ഈ കാറുകള്‍ ഒരിക്കലും നിങ്ങളെ വഴിയില്‍ കിടത്തില്ല.

ഇന്നത്തെ കാലത്തൊരു വീട്ടിൽ ഒരു വാഹനമെങ്കിലും ഉണ്ടാകാത്തവർ ഉണ്ടാവില്ല. വാഹനമെന്നത് ഇന്നത്തെ കാലത്തൊരു ആഡംബരമല്ല. ഒരു വാഹനമെന്നത് അത്യാവശ്യമായ കാര്യമായി മാറിയിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് യാത്രചെയ്യുവാൻ ഒരു കാറെന്നത് ഇന്ന് ഒരു കുടുംബത്തിന്റെ അത്യാവശ്യ ഘടകമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലുള്ള ചില വാഹനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. വിശ്വാസത്തോടെ നമുക്ക് വാങ്ങാൻ സാധിക്കുന്ന ഇന്ത്യയിലെ 11 കാറുകളെ കുറിച്ചാണ് പറയുന്നത്.



Car
Car

10 ലക്ഷത്തിൽ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ കാറുകൾ എടുത്തു നോക്കുകയാണെങ്കിൽ അതിൽ ഫോക്സ്‌വാഗൺ പോളോ ഉണ്ടായിരിക്കും. അതുപോലെ തന്നെ മഹിന്ദ്ര ബൊലേറോയും വാഗൺ ആറും ഉൾപ്പെടുന്നുണ്ട്, അതോടൊപ്പം തന്നെ ഫോർഡ് ഫിഗോ, മാരുതി സുസുക്കി സിഫ്റ്റ്, ടാറ്റ നെക്സോൺ, മാരുതി സുസുക്കി ആൾട്ടോ 800 എന്നിവയുണ്ട്. 10 ലക്ഷം രൂപയ്ക്ക് താഴെ നമുക്ക് വാങ്ങാവുന്നതാണ്.



10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിശ്വസനീയമായ ചില കാറുകളുമുണ്ട്. അവയെ കുറിച്ച് പറയേണ്ടതുണ്ട്. അതിൽ ഹോണ്ടാസിറ്റി ടൊയോട്ട, ഇന്നോവ വർണ്ണ, ടൊയോട്ട ഫോർച്യൂണർ എന്നിവയാണ്. കൂടുതലാളുകളും വിശ്വാസം അർപ്പിക്കുന്നത് 10 ലക്ഷത്തിൽ താഴെയുള്ള കാറുകൾക്ക് ആയിരിക്കും. കൂടുതൽ ആളുകളും വാങ്ങാൻ ആഗ്രഹിക്കുന്നതും അതായിരിക്കും. കാരണം നമ്മുടെ നാട് സാധാരണക്കാരുടെ നാടാണ്. അതുകൊണ്ടുതന്നെ പത്തു ലക്ഷത്തിൽ കുറവുള്ള വാഹനങ്ങൾ വാങ്ങുവാൻ ആയിരിക്കും ആളുകൾക്ക് എപ്പോഴും ഇഷ്ടം. അതിൽ മുൻപന്തിയിൽ നിൽക്കുന്നത് മാരുതി സുസുക്കി ആൾട്ടോ 800 തന്നെയായിരിക്കും.

ഇതിന് കുറച്ച് എതിരാളികളും വിപണിയിലുണ്ട്. എന്നിരുന്നാലും മാരുതി സുസുക്കി ആൾട്ടോ 800 നൽകുന്ന സുഖസൗകര്യങ്ങളുടെ പൂർണ്ണത അവർക്ക് നൽകാൻ സാധിക്കില്ല. അസാധാരണവും വിശ്വസനീയവുമായ ഒരു ചെറിയ കാറാണ് അന്വേഷിക്കുന്നത് എന്നുണ്ടെങ്കിൽ, തീർച്ചയായും ആളുകൾ തിരഞ്ഞെടുക്കുന്നത് മാരുതി സുസുക്കി ആൾട്ടോ 800 തന്നെയായിരിക്കും. കാരണം സുരക്ഷക്ഷമതയും സുഖസൗകര്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും കൂടുതൽ ആളുകളും ഇത്‌ തിരഞ്ഞെടുക്കുക. എഞ്ചിന്നും അതിമനോഹരമായതാണ്. അതുകൊണ്ടു തന്നെ വിശ്വാസത്തോടെ വാങ്ങാവുന്നത് തന്നെയാണ്. ഇതിന്യെ എക്സ് ഷോറൂം വിലയായി വരുന്നത് രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ്.



ഈ വാഹനം കഴിഞ്ഞാൽ കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത് ഒരുപക്ഷേ വാഗണാർ എന്ന വാഹനം ആയിരിക്കും. ഇതിലും നല്ല സൗകര്യവും ഏറ്റവും നല്ല എഞ്ചിനും ഉണ്ട്. വിശാലമായ സ്ഥലവും യാത്ര തുടരുവാനുള്ള സംവിധാനങ്ങളുമൊക്കെ ഉണ്ടാവുന്നുണ്ട്.