വിചിത്രമായ രീതിയില്‍ ശരീരത്തിൽ മോഡിഫിക്കേഷൻ നടത്തിയ മനുഷ്യർ

മറ്റുള്ളവർക്കിടയിൽ വ്യത്യസ്തത കാണിക്കുവാൻ വേണ്ടി പലരും പല മാർഗങ്ങളും തിരഞ്ഞെടുക്കാറുണ്ട്. ചിലരെങ്കിലും ശരീരത്തിൽ ചില മോഡിഫിക്കേഷനുകൾ ഒക്കെ വരുത്താറുണ്ട്. അത്തരത്തിൽ വലിയ മോഡിഫിക്കേഷനുകൾ വരുത്തിയ ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകം നൽകുന്ന ഒരു അറിവാണ് ഇത്. രസകരവും, അതുകൊണ്ടുതന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനു വേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചില ആളുകൾക്ക് മറ്റുള്ളവരുടെ മുൻപിൽ ഒന്ന് തിളങ്ങിനിൽക്കാൻ വലിയ ആഗ്രഹമാണ്. അതിനുവേണ്ടി അവർ പല മാർഗ്ഗങ്ങളും തിരഞ്ഞെടുക്കും. ശരീരത്തിൽ പോലും അവർ നോവിച്ചു എന്ന് വരും.



Humans with different body modifications
Humans with different body modifications

അങ്ങനെയുള്ള ഒരു വ്യക്തിയെ പറ്റിയാണ് പറയുവാൻ പോകുന്നത്. ശരീരത്തിൽ മുഴുവൻ ശൂലങ്ങൾ ഇട്ടുകൊണ്ടാണ് ഇയാൾ മറ്റുള്ളവർക്കിടയിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അയാളുടെ ശരീരത്തിൽ മുഴുവൻ വലിയ തോതിലുള്ള സുഷിരങ്ങൾ ആണ്. നെറ്റിയിലും ചുണ്ടിലും എല്ലാം സുഷിരങ്ങൾ തീർത്തു കൊണ്ടാണ് ഇദ്ദേഹം മറ്റുള്ളവരുടെ മുൻപിൽ വ്യത്യസ്തനായി തീർന്നത്. മറ്റൊരു വ്യക്തിയെ പറ്റി പറയുകയാണെങ്കിൽ അയാളുടെ ചുണ്ടിൽ ആണ് വലിയ സുഷിരങ്ങൾ. ഇയാളുടെ ചുണ്ടിൽ ഉണ്ടായ ഈ സുഷിരത്തിലൂടെ ഒരാൾക്കായി സുഖമായി ഒരു കൈ കയറ്റാൻ പറ്റും. ഒന്ന് വിചാരിച്ചു നോക്കിക്കേ, എന്തൊരു വലിയ സുഷിരം ആണ് എന്ന്. ഇങ്ങനെയാണ് ചിലർ മറ്റുള്ളവരുടെ മുൻപിൽ വ്യത്യസ്തരാകുന്നത്.



ഇനിയുമുണ്ട് വ്യത്യസ്തമായ മറ്റൊരു മനുഷ്യൻ. പഞ്ചവർണ്ണതത്ത ആണ് ഇദ്ദേഹം എന്ന് തോന്നുന്നതിനു വേണ്ടി ശരീരത്തിൽ മുഴുവൻ ഇദ്ദേഹം ടാറ്റു അടിച്ചിരിക്കുകയാണ് ചെയ്തത്. ടാറ്റു കണ്ടാൽ പഞ്ചവർണ്ണതത്തയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ആണ് ഇദ്ദേഹത്തിൻറെ നിൽപ്പ്. ഇയാളെ കാണുമ്പോൾ മറ്റുള്ളവർക്ക് പെട്ടെന്ന് തത്തയെ ഓർമ്മിക്കാൻ വേണ്ടി അദ്ദേഹം തൻറെ ചെവികൾ പോലും മുറിച്ചുകളഞ്ഞു എന്ന് ആണ് അറിയുവാൻ സാധിക്കുന്നത്. ഓരോ മനുഷ്യർ ചെയ്യുന്ന ഓരോ കാര്യങ്ങളെ. നാക്കിൽ ശൂലം വയ്ക്കുക എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നാക്കിൽ കമ്മലിട്ടു എന്നു പറഞ്ഞാൽ അത് ഒരു വ്യത്യസ്തത തന്നെയാണ്. അത്തരത്തിൽ നാക്കിൽ കമ്മലിട്ട ഒരാളുണ്ട്.

അദ്ദേഹവും മറ്റുള്ളവർക്കു മുമ്പിൽ വ്യത്യസ്തൻ ആകാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്തത്. അത്പോലെ നെറ്റിയിലും ചുണ്ടുകളിലുമൊക്കെ കമ്മലിട്ട നിരവധി ആളുകളുണ്ട്. ശരീരത്തിൽ മുഴുവൻ കമ്മലിട്ട ഒരാൾ ഉണ്ടായിരുന്നു. ഇവരെയൊക്കെ പെട്ടന്ന് കണ്ടാൽ നമ്മൾ അമ്പരന്നുപോകും. കാരണം ഭീകരത ഉണർത്തുന്ന ചില മുഖങ്ങളായിരിക്കും ഇവർക്കുള്ളത്. കാണുമ്പോൾ നമ്മൾ ഞെട്ടി പോകും എന്നുള്ളത് ഉറപ്പാണ്. അന്യഗ്രഹജീവികളെ പറ്റിയും അവരുടെ ജീവിതത്തെ പറ്റിയും ഒക്കെ പറയുന്ന നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു യുവതി അവിടെയുള്ള സ്ത്രീകളെപ്പോലെ നടക്കാൻ തുടങ്ങിയതാണ് മറ്റൊരു വാർത്ത.



ഇതിനുവേണ്ടി ഇവർ ശരീരത്തിൽ പല രീതിയിലുള്ള മാറ്റങ്ങളും വരുത്തി. ഒറ്റനോട്ടത്തിൽ ഇപ്പോൾ ഇവരെ കണ്ടാൽ അന്യഗ്രഹത്തിൽ നിന്നും വന്ന ഒരു സ്ത്രീയാണെന്ന് മാത്രമേ തോന്നുകയുള്ളൂ. ഇതൊക്കെ സത്യത്തിൽ ചില മാനസിക വൈകല്യങ്ങൾ തന്നെയാണ്. എങ്കിലും ഇത്തരം കാര്യങ്ങൾ വഴി ചിലരെങ്കിലും ഗിന്നസ് റെക്കോർഡുകളിലും മറ്റും ഇടം നേടിയിട്ടുണ്ട്. അത്തരത്തിലുള്ള ചില ആളുകളെ പറ്റി അറിയാം. അവരെപ്പറ്റി കോർത്തിണക്കിയാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.