രണ്ടു തലകളുമായി ജനിച്ച അപൂർവ്വയിനം ജീവിള്‍.

രണ്ട് തലകളുള്ള ജീവികളെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഒന്നു ചിന്തിച്ചു നോക്കൂ. കാണാൻ തന്നെ വളരെ അത്ഭുതകരമായിരിക്കുമല്ലേ. എന്തിനായിരിക്കും ഇത്തരത്തിലുള്ള ജീവികൾക്ക് രണ്ടു തലകൾ?, എന്തായിരിക്കും അത് കൊണ്ടുള്ള അവയുടെ ഉപയോഗം? നമ്മൾ ചെറുതായിരിക്കുമ്പോൾ നമ്മളെ പേടിപ്പിക്കാനായി പലരും രണ്ടു തലയുള്ള പാമ്പിനെ കുറിച്ചൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടാകും. എന്നാൽ അത് സത്യമാണ്. ചിലരെങ്കിലും രണ്ടു തലയുള്ള പാമ്പിനെയും അതിൽ കൂടുതൽ തലകളുള്ള പാമ്പിനെയും കണ്ടിട്ടുണ്ടാകും.



എന്നാൽ പാമ്പുകളിൽ മാത്രമല്ല ഇത്തരത്തിൽ രണ്ടു തലകളുള്ള ജീവികൾ ഉള്ളത്. പല മതസ്ഥരും ഇത് പോലെയുള്ള ജീവികളെ കാണുന്നത് വ്യത്യസ്തമായ വിശ്വാസങ്ങൾ പ്രകാരമാണ്. ചിലർ ഇത്തരം ജീവികളെ ആരാധിക്കാറുണ്ട്. മറ്റു ചിലർ ഇവയെ ഭാഗ്യത്തിന്റെ പ്രതീകമായി കാണാറുണ്ട് . ഇത് പോലെ രണ്ടു തലകളുള്ള ജീവികൾ ഏതൊക്കെയാണ് എന്ന് നോക്കാം.



Two Headed Creatures
Two Headed Creatures

രണ്ടു തലയുള്ള ആമ .ആമകളെ എല്ലാവർക്കും വളരെ ഇഷ്ട്ടമാണ്. ചെറിയ കുഞ്ഞുങ്ങൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ആമ എന്ന് പറയുന്നത് ഇപ്പോഴും കൗതുകം സൃഷ്ട്ടിക്കുന്ന ഒന്നാണ്. വേഗത കുറഞ്ഞ ഒരു ജീവിയാണ് എങ്കിലും അതിന് നമ്മളറിയാത്ത ഗുണങ്ങളുണ്ട് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും. ഇത് ആളുകൾ ഭക്ഷ്യ യോഗ്യമാക്കാറുണ്ട് എന്ന് മാത്രമല്ല ഇത് പല രോഗങ്ങൾക്കുമുള്ള ഒരു ഔഷധം കൂടിയാണ്. അത് കൊണ്ട് തന്നെ ആമകൽ അത്ര ചില്ലറക്കാരല്ല എന്ന് മനസ്സിലായില്ലേ? നമ്മൾ എപ്പോഴും ഒരു തലയുള്ള ആമകളെ മാത്രമല്ലേ കണ്ടിട്ടുള്ളു. ഒരുപാട് ഇനം ആമകൾ നമ്മുടെ ഭൂമിയിലുണ്ട്. എന്നാൽ ഇരുതലകളോട് കൂടിയ ആമകൾ വളരെ അപൂർവ്വമായിരിക്കും ഉണ്ടാവുക.

ഈ അടുത്തിടെ അമേരിക്കയിലെ സൗത്ത് കരോലിന എന്ന സ്ഥലത്തു നിന്നും ഇരുതലകളുള്ള ഒരു കടലാമയെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം ആമകൾക്ക് വലിപ്പത്തിൽ വളരെ ചെറുതും സാധാരണ ആമകളെ അപേക്ഷിച്ച് വേഗത വളരെ കുറവ്ആയിരിക്കും. മാത്രമല്ല ഇത്തരത്തിൽ ഇരു തലകളുള്ള ആമകൾ പൂർണ്ണവളർച്ച എത്തുന്നത് വരെ ജീവിക്കുക എന്നത് അസാധ്യമാണ്. പല ഗോത്ര വർഗ്ഗത്തിൽപ്പെട്ട ആളുകളും ഇത്തരം ആമകൾക്ക് വലിയൊരു പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇനിയുമുണ്ട് ഇത് പോലെ ഇരു തലകളുള്ള ഒരുപാട് ജീവികൾ. അവ ഏതൊക്കെയാണ് എന്നറിയാൻ ഈ വീഡിയോ കാണുക.