ഇതൊന്നും അറിയാതെയാണോ നാം ഇത്രനാളും ജീവിച്ചത്.

ഈ പ്രപഞ്ചം ഒരുപാട് അത്ഭുതങ്ങളും വിസ്മയങ്ങഉം കൊണ്ട് നിറഞ്ഞത്. പ്രകൃതി തന്നെ നമ്മെ അത്ഭുതപ്പെടുത്താൻ ഒരുപാട് മാജിക്കുകൾ ചെയ്യുന്നുണ്ട്. അതുകാണുമ്പോൾ ചിലപ്പോൾ നമ്മുടെ കണ്ണുകൾക്ക് പോലും വിശ്വസിക്കാൻ കഴിയില്ല. നമ്മൾ കാണാത്ത ഒത്തിരി പ്രതിഭാസങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട് എന്നാണ് പറയപ്പെടുന്നത്. ഒന്നും മനുഷ്യനാൽ നിർമ്മിതമല്ല. പല പ്രതിഭാസങ്ങളുടെയും സ്രോതസ്സ് എന്താണ് എന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അത് നിഗൂഢമായി തന്നെ തുടരുന്നു. എന്നാൽ അവ സത്യം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. അത്തരത്തിൽ ഭൂമിയിൽ അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.



Have we lived so long without knowing any of this?
Have we lived so long without knowing any of this?

റിഫ്‌ളക്റ്റീവ് ലെയ്ക്സ്. പ്രകാശം വെള്ളത്തിലൂടെ കടത്തി വിട്ടാൽ അത് തിരിച്ചു റിഫ്ളക്റ്റ് ചെയ്യുമെന്ന് നാം ചെറിയ ക്ലാസ് മുതലേ പഠിച്ചു വരുന്ന ഒരു കാര്യമാണ്. പക്ഷെ വലിയ തോതിലുള്ള ഒരു പ്രതിഫലനം ഉണ്ടായാൽ ആ പ്രദേശം എങ്ങനെയിരിക്കും. എന്നാൽ അങ്ങനൊരു പ്രദേശം നമ്മുടെ ഭൂമിയിലുണ്ട് എന്നതാണ് സത്യം. ഇത്തരം പ്രദേശം കണ്ടാൽ നമ്മുടെ കണ്ണുകൾക്കും മനസ്സുകൾക്കും ചിലപ്പോൾ വിശ്വസിക്കാൻ കഴിയില്ല. അത്രയ്ക്കും മനോഹരം. ഇത്തരം പ്രദേശങ്ങളെ ഫ്ലാറ്റ് ലാൻഡ്‌സ് അല്ലെങ്കിൽ സാൾട്ട് ലാൻഡ്‌സ് എന്നൊക്കെയാണ് അറിയപ്പെടുന്നത്. വളരെ വലിയ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉപരിതലത്തിൽ തന്നെ വെള്ളം അങ്ങനെ തങ്ങിനിൽക്കുന്നു. അത്കൊണ്ട് തന്നെ ആകാശത്തിന്റെ മിറർ എഫെക്റ്റ് പോലെ നമുക്ക് കാണാൻ കഴിയും. അവിടെ നിൽക്കുമ്പോൾ ആകാശം ഒരു കണ്ണാടി പോലെ നമുക്ക് തോന്നും. വളരെ ആകർഷകമായ സ്ഥലമാണ് എങ്കിലും ചിലയാളുകക്ക് ഇവിടെ നിൽക്കുമ്പോൾ തലകറക്കം, ചർദ്ധി എന്നിവ അനുഭവപ്പെടുന്നു.



ഇതുപോലെ ലോകത്തിലെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.