പുരുഷന്മാരുടെ ഷര്‍ട്ടിന്‍റെ ബട്ടണ്‍ വലത് ഭാഗത്തും സ്ത്രീകളുടെത് ഇടത് ഭാഗത്തും വെക്കാനുള്ള കാരണം എന്താണ് ?

പുരുഷന്മാരുടെ ഷർട്ടിലെ ബട്ടൻസ് ശ്രദ്ധിച്ചിട്ടുണ്ടോ.? സ്ത്രീകളുടെ ഷർട്ടിലെ ബട്ടൻസിൽ നിന്നും വ്യത്യസ്തമായൊരു പ്രത്യേകത ഷർട്ടിലുണ്ട്. ഇതുവരെ ഒരിക്കൽപോലും അധികമാരും ശ്രദ്ധിക്കാത്ത അത്തരത്തിലുള്ള ഒരു പ്രേത്യേകതയേ കുറിച്ചാണ് പറയാൻ പോകുന്നത്. ഇനി ഷർട്ട്‌ എടുക്കുമ്പോൾ ഒന്ന് നോക്കിയാൽ മതി പുരുഷന്മാരുടെ ഷർട്ട് ബട്ടൻസ് വലതു വശത്തേക്കായിരിക്കും ഉണ്ടാവുക. സ്ത്രീകളുടെ ഷർട്ട് ബട്ടൻസ് ഇടതുവശത്തേക്കുമാണ്.



Shirt
Shirt

വെറുതെയോരു ഷർട്ട് നോക്കുകയാണെങ്കിൽ ഈ ഒരു വ്യത്യാസം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്തുകൊണ്ടാണ് ഇത്തരത്തിലോരു വ്യത്യാസം വരുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? കുറെ കാലങ്ങൾക്ക് മുൻപ് നിലനിന്നിരുന്നോരു വിശ്വാസമായിരുന്നു ഇത്. പുരുഷന്മാർക്ക് കത്തിയും മറ്റും ഉപയോഗിക്കുവാനുള്ള എളുപ്പത്തിന് വേണ്ടിയാണ് ഷർട്ട് ബട്ടൻസ് വലത്തുഭാഗത്തേക്ക് പിടിപ്പിച്ചിരിക്കുന്നത്. അക്കാലത്ത് ഷർട്ട്‌ ഉപയോഗിക്കുന്ന സ്ത്രീകൾ അല്ലെങ്കിൽ അത്തരം വസ്ത്രം ഉപയോഗിക്കുന്ന സ്ത്രീകൾ വളരെ കുറവായിരുന്നു. രാജകുടുംബത്തിലുള്ളവർ മാത്രമായിരുന്നു അത്. അത്തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരുടെ വസ്ത്രങ്ങളാവട്ടെ അവിടെയുള്ള വേലക്കാരുമായിരുന്നു അണിയിച്ചു കൊടുക്കുന്നത്.



അവർക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഇടതുവശത്തേക്ക് സ്ത്രീകൾക്ക് വേണ്ടി ബട്ടൻസ് ഘടിപ്പിച്ചിരിക്കുന്നത്. ആരോ പിന്തുടർന്നുവന്ന ഈ രീതി ഈ കാലഘട്ടങ്ങളിലും പിന്തുടർന്നുപോകുന്നുവെന്നത് മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അല്ലാതെ മറ്റൊരു പ്രത്യേകതകളും ഇതിന് പിന്നിലില്ല എന്നാണ് അറിയുന്നത്. അല്ലെങ്കിലും പണ്ടുകാലം മുതൽ നിലനിൽക്കുന്ന ചില രീതികൾ ഇപ്പോഴും പിന്തുടരുന്നത് നമ്മുടെയൊരു പ്രത്യേകത തന്നെയാണല്ലോ. അതിനുള്ള ഉദാഹരണമാണ് ചില വിശ്വാസങ്ങളൊക്കെ. രാത്രിയിൽ നഖം വെട്ടരുതെന്ന് പറയുന്നത് കേൾക്കാറില്ലേ.? പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടുള്ള രാത്രിയിൽ നഖം വെട്ടരുതെന്ന് പറയുന്നത് പണ്ടുകാലങ്ങളിൽ രാത്രിയിൽ പ്രകാശം വളരെ കുറവായിരുന്നു.

കറന്റ് പോലെയുള്ള സജ്ജീകരണങ്ങളോന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് രാത്രിയിൽ നഖം വെട്ടരുതെന്നും അതുവഴി കൈയിൽ മുറിവുണ്ടാകുമെന്നും പറയുന്നത്. എന്നാൽ പിൽക്കാലത്ത് എത്തിയപ്പോഴേക്കും അതൊരു വിശ്വാസമായി മാറിക്കഴിഞ്ഞു. രാത്രിയിൽ നഖം വെട്ടുന്നത് വളരെ മോശമായ കാര്യമാണെന്ന് പോലും പിന്നീട് ആളുകൾ പറഞ്ഞു തുടങ്ങി. യാതൊരു കാര്യവും അതിലില്ല എന്നതാണ് സത്യം.



അതുപോലെ തന്നെ നമ്മൾ കേട്ടിട്ടുള്ളതാണ്. ക്യാരറ്റ് കഴിക്കുകയാണെങ്കിൽ കണ്ണുകൾക്ക് കാഴ്ച കൂടുമെന്നുള്ളത്. ഈ പറഞ്ഞതുപോലെ തന്നെ വളരെ തെറ്റായ ഒരു വസ്തുതയാണ്. ആരോ പറഞ്ഞൊരു കാര്യം പിന്തുടർന്ന് വരുന്നുവെന്ന് മാത്രം.