ലിഫ്റ്റില്‍ കണ്ണാടി വെക്കുന്നതിന്‍റെ കാരണമിതാണ്.

ഒരറിവും ചെറുതല്ല. എന്നാല്‍ പുത്തന്‍ അറിവുകളൊന്നും അവസാനിക്കുന്നുമില്ല. നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ ഒത്തിരി കാര്യങ്ങള്‍ ഈ ലോകത്തുണ്ട്. അതുകൊണ്ട് തന്നെ ദിനംപ്രതി ഒട്ടനവധി കണ്ടുപിടിത്തങ്ങള്‍ നമ്മുടെ ഈ കുഞ്ഞു ഭൂമിയില്‍ നടക്കുന്നുണ്ട്. പക്ഷെ, എല്ലാത്തിനെയും കുറിച്ച് നമുക്കറിയില്ല. അതില്‍ ഒരംശം മാത്രമേ നമുക്കറിയൂ എന്നതാണ് വാസ്തവം. അത്കൊണ്ട് തന്നെ എല്ലാം തികഞ്ഞവരായി നമ്മുടെ ഈ ലോകത്ത് ആരുമില്ല. നമ്മള്‍ അറിയാത്തതായ വിചിത്രമായ ഒത്തിരി കാര്യങ്ങള്‍ നമ്മുടെ ഈ ലോകത്തുണ്ട്. എന്തൊക്കെയാണ് അത്തരം കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.



Mirror on Lift
Mirror on Lift

ലിഫ്റ്റിലെ കണ്ണാടികള്‍. നമ്മളില്‍ ഭൂരിഭ്ഗം ആളുകളും ലിഫ്റ്റില്‍ കയറിയിട്ടുണ്ടാകും. വലിയ കെട്ടിടങ്ങളുടെ മുകളിലുള്ള ഫ്ലോറിലേക്ക് ആളുകള്‍ക്ക് കയറുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാന്‍ ലിഫ്റ്റുകള്‍ കണ്ട് പിടിച്ചത്. ഇത് ആളുകള്‍ക്ക് ഏറെ ആശ്വാസമായി എന്ന് വേണം പറയാന്‍. എങ്കിലും ഇന്നും ലിഫ്റ്റില്‍ കയറാന്‍ ഭയക്കുന്ന ആളുകളുണ്ട് എന്നത് സത്യമുള്ള ഒരു കാര്യമാണ്. എന്ത് കൊണ്ടായിരിക്കും ആളുകള്‍ ലിഫ്റ്റിനെ ഭയക്കുന്നത്. ഒന്നാമത്തെ കാര്യം ലിഫ്റ്റ് ഉറച്ചയിലെക്ക് പോകുന്നത് കാണുമ്പോള്‍ ആളുകള്‍ക്ക് ഭയവും തല കറക്കവും ചര്‍ദ്ധിയും എല്ലാം വരും. മറ്റൊന്ന് ഇടുങ്ങിയ സ്ഥലമായത് കാരണം ആളുകള്‍ക്ക് അതൊരു വല്ലാത്ത മാനസിക അസ്വസ്ഥത ഉണ്ടാക്കും. മറ്റൊരു കാരണം എന്ന് പറയുന്നത് അപരിചിതരായ ആളുകള്‍ കൂടെയുണ്ടാകുന്നത്. ഇതെല്ലാം പരിഹരിക്കാന്‍ വേണ്ടിയാണ് പല ലിഫ്റ്റുകളിലും മിറര്‍ അഥവാ കണ്ണാടികള്‍ സ്ഥാപിച്ചിരിക്കുന്നത്. അത്യാവശ്യം വലിയ കണ്ണാടി ആയതു കൊണ്ട് തന്നെ ആളുകളുടെ സൗന്ദര്യം നോക്കുവാനായി സാധിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ആളുകള്‍ ഉയരങ്ങളിലേക്ക് പോകുന്നതായി തോന്നില്ല. മാത്രമല്ല, അപരിചിതനായ ഒരാളുടെ കൂടെയാണ് നിങ്ങള്‍ ലിഫ്റ്റില്‍ ഉള്ളത് എങ്കില്‍ പിറകില്‍ നിന്ന് കൊണ്ട് അയാള്‍ എന്താന്‍ ചെയ്യുന്നത് എന്ന് കണ്ണാടിയിലൂടെ കാണാന്‍ കഴിയും. മറ്റൊരു ഉപകാരം എന്ന് പറയുന്നത് കണ്ണാടി ഉള്ളത് കാരണം ഇടുങ്ങിയ ലിഫ്റ്റ് വലുതായി കാണിക്കും.



ഇതുപോലെയുള്ള മറ്റു കാര്യങ്ങളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.