പ്രസവിക്കാൻ പോലും സമ്മതിക്കില്ല. നോർത്ത് കൊറിയൻ സൈനികർ പുറത്ത് പറയാത്ത രഹസ്യങ്ങള്‍.

നോർത്ത് കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ ഭരണ നയങ്ങൾ തികച്ചും വിചിത്രവും വ്യത്യസ്ഥമാണ്. നോർത്ത് കൊറിയയിൽ നിലനിൽക്കുന്ന ചില നിയമങ്ങളെ കുറിച്ച് കേൾക്കുമ്പോൾ നമുക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അവിടത്തെ ആളുകൾ എങ്ങനെ ജീവിക്കുന്നു എന്നത് നമ്മൾ ചിന്തിക്കേണ്ട കാര്യമാണ്. ഒരുപാട് പരിമിതിക്കുള്ളിൽ നിന്നു കൊണ്ടാണ് അവിടെയുള്ള ആളുകൾ ഈവിധം മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുന്നത്. നോർത്ത് കൊറിയയിലെ സാധാരണക്കാരായ ആളുകളുടെ ജീവിതം ഇങ്ങനെയാണ് എങ്കിൽ അവിടത്തെ പട്ടാളക്കാരുടെ ജീവിതം എങ്ങനെ ആയിരിക്കും. എന്തൊക്കെയാണ് അവർ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ എന്ന് നോക്കാം.



Soldiers North Korea
Soldiers North Korea

മിലിട്ടറി സർവീസ്. നോർത്ത് കൊറിയയിലെ ഒരു നിയമം എന്ന് പറയുന്നത് രാജ്യത്തെ എല്ലാ പൗരന്മാരും സൈനിക സേവനം അനുഷ്ഠിച്ചിരിക്കണം എന്നാണ്. പുരുഷന്മാർ മാത്രമല്ല. സ്ത്രീകളും അതിൽ ഉൾപ്പെടുന്നു. പുരുഷന്മാർക്ക് പത്തു വർഷവും സ്ത്രീകൾക്ക് ഏഴു വർഷവുമാണ് സൈനിക സേവനം അനുഷ്ഠിക്കേണ്ടത്. ഇനി ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം ലഭിച്ച ആളുകളാണ് എങ്കിലും അവരുടെ ഡിഗ്രി പൂർത്തിയായതിന് ശേഷം അഞ്ചു വർഷം സൈനിക സേവനം അനുഷ്ഠിച്ചാൽ മതിയാകും. അതുപോലെ രാഷ്ട്രത്തിനു തന്നെ പ്രധാനികളായ ശാസ്ത്രജ്ഞന്മാർക്ക് സൈനിക സേവനം മൂന്നു വർഷമായി ചുരുക്കിയിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ അവസരം ലഭിക്കുകയുള്ളൂ എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ സൈന്യം നോർത്ത് കൊറിയക്കാണ് ഉള്ളത് എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ലല്ലോ. അതായത് ആയിരം പേര് സൈനികർ ആയി ഉണ്ടെങ്കിൽ അതിൽ 47 പേരും സജീവ സൈനികർ ആയിരിക്കും. റഷ്യക്കും അമേരിക്കക്കും പോലുമില്ല ഇത്രയേറെ സൈന്യം.



ഇതുപോലെ നോർത്ത് കൊറിയയിലെ സൈനികരുടെ ജീവിതത്തെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക.