ഇവരുടെ ഈ പ്രവര്‍ത്തിക്കണ്ട് ചിരിക്കാതിരിക്കാൻ ശ്രെമിക്കുക.

രസകരമായ ചില സംഭവങ്ങളൊക്കെ വീഡിയോയിൽ പതിയുന്നത് നമ്മൾ കാണാറുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ പലപ്പോഴും അത്തരം വീഡിയോകൾ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇവിടെ ക്യാമറയിൽ നമുക്ക് കാണാൻ സാധിക്കുന്നത് അത്തരത്തിലുള്ള രസകരമായ ചില വീഡിയോകളാണ്. സ്ത്രീകൾ വാഹനങ്ങൾ ഓടിക്കുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കാറുണ്ടെന്ന് പൊതുവേ ആളുകൾ പറയാറുള്ളതാണ്. അതിനുദാഹരണമായൊരു സംഭവമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഇവിടെ ഒരു സ്ത്രീ സ്കൂട്ടറിൽ നിന്നിറങ്ങി നേരെ അങ്ങ് പോവുകയാണ്. സ്കൂട്ടർ സ്റ്റാൻഡിൽ വയ്ക്കുവാൻ അവർ മറന്നു പോയയെന്നതാണ് സത്യം. മറന്നു പോയതാണോ അതോ ഇനി അങ്ങനെയോരു ചടങ്ങില്ലന്ന് അവർ വിചാരിച്ചതാണോന്ന് അറിയില്ല. എന്താണെങ്കിൽലും സ്കൂട്ടർ താഴേക്ക് പോകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.



Try Not To Laugh
Try Not To Laugh

ഇവിടെയോരു സ്ത്രീയും കുട്ടിയും കൂടി നടന്ന് വരുന്നത് കാണാൻ സാധിക്കും. ഈ കുട്ടിയെ ഒക്കത്തെടുത്താണ് സ്ത്രീ വരുന്നത്. അവിടെ ഒരു സ്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. വെറുതെ നടന്നു പോകുന്ന പോക്കിൽ ഇവർ സ്കൂട്ടർ തെളിയിടുകയാണ് ചെയ്യുന്നത്. എന്തൊരു ഉൾപ്രേരണയുടെ പുറത്താണ് ഇവരിത് ചെയ്യുന്നത്. എന്തിനാണെന്ന് മാത്രം മനസ്സിലാക്കാൻ സാധിക്കുന്നില്ല. സാമൂഹികമാധ്യമങ്ങളിൽ എല്ലാം വളരെയധികം വൈറലായോരു ദൃശ്യമായിരുന്നു ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്.



അടുത്തതൊരു തട്ടുകടയിലെ ദൃശ്യമാണ്. തട്ടുകടയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഐറ്റമെന്ന് പറയുന്നത് ബുൾസൈ തന്നെയായിരിക്കും. ഇവിടെ ഒരാൾ ബുൾസൈ അടിക്കാൻ വേണ്ടിയൊരു മുട്ട പൊട്ടിചോഴിക്കുമ്പോൾ അതിൽ നിന്നൊരു കോഴിക്കുഞ്ഞാണ് പുറത്തേക്കു വരുന്നത്. വീണ്ടും അദ്ദേഹം ഒരു മുട്ട കൂടി പൊട്ടിക്കുമ്പോൾ അതിൽ നിന്നും കോഴിക്കുഞ്ഞ് തന്നെയാണ് വരുന്നത്. മൂന്നാമത് ഒരു മുട്ടകൂടിയെടുത്ത് ഈ മനുഷ്യൻ പരീക്ഷണം നടത്തുമ്പോഴും കോഴിക്കുഞ്ഞിനെയാണ് കാണുന്നത്. ഇദ്ദേഹം അടുത്തുനിൽക്കുന്ന ഒരാളിനെ നോക്കുന്നതാണ് കാണാൻ സാധിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ലന്ന് ആ നോട്ടം കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും.

ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ദൃശ്യമെന്നത് ഒരു സ്ത്രീ അവിടെ കുറെ നേരമായിട്ട് നിൽക്കുകയാണ്. നിന്ന് അവർ വല്ലാതെ ബുദ്ധിമുട്ടിയെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അടുത്ത് കണ്ട ഒരു ബേസ്ബോഡിലേക്ക് ഇരിക്കുകയും അതോടൊപ്പം തന്നെ അതിന്റെയുള്ളിലേക്ക് തന്നെ പോവുകയും ചെയ്യുന്നോരു രംഗമാണ് കാണാൻ സാധിക്കുന്നത്. കടയിൽ വന്നവരെല്ലാവരും ഈ സ്ത്രീയെ ശ്രദ്ധിക്കുന്നതും കാണാൻ സാധിക്കുന്നു.