ലോകത്തിലെ ഏറ്റവും ചെറിയ കാറുകള്‍.

ഇന്ന് ഭൂരിഭാഗം ആളുകൾക്കും വാഹനങ്ങളോട് പ്രത്യേകതരം ക്രെയ്സ് ആണ്. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഇന്ന് വാഹനങ്ങളോട് ഏറെ പ്രിയമാണ്. ഒരു കാലം വരെയും വാഹനമെന്നാൽ പുരുഷന്മാർക്ക് എന്ന ചിന്ത മാത്രമായിരുന്നു. എന്നാൽ ഇന്ന് ആ ചിന്താഗതിയിലൊക്കെ മാറ്റം വന്നു കഴിഞ്ഞു എന്നതാണ് സത്യം. ആളുകൾക്ക് വാഹനങ്ങളോടുള്ള ആ പ്രിയം കാരണം സ്വന്തമായി വ്യത്യസ്തമായ രീതിയിൽ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നവരുമുണ്ട്. മാത്രമല്ല, തങ്ങളുടെ വാഹനത്തെ തങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ചു മോഡിഫിക്കേഷൻ നടത്തുന്നവരുമുണ്ട്. ഇത്തരത്തിൽ ആളുകൾ രൂപകല്പന പല വാഹനങ്ങളെ കുറിച്ചും അത്പോലെ ലോകത്തിലെ തന്നെ ചെറിയ വാഹനങ്ങളെ കുറിച്ചും നമുക്ക് പരിചയപ്പെടാം.



World smallest car
World smallest car

ആദ്യമായി ടൈനിയസ്റ്റ് മോട്ടോർസൈക്കിൾ എന്താണ് എന്ന് നോക്കാം. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ബൈക്ക്  ഇതാണ്. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച ഒരു ബൈക്ക്. ഇതിന്റെ വലിപ്പമറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകും. 2.5″ മാത്രമാണ്  ബൈക്കിന്റെ വലിപ്പം. 2003ലാണ് ഈ മോട്ടോർസൈക്കിൾ നിർമ്മിക്കുന്നത്. കൂടാതെ ഇതിന്റെ ഭാരം എന്ന് പറയുന്നത് 2.4 പൗണ്ടാണ്. 0.3 എച്ച്പി പവറുള്ള എഥനോൾ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എഞ്ചിനിൽ നിന്നാണ് ഇതിന്റെ പ്രവർത്തനം സാധ്യമാക്കുന്നത്. 1.2 മൈൽ വേഗതയിലുള്ള ചെറിയ രീതിയിലുള്ള ചലനം മാത്രമേ ഇവയ്ക്കുണ്ടാവുകയുള്ളൂ. പ്രത്യേകമായുള്ള ഒഎസ് ഷൂസാണ് ഇത് ഓടിക്കുമ്പോൾ ധരിക്കേണ്ടത്. എന്നാൽ മാത്രമേ ഒരു വ്യക്തിക്ക് കഷ്ട്ടിച്ചു ഇതിന്മേൽ കയറിയിരിക്കാൻ സാധിക്കുകയുള്ളു.



അടുത്തതായി മെർക്കുറി റെബെൽ റൂസർ. ഇത് അറിയപ്പെട്ടിരുന്നത് “ദി ലിറ്റിൽ കാർ വിത്ത് ബിഗ് അമ്പീശൻ” എന്നായിരുന്നു. വളരെ പ്രശസ്‌തി നേടിയ ഒരു ചെറിയ കാർ തന്നെയായിരുന്നു ഇത്. ഈ കാറിനെ കുറിച്ച് അറിയാൻ ലോകത്തിലെ മറ്റു ചെറിയ വാഹനങ്ങളെ കുറിച്ചറിയാനും താഴെയുള്ള വീഡിയോ കാണുക.