ഈ ശീലങ്ങളുള്ള വിദ്യര്‍ത്ഥികള്‍ എവിടെയും വിജയിക്കും.

സ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത് കുട്ടിക്കാലത്തെ നമ്മൾ കൂടുതലായും കേട്ടിട്ടുള്ള വാക്കുകൾ ആയിരിക്കും ബാക്ക് ബെഞ്ചേഴ്സ് എന്നും പഠിപ്പിസ്റ്റുകലെന്നുമോക്കെയുള്ളത്. നമ്മളിൽ പലരും ഒരുപക്ഷേ അവരിൽ ആരേലുമൊക്കെ ആയിരുന്നിട്ടുണ്ടാവും.



പഠിപ്പിസ്റ്റുകൾ അല്ലെങ്കിൽ ബുദ്ധിയുള്ള കുട്ടികളെന്ന് പറയുന്ന ഒരു ലെവലിലേക്ക് അവരെത്തുന്നത് എന്താണ്.? മറ്റുകുട്ടികളെക്കാൾ കൂടുതലായി അവരിലുള്ള ആ ഒരു പ്രത്യേകമായ കഴിവ് എന്താണ്.? അതിനെ കുറിച്ചോക്കെയാണ് പറയാൻ പോകുന്നത്. ബ്രില്ല്യൻറ് ആയിട്ടുള്ള കുട്ടികൾ എപ്പോഴും ജീവിതത്തിൽ ഒരു മികച്ച രീതിയിൽ തുടരുന്നതായിരിക്കും. പഠനത്തിൽ ആണെങ്കിലും അവരതുപോലെതന്നെ ഒരു രീതി നിലനിർത്തും. ഉദാഹരണം പറയുകയാണെങ്കിൽ എല്ലാദിവസവും പഠിപ്പിക്കുന്ന പാഠങ്ങൾ ആ ദിവസങ്ങളിൽ തന്നെ പഠിച്ചു തീർക്കാൻ ശ്രദ്ധിക്കാറുണ്ട്.



Topper Students Habits
Topper Students Habits

കാരണം കൂടുതലായി പാഠങ്ങൾ വരുമ്പോൾ പഠിക്കാൻ ഉള്ള ബുദ്ധിമുട്ട് ഏറുമെന്ന് അവർക്കറിയാം. അതേസമയം അത് അതേദിവസം തന്നെ പഠിച്ചു പോവുകയാണെന്നുണ്ടെങ്കിൽ അധികം ബുദ്ധിമുട്ടുകൾ ഇല്ലാതെ ആ പാഠഭാഗങ്ങൾ പഠിച്ചെടുക്കാം എന്നവർക്കറിയാം. അതുപോലെ തന്നെ പഠിക്കാൻ ഒരുപാടു ബുദ്ധിമുട്ടുള്ള ചില വിഷയങ്ങൾ അവർ മനസ്സിലാക്കി പഠിക്കാൻ ആയിരിക്കും ശ്രെമിക്കുക.

നമ്മൾ ഒരു കാര്യം കാണാപ്പാഠം പഠിക്കുന്നതിനേക്കാൾ നല്ലത് മനസ്സിലാക്കി പഠിക്കുകയെന്നതാണ്. നമ്മൾ ഒരു കാര്യത്തെ പറ്റി കാണാപ്പാഠം പഠിക്കുകയാണെങ്കിൽ നമ്മൾ പഠിച്ചത് എന്താണോ അത് മാത്രമേ നമുക്ക് എഴുതാൻ സാധിക്കുകയുള്ളൂ. ഒരു പരീക്ഷയിൽ വരുമ്പോൾ വളഞ്ഞുള്ള ചോദ്യങ്ങളൊക്കെയാണെന്നുണ്ടെങ്കിൽ നമ്മൾ പഠിച്ച രീതിയിലല്ലാതെ നമുക്ക് എഴുതാൻ സാധിക്കില്ല. ഒരു വാക്ക് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു പോവുകയാണെങ്കിൽ നമുക്ക് മുഴുവൻ പഠിച്ച കാര്യങ്ങളും നമ്മുടെ കയ്യിൽ നിന്ന് പോവുകയും ചെയ്യും. അതേസമയം നമ്മൾ എന്താണ് എന്ന് മനസ്സിലാക്കിയാണ് ഒരു കാര്യം പഠിക്കുന്നതെങ്കിൽ ഏത് രീതിയിൽ ചോദ്യം വന്നാലും അതിനെ എങ്ങനെ എഴുതണമെന്ന് നമ്മുടെ തലച്ചോറിന് തന്നെയോരു ഏകദേശ ധാരണ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ നമുക്ക് വളരെ പെട്ടെന്ന് ആ പാഠഭാഗങ്ങളെ പറ്റി എഴുതുവാൻ സാധിക്കും.



അതുപോലെ അതിരാവിലെ ഉണരുകയെന്ന് പറയുന്നത് വളരെ നല്ലൊരു കാര്യമാണ്. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം എപ്പോഴും രാവിലെ പഠിക്കുന്ന കാര്യങ്ങൾ അവൻറെ തലച്ചോറിൽ എല്ലാകാലവും നിലനിൽക്കുമെന്നാണ് പറയുന്നത്. വർഷങ്ങൾക്കിപ്പുറവും അതിരാവിലെ എഴുന്നേറ്റ് പഠിച്ച പാഠഭാഗങ്ങൾ മനസ്സിൽ നിലനിൽക്കുമെന്ന് പറയുന്നത് വെറുതെ പറയുന്ന കാര്യമല്ല.