വെള്ളം സംഹാര താണ്ഡവമാടിയ സംഭവങ്ങള്‍.

കേരളത്തിൽ പ്രളയം വന്ന കാലത്ത് നമ്മൾ എല്ലാവരും അറിഞ്ഞതാണ് എത്രത്തോളം വലുതായിരുന്നു മഴയുടെയും വെള്ളത്തിന്റെയും പ്രളയമെന്ന്. ആ സംഹാരതാണ്ഡവം. മറ്റ് എന്ത് കാര്യത്തെയും നമുക്ക് തടുത്തു നിർത്താം. പക്ഷേ വെള്ളം ഒരു പരിധിയിൽ കൂടുതൽ എത്തുകയാണെങ്കിൽ എങ്ങനെയായിരിക്കും നമ്മൾ തടഞ്ഞുനിർത്തുന്നത്. വളരെ ഭീകരമായ ഒരു അവസ്ഥയാണത്. സുനാമിയും പ്രളയവുമൊക്കെ ഉണ്ടായപ്പോൾ നമ്മൾ അത് നേരിട്ട് കണ്ടതുമാണ്. എന്നാലിപ്പോൾ അത്തരത്തിൽ വലിയതോതിൽ തന്നെ വെള്ളം വർധിക്കുന്ന ഈ സമയത്ത് വെള്ളത്തിന് ഇടയിൽ നിന്നുകൊണ്ട് ജോലിചെയ്യുന്ന ഒരു റിപ്പോർട്ടറെ ആണ് കാണാൻ സാധിക്കുന്നത്.



Flood
Flood

അദ്ദേഹത്തിന്റെ കഴുത്തോളം വെള്ളം എത്തി കഴിഞ്ഞു. എന്നിട്ടും അദ്ദേഹം തൻറെ ജോലി കൃത്യമായി നിർവഹിക്കുകയാണ്. ഇത്തരം കാര്യങ്ങൾ ഒരിക്കലും ആരും അനുകരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. അത്‌ പോലെ നമ്മൾ സുനാമി വന്നതിനെപ്പറ്റി ഒക്കെ നന്നായി തന്നെ അറിഞ്ഞിട്ടുണ്ട്. എന്നാൽ മഞ്ഞുകട്ടകൾ അതുപോലെ സുനാമി ആയി വരികയാണെങ്കിൽ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു അവസ്ഥ തന്നെയാണ് അത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരുപക്ഷേ വെള്ളം വരുന്നതിലും ബുദ്ധിമുട്ടാണ് ഇങ്ങനെയുള്ള മഞ്ഞുകട്ടകൾ ഏറുക എന്ന് പറഞ്ഞാൽ. കാരണം അത് വലിയ തോതിലുള്ള അപകടങ്ങൾ സൃഷ്ടിക്കുമെന്ന് എല്ലാവർക്കും ഉറപ്പായ കാര്യമാണ്.



അങ്ങനെയും വിദേശരാജ്യങ്ങളിൽ ഒക്കെ ചില സമയത്ത് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ചില വിദേശരാജ്യങ്ങളിൽ മഞ്ഞു മഴ പെയ്യാറുണ്ട്. അതും വലിയ അപകടമാണ്. കാരണം ചില സമയത്ത് പെയ്യുന്നത് മഞ്ഞു മഴ എല്ലാ മഞ്ഞുകട്ടകൾ ആണ്. അത് കാരണം ആളപായം പോലും പലർക്കും ഉണ്ടാകാറുണ്ട്. വലിയ ബുദ്ധിമുട്ടുകൾ ആണ് ഇത്തരത്തിൽ വെള്ളം കൊണ്ടും വെള്ളത്തിൻറെ മൂർത്തി ഭാവം കൊണ്ടും ഒക്കെ പലരും നേരിടേണ്ടി വരുന്നത്. ദുരന്തങ്ങൾ എപ്പോഴും നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മിഴിവേകുന്ന ചിത്രങ്ങളല്ല. ദുരന്തമുഖത്ത് ഒറ്റപ്പെട്ടുപോകുന്നവരുടെ മുഖങ്ങൾ നമുക്ക് സമ്മാനിക്കുന്നത് വളരെ വേദന നിറഞ്ഞ കാഴ്ചകൾ തന്നെയാണ്.

അത് ഏത് രാജ്യത്ത് ആണെങ്കിലും ഏറെ വേദനയാണ്. പ്രളയം വന്ന കാലത്ത് നമ്മളും നിസ്സഹായരായി നിന്നുപോയിട്ടുണ്ട്. ഒരിക്കലും മഴയുടെയും ജലത്തിന്റെയും സംഹാരതാണ്ഡവം ഇനിയും കാണാതെ വരട്ടെ എന്ന് മാത്രമേ പ്രാർത്ഥിക്കാൻ സാധിക്കൂ.