ഒരു കുടുംബത്തെ മുൾമുനയിൽ നിർത്തിയ കാവൽക്കാരൻ.

വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നത്തിനായി സമ്പാദ്യം സ്വരുകൂട്ടിയാണ് പലരുമോരു വീട് സ്വന്തമാക്കുന്നത്. ആ വീട്ടിൽ താമസിക്കുവാൻ സാധിച്ചില്ലെങ്കിലോ.? അതിലും വലിയ വേദനയെന്താണ് . അത്തരത്തിലൊരു കുടുംബത്തിന് സംഭവിച്ച അവസ്ഥയെപ്പറ്റി ആണ് പറയാൻ പോകുന്നത്. തങ്ങളുടെ സമ്പാദ്യം മുഴുവൻ സ്വരുക്കൂട്ടി ഇവരോരു വീട് വാങ്ങുകയായിരുന്നു ചെയ്തത്. എന്നാൽ ഇവർ അവിടേക്ക് താമസം മാറുന്നതിനു മുൻപ് തന്നെ ഇവരെ തേടിയൊരു കത്ത് ലഭിക്കുന്നത്. ഈ കത്തെഴുതുന്ന വ്യക്തി പറഞ്ഞത് ഇങ്ങനെയാണ്.



ഈ വീട് ആദ്യമേ എന്റെ അച്ഛൻ, പിന്നീട് ഞാൻ അങ്ങനെ ഈ കുടുംബത്തെ മുഴുവൻ നോക്കി കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഈ വീട് വാങ്ങിയതിൽ എനിക്ക് യാതൊരു കുഴപ്പവുമില്ല. പക്ഷേ നിങ്ങളുടെ കുട്ടികൾക്ക് എന്തെങ്കിലും അപകടമുണ്ടായാൽ അതിൽ ഞാൻ ഉത്തരവാദിയല്ല. അങ്ങനെയൊരു കത്തായിരുന്നു. കത്ത് വായിച്ച ആ വീട് വാങ്ങിയവർ വല്ലാതെ ഭയപ്പെട്ടിരുന്നു. എന്നാൽ അത് തങ്ങളെ ആരെങ്കിലും കബളിപ്പിക്കുവാൻ വേണ്ടി ചെയ്തതായിരിക്കുമെന്ന് അവർ വിശ്വസിച്ചു. വീണ്ടുമവർ ആ വീട് മാറുവാനുള്ള ഓരോ കാര്യങ്ങളും ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർക്ക് ഒരു കത്തുകൂടി ലഭിച്ചു.



Security
Security

ആ കത്തിൽ ഇങ്ങനെയായിരുന്നു, ഈ വീടിനു മുന്നിലൂടെ നൂറോളം വാഹനങ്ങൾ പോകുന്നുണ്ട്. അതിലേതെങ്കിലുമൊരു വാഹനമായിരിക്കുംഎന്റെ. അതോടൊപ്പം കുട്ടികളുടെ ഓമന പേരുകളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർക്ക് മാത്രം അറിയാവുന്ന അവൾ മാത്രം വീട്ടിൽ വിളിക്കുന്ന മക്കളുടെ ഓമനപ്പേരുകൾ എങ്ങനെയാണ് കത്തെഴുതിയ വ്യക്തി അറിഞ്ഞത്. അതൊരു നിഗൂഡതയായാണ് നിലനിൽക്കുന്നത്. എന്തെങ്കിലും പ്രത്യേക ശക്തികളാണ് ഇതിന് പിന്നിലെന്ന് പോലും അവർ സംശയിച്ചിരുന്നു. അവസാനം അവർ പോലീസ് സ്റ്റേഷനിൽ കത്ത് ഏല്പിച്ചു. വീട് വാടകയ്ക്ക് കൊടുക്കുവാൻ തീരുമാനിച്ചപ്പോൾ വാടകയ്ക്ക് എത്തിയവർക്കു ഇത്തരത്തിൽ ഒരു കത്ത് ലഭിക്കുകയായിരുന്നു. അതോടെ പോലീസിനും ഇതിൻറെ ഗൗരവം മനസ്സിലായി.

പിന്നീട് പോലീസ് വീടിനു മുന്നിൽ കാവലും ഏർപ്പെടുത്തി. എന്നിട്ടും ഇത്തരത്തിലൊരു കത്ത് ലഭിക്കുകയാണ്. ഈ കാര്യത്തിലെ ഗൗരവം വളരെ വലുതാണെന്ന് പോലീസിന് വ്യക്തമായി മനസ്സിലായി. പോലീസുകാരും വീട്ടുകാരും മാത്രമറിഞ്ഞുകൊണ്ട് വീടിന് മുൻപിലോരു സിസിടിവി ക്യാമറ വച്ചു. ക്യാമറ വച്ചതിനുശേഷംഒരു കത്ത് പോലും ലഭിച്ചിട്ടില്ലന്നാണ് അറിയാൻ സാധിക്കുന്നത്. അങ്ങനെ അതീവരഹസ്യമായി ചെയ്തൊരു കാര്യം എങ്ങനെയാണ് ഈ കത്ത് എഴുതിയ വ്യക്തി അറിഞ്ഞത്.