ഈ ഉപകരണങ്ങൾ ധരിച്ചാൽ സൂപ്പർ പവർ വരും.

നമ്മുടെ കാലം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് പലകാര്യങ്ങളിലും മാറ്റം വന്നുകഴിഞ്ഞു. പുതിയ തരത്തിലുള്ള പല ഗാഡ്ജറ്റുകളും വിപണിയിൽ എത്തുകയും ചെയ്തു. അതെല്ലാം മനുഷ്യന്റെ വലിയ തോതിലുള്ള അധ്വാനത്തെ കുറച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കലായ ഒരു ലോകത്തിലാണ് ഇപ്പോൾ ആളുകൾ ജീവിക്കുന്നത്. എല്ലാകാര്യത്തിലും ടെക്നോളജിയുടെ അതിഭാവുകത്വം നമുക്ക് കാണാൻ സാധിക്കും. കുറച്ച് കാലങ്ങൾക്ക് ശേഷം ഓരോ വീട്ടിലും ഓരോ റോബോട്ട് എന്നൊരു സിസ്റ്റമായിരിക്കും നിലവിൽ വരുന്നതെന്ന് പോലും ഇതിനോടകംതന്നെ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. പുതിയ കാലത്തെ ചില ഗാഡ്ജറ്റുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. കേട്ടിട്ടുപോലുമില്ലാത്ത വ്യത്യസ്തമായ ചില ഗാഡ്ജറ്റുകളെ കുറിച്ച്.



Metal gear solid arm
Metal gear solid arm

നടന്നുപോകുമ്പോൾ ഒരു അല്പം വേഗത ഉണ്ടായിരുന്നുവെങ്കിലെന്ന് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒക്കെ ആഗ്രഹിച്ചിട്ട് ഉള്ളവരായിരിക്കും നമ്മളിൽ പലരും. പരീക്ഷ സമയത്തും മറ്റും താമസിച്ചു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് പരീക്ഷാ ഹാളിലേക്ക് ഓടിയെത്തുമ്പോൾ കാലുകൾക്ക് കൂടുതൽ ചലനം നൽകിയെങ്കിലെന്ന് പ്രാർത്ഥിച്ചിട്ടുണ്ടാവും. അത്തരത്തിലുള്ള വിഷമം ഇനിയുള്ള കാലത്തെ കുട്ടികൾക്ക് ഉണ്ടാവില്ല. അതിനുവേണ്ടി ഒരു അടിപൊളി ഗാഡ്ജറ്റ് ഇറങ്ങിയിട്ടുണ്ട്. സാധാരണ ഒരു മനുഷ്യൻ നടക്കുന്നതിലും കൂടുതൽ മൈൽ ദൂരം നടക്കുവാൻ ഈ ഗാഡ്‌ജറ്റ് ഉപയോഗിച്ച് സാധിക്കും. ഒട്ടകപക്ഷിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് കാലിൽ ഇട്ട് നടക്കുമ്പോൾ ഒട്ടകപ്പക്ഷി നടക്കുന്നത് പോലെയുള്ള ഒരു ഓർമ്മ ആയിരിക്കും തോന്നുക. വളരെ വേഗത്തിൽ ഇത് ഉപയോഗിച്ചു കൊണ്ട് നടക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിലെ ഭാഗങ്ങളുടെ ആകൃതിയെല്ലാം ഒട്ടകപക്ഷിയുടെ കാലിലെ ആകൃതിയിലാണ് ഉള്ളത്.



ഒരിക്കലെങ്കിലുമോന്ന് പറക്കണമെന്നുള്ളത് ജീവിതത്തിൽ ഓരോ മനുഷ്യന്റെയും സ്വപ്നമായിരിക്കും. ആ സ്വപ്നത്തിന് കുറച്ചെങ്കിലും ചിറകുകൾ നൽകിയിട്ടുള്ളത് വിമാനങ്ങൾ ആയിരിക്കുമെന്ന് ഉറപ്പാണ്. അതിനുവേണ്ടി ഒരു കിടിലൻ ഗാഡ്ജറ്റ് ഇറങ്ങിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഒക്കെയാണ് ഇപ്പോൾ ഇത് നിലവിലുള്ളത്. നമുക്ക് കുറച്ചു ദൂരം ഒക്കെ ഇത് ഉപയോഗിച്ച് പറക്കാൻ സാധിക്കും. ആറു മിനിറ്റ് മാത്രമാണ് ഇതിന് ചാർജ് നിലനിൽക്കുക. ആറ് മിനിറ്റ് നമുക്ക് അത്യാവശ്യം ഉയരത്തിൽ ഇതുപയോഗിച്ച് പറക്കാൻ സാധിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ പല കണ്ടുപിടിത്തങ്ങളും ലോകത്തിന്റെ പല കോണുകളിൽ നടക്കുന്നുണ്ട്.