ജോലി ഉപേക്ഷിച്ച് ദ്വീപ് വാങ്ങിയ മനുഷ്യൻ. ശേഷം സംഭവിച്ചത് ഒരു ചരിത്രം തന്നെയായിരുന്നു

നല്ല ശമ്പളമുള്ള ഒരു ജോലി ഉപേക്ഷിച്ച് ഒരു ദ്വീപ് വാങ്ങി അവിടെ ജീവിച്ച ഒരു വ്യക്തിയുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.? എന്നാൽ അത്തരത്തിൽ ഒരു വ്യക്തിയുണ്ട്. വളരെ നല്ലൊരു ജോലി ഉപേക്ഷിച്ചാണ് 8 ലക്ഷം രൂപ മുടക്കി സ്വന്തമായി ഒരു ദ്വീപ് വാങ്ങിച്ചത് അദ്ദേഹം. ദ്വീപിലേക്ക് അദ്ദേഹം ചെല്ലുന്ന സമയത്ത് അവിടെ ഒരു മനുഷ്യർക്കും കയറുവാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിൽ വൃത്തിഹീനമായി ആയിരുന്നു കിടന്നത്. അദ്ദേഹവും ഒരു സഹായിയും കൂടി ചേർന്നാണ് ദ്വീപ് വൃത്തിയാക്കിയത്.



ഒരുപാട് കാലങ്ങൾ ഈ ഒരു ദ്വീപ് വൃത്തിയാക്കുന്നതിനു വേണ്ടി തന്നെ അദ്ദേഹം ചിലവഴിച്ചു എന്നതാണ് സത്യം. പക്ഷെ അദ്ദേഹം പിന്മാറാൻ തയ്യാറായിരുന്നില്ല. പലരും ഇദ്ദേഹത്തിന് ഭ്രാന്താണെന്ന് വരെ പറഞ്ഞു. എന്നാൽ പിന്നീട് ഇദ്ദേഹം അവിടെ പല തരത്തിലുള്ള സസ്യങ്ങൾ നട്ടുപിടിപ്പിക്കാൻ തുടങ്ങി. വ്യത്യസ്തങ്ങളായ മരങ്ങളും സസ്യങ്ങളും ഇവിടെ കാണാൻ സാധിക്കുന്നതാണ്.
തന്റെ മരണശേഷം ഇതൊരു നാഷണൽ പാർക്ക് ആക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.. പിന്നീട് ഇവിടെ നിരവധിയായി ടൂറിസ്റ്റുകൾ എത്തുകയും അദ്ദേഹത്തോട് ഇത് വലിയ വിലയ്ക്ക് ആളുകൾ ചോദിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അപ്പോഴെല്ലാം അദ്ദേഹത്തിന് പറയാൻ ഒറ്റ മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഈ ദ്വീപ് വിൽക്കുന്നില്ല.



Island
Island

അദ്ദേഹത്തെ ഭ്രാന്തൻ എന്ന് വിളിച്ചവർ പോലും ആ വാക്ക് മാറ്റി പറഞ്ഞു. അദ്ദേഹം മികച്ച ഒരു കാര്യമാണ് ചെയ്തത്. എന്നാൽ അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും കാണുന്ന പുഞ്ചിരി മാത്രമാണ് അവശേഷിച്ചിരുന്നത്.. പിന്നീട് ഒരു അഭിമുഖത്തിൽ അദ്ദേഹത്തിനോട് ചോദിച്ചു ഇത്രയും നല്ലൊരു ജോലി ഉപേക്ഷിച്ച് ഇങ്ങനെ ഇവിടെ ഒരു ദ്വീപ് സ്വന്തമാക്കുവാൻ എന്ത് ഘടകമാണ് നിങ്ങളെ സ്വാധീനിച്ചത് എന്ന്. എപ്പോഴെങ്കിലും അത് തെറ്റായി എന്ന് തോന്നിയിട്ടുണ്ടോ എന്ന്. അന്ന് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ഒരു വാക്കു മാത്രം ആയിരുന്നു, ജോലി ചെയ്ത സമയത്ത് എനിക്ക് ഇഷ്ടം പോലെ ശമ്പളം ലഭിച്ചിരുന്നു. എനിക്ക് ആഡംബര ജീവിതം ഉണ്ടായിരുന്നു. പക്ഷെ അതിലും ഏറ്റവും കൂടുതൽ സമാധാനം ഞാനനുഭവിച്ചത് ഇവിടെ വന്നതിനു ശേഷമാണ്.. ഒറ്റയ്ക്കായിരുന്നില്ല ഞാനിവിടെ, എനിക്ക് ഇവിടെ പലതരത്തിലുള്ള ജീവജാലങ്ങൾ കൂട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകളിൽ നിന്ന് തന്നെ പലർക്കും വലിയതോതിലുള്ള പ്രചോദനം ലഭിക്കുകയായിരുന്നു ചെയ്തത്.