ഡ്രൈവര്‍മാര്‍ക്ക് പറ്റിയ മണ്ടത്തരങ്ങള്‍

ഇന്ന് നമുക്ക് വാഹനങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല. കാരണം, ഇന്ന് നമുക്ക് എന്ത് കാര്യങ്ങൾ ചെയ്യാൻ പോകണമെങ്കിലും വാഹനങ്ങളുടെ ആവശ്യകത വർദ്ധിച്ചു വരികയാണ്. മാത്രമല്ല, ആളുകൾക്ക് വാഹനങ്ങളോടുള്ള ഭ്രമവും ഇഷ്ട്ടവും അത്രയ്‌ക്കാണ്‌. ആകെയുള്ളഒരു കുഴപ്പം എന്ന് പറയുന്നത് വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ആണ്. അത് വാഹനമോടിക്കുന്ന ആളും റോഡിലൂടെ നടക്കുന്ന ആളുകളും ഒന്ന് നന്നായി ശ്രദ്ധിച്ചാൽ തീരാവുന്നതേയുള്ളു. കാരണം, അപകടങ്ങളിൽ ഭൂരിഭാഗവും അശ്രദ്ധ മൂലം വരുന്നതാണ്. ഇത്തരത്തിൽ അശ്രദ്ധ മൂലം ഡ്രൈവർമാർക്ക് പറ്റിയ ചില പാളിച്ചകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.



Drivers
Drivers

തിരക്കുള്ള ഡ്രൈവർ. ഇന്ന് ദിനംപ്രതി വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഒരു വീട്ടിൽ തന്നെ അൽ\ആളെണ്ണം വണ്ടികളാണ്. എത്ര വിശാലമായ റോഡ് ഉണ്ട് എങ്കിലും ട്രാഫിക്കിന് ഒട്ടും കുറവില്ല എന്നതാണ് സത്യം. ആളുകൾക്ക് ഇപ്പോൾ ഒരു തിരക്ക് പിടിച്ച ജീവിതമായതിനാൽ ട്രാഫിക്കുകളെ എന്ത് ചെയ്തും വഴുതി മാറ്റി മുന്നോട്ടു കുതിക്കുന്ന പല ഡ്രൈവർമാരെയും നാം കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാൾക്ക് കിട്ടിയത് എട്ടിന്റെ പണിയാണ് കേട്ടോ.



ഒരാൾ രാത്രിൽ കാറോടിച്ചു പോകുമ്പോൾ റോഡ് ബ്ലോക്ക് എന്ന ഒരു സിംപൽ കണ്ടു. എവിടേക്കോ അത്യാവശ്യമായി എത്താവുന്നത് കൊണ്ടാകാം അയാൾ ആ വഴിയിലൂടെ തന്നെ വണ്ടിയെടുത്തു. എന്നാലത്, അയാൾ തന്നെ ചോദിച്ചു വാങ്ങിയ ഒരു മുട്ടൻ പണിയായിരുന്നു. കാരണം ആ റോഡ് കോൺക്രീറ്റ് ചെയ്യുന്നുണ്ടായിരുന്നൊള്ളു.ഇദ്ദേഹത്തിന്റെ വാഹനം ആ വഴിയിലൂടെ പോകുകയും ടയറുകൾ കോൺക്രീറ്റിൽ കുടുങ്ങി ഉറച്ചു പോകുകയും ചെയ്തു. എന്തൊക്കെ ചെയ്തിട്ടും ഒറ്റടി പോലും ആ ടയറുകൾക്കു അനങ്ങാൻ സാധിച്ചില്ല. തുടർന്ന് റോഡുപണിക്കാർ വന്നു കോൺഗ്രീറ്റ് മുറിച്ചു മാറ്റിയ ശേഷമാണ് വണ്ടിയെടുക്കാൻ സാധിച്ചത്. ഇനി അയാളുടെ ജീവിതത്തിൽ ഇത്തരമൊരു മണ്ടത്തരം അയാൾ കാണിക്കില്ല എന്നത് സത്യം.