ഒരു രൂപപോലും മുതല്‍മുടക്കില്ലാതെ ഏതൊരാള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു കിടിലന്‍ ബിസിനസ്.

ഇന്ന് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് സ്വന്തം നാട്ടില്‍ എന്തെങ്കിലും നല്ലൊരു ബിസിനസ് ചെയ്തു ജീവിക്കണമെന്നാണ്.എന്നാല്‍ പലര്‍ക്കും പ്രധാന പ്രശ്നമായി മുന്നില്‍ നില്‍ക്കുന്നത് പണമാണ്.ഒട്ടുമിക്ക ആളുകള്‍ക്കും ഇങ്ങനെ ബിസിനസ് ചെയ്യാനുള്ള സമ്പത്തികമില്ല എന്നുള്ളതാണ് ഒരു തടസമായി കാണുന്നത്.എന്നാലിതാ അധികം മുതല്‍മുടക്കില്ലാതെ അത്തരം കാര്യങ്ങളോര്‍ത്ത് വിഷമിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്കായി കുറച്ചു ബിസിനസ് സംരംഭങ്ങള്‍ പരിജയപ്പെടാം.





  • അധികം പണച്ചെലവില്ലാതെ തുടങ്ങാന്‍ കഴിയുന്ന ഒരു ബിസിനസ് ആണ് ബേബി സിറ്റിംഗ്.നമ്മള്‍ ഇന്ന്‍ ജീവിക്കുന്ന കാലഘട്ടത്തില്‍ ബേബി സിറ്റിംഗ് ബിസിനസില്‍ ഇത്ര വേഗം പചാരണം നേടാന്‍ കാരണം പെട്ടെന്നുണ്ടാകുന്ന നഗരവല്‍കരണമാണ്.തളരാത്ത ഒരു മാനസിക ആരോഗ്യവും നല്ലൊരു ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഇന്ന്‍ നമ്മുടെ നാട്ടില്‍ വിജയം ഉറപ്പിക്കാവുന്ന ഒരു ബിസിനസ് തന്നെയാണ് ബേബി സിറ്റിംഗ്.
  • അടുത്ത നല്ലൊരു ബിസിനസ് എന്ന് പറയുന്നത് പെറ്റ് കെയറിംഗ് ആണ്.കാരണം ഈ നവകാലഘട്ടത്തില്‍ ആളുകള്‍ക്ക് വളര്‍ത്തു മൃഗങ്ങളോട് വല്ലാത്തൊരു ഇഷ്ട്ടമാണ്.പലര്‍ക്കും ഇന്നത്‌ അവരുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത പാഷന്‍ ആയി മാറിയിട്ടുണ്ട്.പലരും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ സ്വന്തം കുടുംബാഗത്തെ പോലെയാണ് കാണുന്നത്.അത് കൊണ്ട് തന്നെ അവയുടെ ആരോഗ്യ കാര്യത്തില്‍ വളരെ പ്രാധാന്യം കൊടുക്കാറുണ്ട്.ഇത് നമുക്ക് ഒരു നല്ല ബിസിനസ് ആയി മാറ്റാവുന്ന ഒന്നാണ്.സ്വന്തമായ സ്ഥലത്ത് തന്നെ അധികം ചിലവില്ലാതെ ചെയ്യാന്‍ കഴിയുന്ന ഒരു സംരംഭം തന്നെയാണ്.
  • അടുത്ത നല്ലൊരു വഴി എന്ന് പറയുന്നത് ബ്യൂട്ടീഷന്‍ ജോലിയാണ്.ഇന്ന്‍ ഒട്ടുമിക്ക ആളുകളും തങ്ങളുടെ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം ബോധാവാന്‍മാരാണ്.ഓരോരുത്തര്‍ക്കും തങ്ങളുടെ സൗന്ദര്യത്തെ കുറിച്ച് തനതായ കാഴ്ച്ചപ്പാടുണ്ട്.അത് കൊണ്ട് തന്നെ അതിനുവേണ്ടി എത്ര പണം വേണമെങ്കിലും തയ്യാറാക്കാന്‍ തയ്യാറാണ്.മാത്രമല്ല,ഇന്ന്‍ പല ബ്യൂട്ടീഷന്‍മാരും വീടുകളില്‍ പോയിട്ടാണ് സേവനം നടത്തുന്നത്.പ്രത്യേകിച്ചു കല്യാണ ചടങ്ങുകള്‍ക്ക് വേണ്ടി.അത് കൊണ്ട് തന്നെ ബ്യുട്ടീഷന്‍ അറിയുന്നവര്‍ക്ക് വളരെ കുറഞ്ഞ പണച്ചെലവില്‍ ആരംഭിക്കാവുന്ന ഒരു ബിസിനസ് ആണിത്.
  • മറ്റൊന്നാണ് ടിഫിന്‍ സര്‍വീസ് സംരംഭം.നിങ്ങള്‍ക്ക് കുക്കിങ്ങ്ചെയ്യാന്‍ ഇഷ്ട്ടമാണെങ്കില്‍ വളരെ ലളിതമായി കുറഞ്ഞ ചിലവില്‍ തുടങ്ങാന്‍ പറ്റിയ ഒരു ബിസിനസ് ആണ് ടിഫിന്‍ സര്‍വീസ് സംരംഭം.പല ആളുകളും ഇന്ന്‍ ആഗ്രഹിക്കുന്നത് ഒരു കെമിക്കല്‍സും ഇല്ലാത്ത വീട്ടില്‍ തന്നെ പാകം ചെയ്ത നല്ല നാടന്‍ ഭക്ഷണം കഴിക്കാനാണ്.അത് കൊണ്ട് തന്നെ നിങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന വിഭവങ്ങള്‍ വെച്ചു കൊണ്ട് ഒരു ടിഫിന്‍ സര്‍വീസ് സംരംഭം നിങ്ങള്‍ക്ക് തുടങ്ങാവുന്നതാണ്.
  • അവസാനമായി മറ്റുള്ളവയെ പോലെ തന്നെ ചെയ്യാവുന്ന ഒരു ബിസിനസാണ് ട്യൂഷന്‍ എടുക്കുന്നതും അറിയാമെങ്കില്‍ ഡാന്‍സും എയറോബിക്സും കുട്ടികള്‍ക്ക് പഠിപ്പിക്കുന്നതും.ഇത് നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ ചെയ്യാവുന്ന നല്ലൊരു ഉപാധിയാണ്.

നിങ്ങള്‍ക്ക് സംബാധിക്കാനുള്ള ഒരു മനസ്സും കൈ വിടാത്ത ആത്മവിശ്വാസവും ഉണ്ടെങ്കില്‍ നിങ്ങളുടെ ബിസിനസ് വിജയിക്കുക തന്നെ ചെയ്യും.