ലോകത്തിലെ ഹൃദയം കവരുന്ന ശിൽപ്പങ്ങൾ.

ലോകത്തിന്റെ പല കോണിലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഒരുപാട് ശില്പങ്ങളുണ്ട്. അവയുടെയൊക്കെ മനോഹാരിത കാണുമ്പോൾ ശിൽപ്പികളുടെ കഴിവിനെ ഓർത്ത്‌ ശെരിക്കും അത്ഭുതപ്പെട്ടു പോകും. ഒരു ഓരോ ശിൽപ്പിയും കല്ലിൽ കൊത്തിയുണ്ടാക്കുന്നത് അത്ഭുതങ്ങളാണ്. നമ്മളിന്നും ചില ശിൽപ്പങ്ങൾ കാണാൻ ആഗ്രഹിക്കുന്നുണ്ട്. അത്തരത്തിൽ ലോകത്തിലെ വിചിത്രവും ഭംഗിയേറിയതുമായ ചില ശിൽപ്പങ്ങളെ പരിചയപ്പെടാം.



Amazing Sculptures In The World
Amazing Sculptures In The World

“മസ്റ്റാങ്സ് ബൈ റോബർട്ട് ഗ്ലെൻ”. ഇത്തരമൊരു ശിൽപ്പത്ത കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ടെക്‌സാസിലെ ലാസ്റ്റ് കോളനിയിലാണ് വളരെ മനോഹരമായ ഈ ശിൽപ്പങ്ങൾ കാണപ്പെടുന്നത്. ഇവിടത്തെ ഒരു പൂള് പോലെയുള്ള സ്ഥലത്ത് വെള്ളത്തിലൂടെ ഒരുകൂട്ടം മസ്റ്റാങ് കുതിരകൾ ഓടിപ്പോകുന്നതായി തോന്നും. എന്നാൽ, അവയുടെ അടുത്തു പോയി നോക്കുമ്പോൾ മാത്രമേ അവ ശിൽപ്പങ്ങളാണ് എന്ന് മനസ്സിലാകുകയുള്ളൂ. അത്രയ്ക്ക് മനോഹരമാണ് അവ. കുഞ്ഞു മസ്റ്റാങ് കുതിരകൾ മുതൽ വലിയ കുതിരകൾ വരെയുണ്ട് അവയിൽ. റോബർട്ട് ഗ്ലെൻ ഈ ശിൽപ്പങ്ങൾ  നിർമ്മിക്കുന്നത് 1984ലാണ്. ഈ ശിൽപ്പം പണിയാൻ അദ്ദേഹം ചിലവഴിച്ചത് എത്ര വർഷങ്ങളാണ് എന്നറിയുമോ? ഏഴു വർഷത്തെ കാലയളിവിനു ശേഷമാണ് ഈ ശില്പങ്ങളുടെ മുഴുവൻ പണിയും തീർത്തത്. അതിൽ മൂന്നു വർഷത്തോളം മസ്റ്റാങ് കുതിരകളെ നിരീക്ഷിച്ചു അവയുടെ പ്രത്യേകതകൾ പഠിക്കാൻ വേണ്ടി മാത്രം ചെലവഴിച്ചു. അത്കൊണ്ട് തന്നെ ആ ശില്പങ്ങൾക്കു ശെരിക്കും ഒരു ജീവൻ തുടിക്കുന്ന പോലെ തോന്നാം. ഈ ശിൽപ്പങ്ങൾ കാണാനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇന്നും ആളുകൾ ഒഴുകിയെത്തുന്നുണ്ട്.



ലേസ് വൊയാജിയസ്. ഇത് വളരെ വിചിത്രമായതും ചിന്തിപ്പിക്കുന്നതുമായ ഒരു ശില്പമാണ്. ശരീരത്തിന്റെ പകുതി ഭാഗവും നഷ്ട്ടപെട്ടു കയ്യിലൊരു സ്യുട്കേസുമായി നടക്കുന്ന പുരുഷന്മാർ. അതാണ് ഈ ശിൽപ്പങ്ങൾ. ഫ്രാൻസിന്റെ പല തെരുവോരങ്ങളുടെയും മുഖമുദ്രയാണിവ.

ഇതുപോലെയുള്ള ലോകത്തിലെ മറ്റു ശിൽപ്പങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.