നിങ്ങൾക്ക് അറിയുമോ നമ്മൾ ജീവിതത്തിൻറെ മൂന്നുമാസം ചിലവഴിക്കുന്നത് യഥാർത്ഥത്തിൽ കക്കൂസിലാണ്.

നമ്മുടെ ശരീരമാണ് നമ്മുടെ ഓരോ ദിവസത്തെയും എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജ്ജം നമുക്ക് നൽകുന്നത്. യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിൽ എന്തൊക്കെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മൾ ഉറങ്ങുന്ന സമയത്ത് പോലും നമ്മുടെ തലച്ചോറ് എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മൾ കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ഒക്കെ ചെയ്യുന്നത്. അതുപോലെ നമ്മൾ ഒരു വർഷത്തിൽ മൂന്നു മാസക്കാലത്തോളം ഏകദേശം ബാത്റൂമിൽ ചെലവഴിക്കുന്നുണ്ട് എന്നാണ് കണക്കുകൾ തെളിയിക്കുന്നത്.



Toilet
Toilet

നമ്മൾ ഓരോ മിനിറ്റിലും ഒരുപാട് കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നുണ്ട്. പകുതിയിലധികം കാര്യങ്ങളും നെഗറ്റീവ് ആണെന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. അതുപോലെ ഉറക്ക സമയത്ത് നമ്മൾ തുമ്മാറില്ല. അതിന് പിന്നിൽ എന്തെങ്കിലും കാരണമുണ്ടോ.? ഉറങ്ങുന്ന സമയത്ത് നമ്മൾ അർദ്ധബോധാവസ്ഥയിൽ ആണ്. അതുകൊണ്ടാണ് നമ്മൾ ഉറക്ക സമയത്ത് തുമ്മാതെ ഇരിക്കുന്നത്. നമ്മൾ രാവിലെ ഉണരുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ സാധാരണയിലും ഒരല്പം നീളം കൂടുതലായിരിക്കും എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. ഇത് സത്യമായ കാര്യമാണ്. ഉദാഹരണമായി നമ്മൾ ഉണരുന്ന സമയത്ത് ഒന്ന് ശ്രദ്ധിച്ചാൽ മതി. കിടക്കുന്ന സമയം നീളത്തിൽ വ്യത്യാസം ഉണ്ടായിരിക്കും.



എഴുന്നേറ്റ് വരുന്ന സമയത്ത് തന്നെ ഒരു ചായ കുടിക്കാൻ താല്പര്യപ്പെടുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ അങ്ങനെ ചായ കുടിക്കുന്നത് നമുക്ക് നമ്മുടെ ശരീരത്തിന് വളരെ മോശമാണെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. ഇതിനു പിന്നിലുള്ള കാരണമെന്നത് നമ്മൾ മണിക്കൂറുകളോളം ഉറങ്ങി കിടക്കുകയാണ്. നമ്മുടെ ശരീരത്തിനാവശ്യമായ ജലാംശം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ ഒരു അവസ്ഥ വരാതിരിക്കാൻ വേണ്ടിയാണ് നമ്മൾ എഴുന്നേൽക്കുന്ന ഉടനെ കുറച്ചു വെള്ളം കുടിക്കണമെന്ന് പറയുന്നത്. നമ്മൾ എഴുന്നേൽക്കുന്ന ഉടനെ ചായയോ കാപ്പിയോ കുടിക്കുകയാണെങ്കിൽ ശരീരത്തിൽ നിർജലീകരണം നടന്ന നമ്മുടെ ശരീരത്തിന് അത് ഒട്ടും നല്ലതല്ല. അതുകൊണ്ടുതന്നെ എഴുന്നേറ്റ് വരുമ്പോൾ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുകയാണ് വേണ്ടത്. അത് തണുത്ത വെള്ളം ആണെങ്കിൽ ഏറ്റവും നല്ലത്.