മനുഷ്യന്‍ വളരെ അപൂര്‍വ്വമായി കാണുന്ന ജീവികള്‍.

നമ്മുടെ ഈ കുഞ്ഞു ഭൂമി നിരവധി ജീവജാലങ്ങളാല്‍ സമ്പന്നമാണ്. നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ ഒട്ടേറെ ജീവ ജാലങ്ങള്‍ ഈ പ്രകൃതിയിലുണ്ട്. ഇനിയും എത്രയേറെ കണ്ടെത്താനായി ഇരിക്കുന്നു. അതിനു വേണ്ടിയുള്ള ഗവേഷണത്തിലാണ് ഇന്നും ശാസ്ത്ര ലോകം. പ്രാചീന കാലത്ത് ഒരുപാട് ജീവി വര്‍ഗങ്ങള്‍ ഈ ഭൂമിയില്‍ വസിച്ചിരുന്നു. ചിലതിനു വംശനാശവും ചിലതിനെ പ്രകൃതി തന്നെ ഇല്ലായ്മ ചെയ്തു. പ്രകൃതി തന്നെ ഇല്ലാതാക്കിയ പല ജീവികളും ഭൂമിയെ തന്നെ ഇല്ലാതാക്കാന്‍ ശക്തിയുള്ള മൃഗങ്ങളായിരുന്നു. ധാരാളം ജീവികള്‍ നമ്മുടെ ഭൂമിയില്‍ ഉണ്ടെന്ന് പറഞ്ഞല്ലോ. അതില്‍ വളരെ കുറച്ചു ജീവികളെ മാത്രമേ മനുഷ്യന്‍റെ കാഴ്ച്ചയില്‍ പെടുന്നൊള്ളൂ. ബാക്കിയുള്ള ജീവികള്‍ അവരവരുടെ ചുറ്റുപാടുമായി ഇണങ്ങി ജീവിച്ചു പോകുന്നു. അത്തരത്തില്‍ മനുഷ്യന്‍ വളരെ അപൂര്‍വ്വമായി കാണുന്ന ചില ജീവികളെ പരിചയപ്പെടാം.



Creatures rarely seen by humans.
Creatures rarely seen by humans.

മൌണ്ടയിന്‍ പിക. ഈ ജീവിയെ എവിടെയാണ് കാണപ്പെടുന്നത് എന്ന് അതിന്‍റെ പേരില്‍ തന്നെയുണ്ട്. അത് ഈ വിഭഗം ജീവികളെ മലകളിലാണ് കൂടുതലായും കാണപ്പെടുന്നത്. ശാസ്ത്ര ലോകത്തിന്‍റെ ഇരുപത് വര്‍ഷത്തോളം നീണ്ട ഗവേഷണത്തിന്‍റെ ഫലമായാണ്‌ മലമുകളില്‍ ഇത്തരമൊരു ജീവികള്‍ വസിക്കുന്നുണ്ട് എന്നത് കണ്ടെത്തിയത്. 1983ല്‍ ചൈനയിലെ ചില ആളുകളാണ് ഇത്തരമൊരു ജീവിയെ ആദ്യമായി കാണുന്നത്. പിന്നീട് അതിനു ശേഷം പിക്കയെ അധികമാരും കണ്ടിട്ടില്ല. പിന്നീട് 2014ല്‍ ഒരു കൂട്ടം ഗവേഷകര്‍ പിക്കയെ കണ്ടെത്താനായി ചൈനയിലെ ഒരു മല മുകളിലേക്ക് ഗവേഷണത്തിനായി പോയി. അങ്ങനെ അവര്‍ ഒളിപ്പിച്ചു വെച്ച ചില ക്യാമറകളില്‍ ഒന്നോ രണ്ടോ പിക്കയെ കണ്ടെത്താനായി കഴിഞ്ഞു. അതും മലയുടെ 9000 അടി ഉയരത്തില്‍ നിന്ന്. അത്കൊണ്ട് തന്നെ ഇവയെ പ്രധാനമായും കാണപ്പെടുന്നത് മലയുടെ ഏറ്റവും മുകളില്‍ തണുപ്പുള്ള സ്ഥലങ്ങളിലാണ് വസിക്കുന്നത് കണ്ടെത്താന്‍ സാധിച്ചു. അതുപോലെ തന്നെ ഇവയുടെ പ്രധാന ഭക്ഷണം ചെറിയ ചെറിയ പുല്ലുകളാണ് എന്നും കണ്ടെത്തി.



ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.