ഛർദ്ദിച്ചു. 56 കാരനായ ലോബ്സ്റ്റർ മുങ്ങൽ വിദഗ്ദ്ധൻ മൈക്കൽ പാക്കാർഡ് കഴിഞ്ഞ 40 വർഷമായി കടലിൽ പോയി വിചിത്രമായ നിരവധി സമുദ്രജീവികളെ പിടിച്ച് വിപണിയിൽ വിൽക്കുന്നയാളാണ്. ഒരിക്കൽ മൈക്കൽ ഒരു വലിയ കൊഞ്ചിനെ പിടിച്ചു. അതിനുശേഷം അദ്ദേഹത്തെ ലോബ്സ്റ്റർ ഡൈവർ എന്ന് ആളുകള്‍ വിളിക്കാന്‍ തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയും മൈക്കൽ കടലിൽ പോയിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് മൈക്കലിന്‍ അറിയില്ല. പെട്ടെന്ന് അയാളുടെ നേരെ ഒരു ആക്രമണം ഉണ്ടായി. മൈക്കളിന്റെ കണ്ണുകൾക്ക് മുന്നിൽ ഇരുട്ട് വീണു. താൻ ഒരു മത്സ്യത്തിന്റെ വായിലാണെന്ന് അവന് മനസ്സിലായില്ല.



Whale
Whale

WBZ-TV ന് നൽകിയ അഭിമുഖത്തിൽ മൈക്കൽ മരണവുമായി ഏറ്റുമുട്ടിയതിന്റെ അനുഭവം പങ്കുവെച്ചു. ഒരു സ്രാവ് തന്നെ ഭക്ഷിച്ചുവെന്നാണ് ആദ്യം കരുതിയെന്ന് മൈക്കൽ പറഞ്ഞു. ഇപ്പോൾ ഞാന്‍ മരിക്കും ഇത് എന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളാണെന്ന് ഞാന്‍ കരുതിയെന്നു മൈക്കൽ പറഞ്ഞു. മത്സ്യം വിഴുങ്ങിയപ്പോൾ ശരീരത്തിൽ മത്സ്യത്തിന്റെ പല്ലുകള്‍ ഒന്നും തട്ടിയില്ല മാത്രമല്ല വേദനയും അനുഭവപ്പെട്ടില്ല. അത് വായയ്ക്കുള്ളിൽ നേരിട്ട് വിഴുങ്ങുകയായിരുന്നു. പിന്നീട് ഏകദേശം 30 സെക്കൻഡിനുശേഷം മത്സ്യം മൈക്കലിനെ ഛർദ്ദിച്ചു. അപ്പോൾ സ്രാവ് അല്ല മറിച്ച് തിമിംഗലമാണ് തന്നെ വിഴുങ്ങിയതെന്ന് മൈക്കൽ കണ്ടു.

തിമിംഗലത്തിന്റെ വായിൽ ചെലവഴിച്ച 30 സെക്കൻഡിനുള്ളിൽ മൈക്കൽ ഭാര്യയെയും മക്കളെയും കുറിച്ച് ചിന്തിച്ചു. തിമിംഗലത്തിന് അത് വിഴുങ്ങാൻ കഴിയാതെ വായ അങ്ങോട്ടും ഇങ്ങോട്ടും നീക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ തിമിംഗലം മൈക്കിളിനെ ഛർദ്ദിച്ചു. താൻ ജീവിച്ചിരിപ്പുണ്ടെന്ന് മൈക്കിളിന് വിശ്വസിക്കാനായില്ല. ചെറിയ പരിക്കുകളോടെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവം മൈക്കൽ ഫേസ്ബുക്കിൽ പങ്കുവെച്ചു. തന്നെ ഉടൻ ആശുപത്രിയിലെത്തിച്ച ടീമിന് മൈക്കൽ നന്ദി പറഞ്ഞു.