കോഴിക്കോട് ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ പള്ളി മൈക്കിലൂടെ നാട്ടുകാര്‍ക്ക് നല്‍കിയ സന്ദേശം

ലോകമൊട്ടാകെ വ്യാപിക്കുന്ന കൊറോണ എന്ന മാരക പകര്‍ച്ചവ്യാധിയുടെ പാശ്ചാതലത്തില്‍ പ്രതിരോധ നടപടികള്‍ ഓരോ രാജ്യത്തും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ദിനം തോറും രോഗത്തിന്‍റെ വ്യാപനവും രോഗികളുടെ എണ്ണവും കൂടി വരികയാണ്. ഇന്ന് കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ കവിഞ്ഞിരിക്കുകയാണ്. മാത്രമല്ല കോവിഡ് മരണങ്ങളുടെ എണ്ണം ഒന്നില്‍ നിന്നും നൂറിലേക്ക് എത്തുന്ന അവസ്ഥയാണ് ഇന്ന്‍ കണ്ട്‌ വരുന്നത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ തന്നെ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇതേ അവസ്ഥയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഒരു വീട്ടില്‍ ഒരു രോഗി എന്ന ഒരു അവസ്ഥയിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല.



Kozhikode Health Inspector
Kozhikode Health Inspector

കാരണം ഈ രോഗം നമ്മുടെ വീടിനടുത്ത് വരെ എത്തിയിട്ടുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരമൊരു  സാഹചര്യത്തെ കണക്കിലെടുത്ത് അതാത് ജില്ലകളിലെ ആരോഗ്യ വകുപ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ നടപടികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന്‍റെ വഴിയിലൂടെ തന്നെ ശിക്ഷിക്കപ്പെടുന്നതായിരിക്കും. ഇത്തരം നടപടികള്‍ക്ക് സൂചന നല്‍കിക്കൊണ്ട് കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡയ്സന്‍ പിഎസ് പുതിയ കടവിലെ പള്ളികളില്‍ നിന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.



ആഘോഷങ്ങളും സന്തോഷങ്ങളും നിറഞ്ഞ നമ്മുടെ നാടിനെ പഴയ രീതിയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി അദ്ദേഹം വളരെ താഴ്മയോടെ സങ്കടം നിറഞ്ഞ വാക്കുകളാണ് അദ്ദേഹം പള്ളികളില്‍ നിന്നും മൈക്കിലൂടെ അറിയിച്ചത്. നമ്മുടെ നാടിന്‍റെ ആരോഗ്യവും സുരക്ഷിതത്വവും നമ്മുടെ കടമയാണ്. ഈ പകര്‍ച്ചവ്യാധിയെ ഈ ഭൂമിയില്‍ നിന്ന് തുരത്തുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. ഡയ്സന്‍ സാറിന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ ഈ വീഡിയോ കാണാം.