പാക്കറ്റിലുള്ള ആദ്യത്തെ ബ്രഡ് എന്താ ഇങ്ങനെ ?

നമുക്കറിയാത്ത ഒരുപാട് കാര്യങ്ങളാണ് ഈ ലോകത്തിലുള്ളത്. അത്തരം കാര്യങ്ങൾ മനസ്സിലാക്കുക തന്നെ വേണം. കാരണം പുതിയ അറിവുകൾ നമുക്ക് നൽകുന്നത് പുതിയ തരത്തിലുള്ള പഠനങ്ങൾ തന്നെയാണ്. അതിൽ നമുക്ക് അറിയാൻ സാധ്യതയില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.



നമ്മുടെയൊക്കെ വീട്ടിൽ മിക്കപ്പോഴും വാങ്ങുന്ന ഒന്നായിരിക്കും ബ്രെഡ്ഡെന്ന് പറയുന്നത്. ബ്രെഡ്‌ വാങ്ങുമ്പോൾ അതിന്റെ മുകളിലത്തെ പീസ് കഴിക്കാൻ ആരും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്തുകൊണ്ടാണ് ബ്രെഡിന്റെ മുകളിലെ ഭാഗം മാത്രം ഒരു ബ്രൗൺ നിറത്തിലിരിക്കുന്നത്. അത് കരിഞ്ഞു പോയതാണോ എന്നാൽ അങ്ങനെയല്ല ബ്രഡ് വലിയ താപനിലയിൽ ഓവനിൽ വച്ച് ബേക്ക് ചെയ്തെടുക്കുന്ന സമയത്ത് പഞ്ചസാരയുടെ ക്യാരമൽ പറ്റി പിടിക്കുകയാണ്.പിന്നീടാണ് ഇത് മുറിച്ച് കഷണങ്ങളാക്കിയെടുക്കുന്നത്. അപ്പോൾ ഈ ഭാഗം മുകളിലേക്ക് വരികയാണ് ചെയ്യുന്നത്. അത് മുറിക്കുന്നത് കൊണ്ടാണ് ഈ ഭാഗം മുകളിൽ തന്നെ വരുന്നത്. അല്ലാതെ ബ്രെഡ്ഡിന്റെ മുകൾവശം കരിഞ്ഞിരിക്കുന്നത്.



Bread
Bread

കരിമ്പ് ജ്യൂസ് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതലാളുകളും. വഴിയിലൊക്കെ പോകുന്ന സമയത്ത് കരിമ്പിൻ ജ്യൂസ് കണ്ടാൽ അപ്പോൾ തന്നെ അത് വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ കരിമ്പ് ജ്യൂസ് കുടിക്കുന്നവർ മനസ്സിലാക്കേണ്ടോരു കാര്യമുണ്ട്. കരിമ്പിൻ ജ്യൂസെടുത്തു 15 മിനിറ്റിനുള്ളിൽ തന്നെ അതുകൂടിച്ചു തീർക്കണം. ഇല്ലെങ്കിൽ അതിനോരു രുചിവ്യത്യാസം ഉണ്ടാകുന്നതാണ്. അതൊരു പ്രത്യേകമായ രാസപ്രവർത്തനം നടക്കുന്നതുകൊണ്ടാണ്. ഇത്തരത്തിൽ രുചിവ്യത്യാസം ഉണ്ടാകുന്നത് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും. കരിമ്പിൻ ജ്യൂസ് ഒരിക്കലും നേരത്തെ എടുത്തു വയ്ക്കില്ല. ഒരുപാട് നേരം ഇത് എടുത്ത് വയ്ക്കുകയാണെങ്കിൽ രുചിയിലും നിറത്തിലുമൊക്കെ വ്യത്യാസം ഉണ്ടാകുമെന്ന് അത് എടുക്കുന്നവർക്ക് നന്നായി അറിയാം.

സ്റ്റോബറി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കാരണം അത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഇഷ്ടമായിരിക്കും എല്ലാവർക്കും. ചുവന്നുതുടുത്ത ആരെയും ആകർഷിക്കുന്ന രീതിയിലുള്ള സ്റ്റോബറി പഴമൊന്ന് രുചിച്ചു നോക്കാൻ കൊതിക്കാത്തവർ ആരുമുണ്ടായിരുന്നില്ല. എന്നാൽ പൈനാപ്പിളിന്റെ രുചിയുള്ള ഒട്ടും നിറമില്ലാത്ത ഒരു പൈബെറിയെന്ന് പറയുന്ന പഴമുണ്ട്. സ്റ്റോബെറി കുടുംബത്തിൽ പെട്ടതാണ് ഇത്. ഇത് വളരെ നല്ലതാണെന്നും ക്യാൻസറിന് വരെ മികച്ച രീതിയിൽ ഗുണം ചെയ്യുന്നതാണെന്നുമാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. പൈബെറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്.