വിദേശ ജീവിതത്തില്‍ മതിമറന്ന് അച്ഛന്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് നാട്ടില്‍ വരുന്നത്.. ശേഷം ഞാന്‍ അരിഞ്ഞത്.

ഒരാളുടെ അനുഭവം ആണ് പറയാൻ പോകുന്നത്. ആറു മാസം പ്രായമുള്ളപ്പോഴാണ് ആദ്യമായി ഗൾഫിലേക്ക് പോകുന്നത്. രണ്ട് മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന അച്ഛനോട് പൊതുവേ അടുപ്പം കുറവായിരിക്കും, അമ്മ ആയിരിക്കും ആ കുട്ടിക്ക് എല്ലാം. അമ്മയും കുട്ടിയും മാത്രമുള്ള ആ കുഞ്ഞു ലോകത്തേയ്ക്ക് ഇടയ്ക്ക് അതിഥിയെ പോലെ കടന്നു വരുന്ന ഒരാൾ മാത്രമായിരിക്കും അച്ഛൻ. ആ അച്ഛനോട് അകലം മാത്രമേ ഉണ്ടാവുകയുള്ളൂ. ഉടുപ്പുകളും കളിപ്പാട്ടങ്ങളൊരുക്കി പലപ്പോഴും സന്തോഷം നൽകുമെങ്കിലും അച്ഛൻ വരുമ്പോൾ എല്ലാം അടുത്ത മുറിയിൽ കിടന്നുറങ്ങാൻ വിധിക്കപ്പെടുന്നത് ആ കുട്ടിക്ക് അച്ഛനോടുള്ള സ്നേഹക്കുറവിന്റെ ആദ്യ കാരണം .



ആ കുട്ടി വളരുന്നതിനൊപ്പം അച്ഛനോടുള്ള അകാരണമായി അകൽച്ചയും വളരും. അങ്ങനെ ആ കുട്ടി വളർന്നു, എൻജിനീയറിങ് പഠനം കഴിഞ്ഞു ഉടനെ അച്ഛൻ ഒരു വിസ ശരിയാക്കി.. ദുബായിൽ ഒരു കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലിയും നൽകി. നാടും വീടും അമ്മയും പിരിഞ്ഞു ഒരു ജീവിതം ഹൃദയഭേദകമായിരുന്നു. എങ്കിലും അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി, അല്ലാതെ മറ്റു മാർഗമില്ല, ദുബായ് എയർപോർട്ടിൽ അച്ഛൻ കൂട്ടുകാരൻ ഇക്കയ്ക്ക് ഒപ്പം കാത്തു നിന്നു, തന്നെ കണ്ടിട്ട് അച്ഛൻറെ കണ്ണുകളെന്തിനോ നിറഞ്ഞു. സുഹൃത്തിനെ തിരികെ പരിചയപ്പെടുത്തി. നാട്ടിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു എല്ലാത്തിനും ഒന്ന് രണ്ട് വാക്കിൽ ഉള്ള മറുപടി മാത്രമാണ് നൽകിയത്. ജോലി ചെയ്യാൻ പോകുന്ന കമ്പനിയുടെ താമസസ്ഥലത്തേക്ക് തന്നെ കൊണ്ടവന്നവർ തിരിച്ചു പോവുകയും ചെയ്തു.



My father used to come home only every three years after getting tired of living abroad. Then I cut.
My father used to come home only every three years after getting tired of living abroad. Then I cut.

അവിടെ അടുത്താണ് അച്ഛൻ താമസിക്കുന്നതും, എന്ത് ആവശ്യം ഉണ്ടെങ്കിലും ഇക്കാനെ വിളിച്ചാൽ മതിയെന്ന് പറഞ്ഞു ഒരു നമ്പർ നൽകി. എസി മുറിയിൽ ഇരുന്നുള്ള ജോലി, അത്യാധുനിക സൗകര്യങ്ങളോടെയുള്ള താമസം, അതിനെല്ലാം ഒടുവിൽ നാടുവിട്ട സങ്കടം. അമ്മ ഇല്ലാതെ ഒരു രാത്രിപോലും അമ്മയെ പിരിഞ്ഞു ഇരുന്നിട്ടില്ല. തന്നോട് അച്ഛൻ ചെയ്ത വലിയ ക്രൂരത പോലെ തോന്നി. ഇതുപോലെ സുഖപ്രദമായ ജീവിതത്തിൽ മതിമറന്നത് കൊണ്ടാവണം അച്ഛൻ ഒന്ന് രണ്ട് വർഷത്തിൽ മാത്രം ഒരിക്കലും ഞങ്ങളെ കാണാൻ വരുന്നത് എന്ന് വിചാരിച്ചു. ഇവിടെ കൊണ്ടുപോയി വിട്ടിട്ട് ഒരാഴ്ചയായി ഇങ്ങോട്ടും തിരിഞ്ഞു നോക്കിയത് പോലുമില്ല. ചിന്തകളിൽ എല്ലാം അച്ഛനോടുള്ള ദേഷ്യം വർദ്ധിച്ചു വന്നു കൊണ്ടിരുന്നു.

അമ്മയെ കാണാതെ ജീവിക്കാൻ വയ്യ, സങ്കടം സഹിക്കാതായപ്പോൾ ഇക്കയെ വിളിച്ചു. എനിക്ക് ഒരു ദിവസം പോലും ഇവിടെ നിൽക്കാൻ സാധിക്കില്ല എത്രയും പെട്ടെന്ന് നാട്ടിൽ പോകണം. അച്ഛനോട് എനിക്ക് വേണ്ടി സംസാരിക്കണം, എന്താണ് മോനേ അച്ഛൻ എത്ര കഷ്ടപ്പെട്ടിട്ടാണ് എന്ന് അറിയുമോ ഇത്രയും നല്ലൊരു ജോലി തരപ്പെടുത്തിയത്. കുറച്ചു ക്ഷമിക്കൂ ആദ്യത്തെ ബുദ്ധിമുട്ടുകൾ എല്ലാവർക്കുമുണ്ടാകും, എല്ലാം ശരിയാകും എന്ന് ഇക്ക പറഞ്ഞു. ഇല്ല പോയേ പറ്റൂ എനിക്ക് വേണ്ടി അച്ഛനോട് സംസാരിച്ചില്ലെങ്കിൽ താൻ അച്ഛനോട് പറയാതെ രാജിവയ്ക്കും എന്ന് പറഞ്ഞു. പിന്നീട് പറഞ്ഞു വെള്ളിയാഴ്ച നമുക്ക് അച്ഛൻറെ അടുത്തു പോയി സംസാരിക്കാമെന്ന്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു.



രണ്ടുമണിക്കൂറോളം സഞ്ചരിച്ച പട്ടണത്തിൽ നിന്ന് ഒരുപാട് അകലെയായിരിക്കും ലേബർ ക്യാമ്പിൽ മുമ്പിലാണ് വണ്ടി നിർത്തിയത്. ക്യാമ്പിലെ നിരനിരയായി പണിത മുറികളിൽ ഒന്നിലേക്ക് ഇക്ക എന്നെ കൊണ്ടുപോയി. നിരത്തിയിട്ടിരിക്കുന്ന കട്ടിലുകളിൽ കഷ്ടിച്ച് മാത്രം നടക്കാനുള്ള ഇടമുണ്ട്. അവിടെ കട്ടിലുകൾക്ക് മുകളിൽ അഴയിൽ മുഷിഞ്ഞതും അലക്കാത്തതും ആയ കുറേ തുണികളും കാണാം. അച്ഛൻ സൈറ്റിലാണ് വരാറായി, അവിടെ മുറിയിൽ ഉള്ള ഒരു ബംഗാളി പറഞ്ഞു. വെള്ളിയാഴ്ചകളിൽ പോലും അച്ഛൻ ലീവ് എടുക്കാറില്ല, അത് എക്സ്ട്രാ സാലറി കിട്ടും. അത്‌ അച്ഛന്റെ കട്ടിലാണ് മോൻ അവിടെ ഇരുന്നോളൂ ഇക്ക പറഞ്ഞു. കട്ടിലിന്റെ തല ഭാഗത്ത് അല്പം മുകളിലായി ഭിത്തിയിൽ ഒരു ചെറിയ കബോർഡ് കാണിച്ചിട്ടുണ്ട്.

അതിൻറെ മുകളിൽ ഞാനും അമ്മയും ഒരുമിച്ചുള്ള ഒരു ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. പിന്നെ ടൈഗർ ബാം, കുറച്ചു മരുന്നുകളുടെ കവറുകളും ഒക്കെ ആയിരുന്നു. കഴിഞ്ഞ 25 വർഷമായി എൻറെ അച്ഛൻ ജീവിച്ച ലോകം ഞാൻ നോക്കി കണ്ടു. അപ്പോൾ മുറിയുടെ വാതിൽക്കൽ അച്ഛൻറെ ശബ്ദം. നിങ്ങൾ എന്താ ഒരു മുന്നറിയിപ്പും കൂടാതെ എന്തുപറ്റി മോനെ.? എന്തെങ്കിലും പറ്റിയോ.? അച്ഛനെ നോക്കി തലയിൽ ഒരു തൂവാല കെട്ടിയിരിക്കുന്നു. മുഷിഞ്ഞ ഒരു വേഷം. മരുഭൂമിയിലെ പൂഴിമണലിൽ മുങ്ങി നിൽക്കുന്ന ഒരു രൂപം. കൺപീലികളിൽ പോലും വെളുത്തമണൽ തങ്ങി.

വെളുത്ത മുണ്ടും ഷർട്ടും ഇട്ട് പെർഫ്യൂം വാരി പൂശി നിൽക്കുന്ന അച്ഛനെ മാത്രം കണ്ടിട്ടുള്ള തനിക്ക് ഈ കാഴ്ച വിശ്വസിക്കാൻ സാധിച്ചില്ല. ഓടി ചെന്ന് അച്ഛനെ കെട്ടിപിടിച്ചു, മുഴുവൻ വിയർപ്പും പൊടിയും ആണെടാ, അങ്ങനെ പറഞ്ഞപ്പോൾ ഒന്നുകൂടി മുറുക്കി പിടിച്ചു. 25 വർഷങ്ങളായി കൈമാറാൻ മറന്നുപോയ സ്നേഹം ഒരു മഴ പോലെ ആയി ഞാൻ അച്ഛനിലേക്ക് പെയ്തു. അച്ഛന്റെ കൈ കൊണ്ട് ഒരു സുലൈമാനി കുടിച്ചു യാത്ര പറഞ്ഞപ്പോൾ, ഇക്ക ചോദിച്ചു മോനെ നാട്ടിൽ പോകണ്ടെ.? വേണം ഇക്ക പക്ഷേ എനിക്കല്ല, അച്ഛനുവേണ്ടി പോകാൻ ഒരു ടിക്കറ്റ് വേണം. ഞങ്ങളുടെ കുടുംബത്തിന് വേണ്ടി ഈ മരുഭൂമിയിൽ ജീവിതം ഹോമിച്ച അച്ഛന് ഇനി വിശ്രമിക്കട്ടെ, സ്വന്തം നാട്ടിൽ സന്തോഷത്തോടെ വീട്ടുകാരുടെ കൂടെ സന്തോഷം കാത്തുസൂക്ഷിക്കട്ടെ, ഓരോ പ്രവാസികളും ഇങ്ങനെയാണ്.

കുബൂസും പച്ച തൈരും കഴിച്ച് എപ്പോഴും തങ്ങളുടെ വീട്ടുകാർക്ക് വേണ്ടി മാത്രം അവർ ജീവിക്കുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടി ഈ ഒരു കുറിപ്പ് സമർപ്പിക്കുകയാണ്.