ആരും കാണാൻ പാടില്ലാത്ത കാഴ്ച സിസിടിവിയിൽ പതിഞ്ഞപ്പോള്‍.

നമുക്കെല്ലാവർക്കും ഇഷ്ട്ടമുള്ള കാര്യമാണ് ക്യാമറയിൽ ഉള്ള രസകരമായ സംഭവങ്ങൾ ഒക്കെ കാണുകയും അറിയുകയും ചെയ്യുന്നത്. പലപ്പോഴും നമ്മൾ അത്തരത്തിൽ രസകരമായ പല സംഭവങ്ങളെക്കുറിച്ച് സോഷ്യൽ മാധ്യമങ്ങൾ വഴി അറിയുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇവിടെയും അത്തരത്തിൽ രസകരമായ ഒരു സംഭവമാണ് കാണാൻ സാധിച്ചിരിക്കുന്നത്. ക്യാമറയിൽ പതിയുന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ചാണ് പറയുന്നത് വളരെയധികം രസകരമായി തോന്നുന്ന ചില സംഭവങ്ങളാണ്.
ഇവിടെ ഒരു കടയ്ക്ക് അകത്ത് കുറേ ആളുകൾ നിൽക്കുന്നതാണ് ക്യാമറയിൽ കാണാൻ സാധിക്കുന്നത്. അതിനുശേഷം കടയുടെയുള്ളിലേക്ക് ഒരു കാർ ഇടിച്ചു കയറുന്നതും കാണാൻ സാധിക്കുന്നുണ്ട്. കടയിൽ വലിയ ആൾ തിരക്കില്ലാത്തതുകൊണ്ടുതന്നെ ആർക്കും വലിയ അപകടമൊന്നും സംഭവിച്ചില്ല. എങ്കിലും അവിടെ അപ്രതീക്ഷിതമായി നടന്ന സംഭവം ആയതുകൊണ്ടുതന്നെ അവിടെ നിൽക്കുന്നവരെല്ലാം ഭയക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്. പെട്ടെന്ന് കടയിൽ നിൽക്കുമ്പോൾ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമ്പോൾ ആരാണെങ്കിലും അതിലൊന്ന് പേടിച്ചു പോകുമെന്നുള്ളത് ഉറപ്പാണ്.



When the view that no one should see was captured on CCTV.
When the view that no one should see was captured on CCTV.

അതുപോലെ ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഓമനിച്ച് വളർത്തുന്നോരു പൂച്ചയുടെ സ്നേഹമാണ്. മൃഗങ്ങൾക്ക് നമ്മുടെ സ്നേഹം കൊടുക്കുകയാണെങ്കിൽ അവരത് നമുക്ക് തിരികെ തരുമെന്ന് വെറുതെ പറയുന്നതല്ല. അത് ഈ ഒരൊറ്റ സംഭവത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം ഇവിടെyor കുട്ടി കളിച്ചു കൊണ്ടിരിക്കുകയാണ് മുട്ടിലിഴയുന്ന പ്രായം മാത്രമാണ് കുട്ടിക്ക് ഉള്ളത്. ഒരു പൂച്ച കുട്ടിയെ നോക്കുന്നുണ്ട്. എവിടേക്കാണ് കുട്ടി പോകുന്നത്, എന്തൊക്കെയാണ് ചെയ്യുന്നതെന്നൊക്കെ പൂച്ച നോക്കുന്നത്. അവസാനം കൂട്ടി മുട്ടിലിഴഞ്ഞു കൊണ്ട് സ്റ്റെയറിന്റെ ഭാഗത്തേക്ക് പോകുമ്പോഴേക്കും ഈ പൂച്ച കുട്ടിയെ അവിടേക്ക് വിടാൻ സമ്മതിക്കാതെ കുട്ടിയുടെ അരികിലേക്ക് വന്ന് കുട്ടിയുടെ ദിശ മാറ്റാനാണ് ശ്രമിക്കുന്നത്. വീണ്ടും കുട്ടി അവിടേക്ക് പോകുമ്പോൾ പൂച്ചയിതുതന്നെ തുടരുകയാണ് ചെയ്യുന്നത്. ഈ പൂച്ചയ്ക്ക് എന്തൊരു കരുതലാണ് ആ കുട്ടിയോടെന്ന് നമ്മളോർത്തുപോകും. അത്രത്തോളം സ്നേഹമായിരിക്കും ഒരുപക്ഷേ ആ വീട്ടിൽ നിന്നും പൂച്ചയ്ക്ക് ലഭിക്കുന്നത്.



മറ്റൊരിടത്തു നമ്മൾ കാണുന്നത് ഒരു സൂപ്പർമാർക്കറ്റിന്റെ ഉള്ളിലേക്ക് കയറി വരുന്നോരു കരടിയെയാണ്. കരടി എത്രത്തോളം അപകടകാരിയായോരു മൃഗമാണെന്ന് നമുക്ക് നന്നായി അറിയാവുന്നതാണ്. ഈ കരടി പെട്ടെന്ന് സൂപ്പർമാർക്കറ്റിന്റെയുള്ളിലേക്ക് കയറി വന്നപ്പോൾ എല്ലാവരും ഒന്നു ഭയന്നുവെന്ന് പറയുന്നതാണ് സത്യം. എന്നാൽ ആരും പ്രതീക്ഷിച്ചതുപോലെ വലിയ അപകടങ്ങളോന്നും ഉണ്ടാക്കാതെ തന്നെ കരടി അവിടെ നിന്നു പോവുകയും ചെയ്തിരുന്നു.