അസാമാന്യ വേഗതയില്‍ ജോലി ചെയ്യുന്നവര്‍.

വേഗതയിൽ ഒരു കാര്യം ചെയ്യുന്നവർ എപ്പോഴും നമുക്ക് അത്ഭുതം തീർക്കുന്ന കാഴ്ച തന്നെയായിരിക്കും. പലരും വളരെ വേഗത്തിൽ ജോലികൾ ചെയ്യുന്നത് നമ്മൾ കാണാറുണ്ട്. ചിലപ്പോൾ കുറെ കാലത്തെ അവരുടെ സാഹചര്യങ്ങളായിരിക്കും അവരെ ഈ ജോലിയിൽ ഇത്രത്തോളം വിദഗ്ധരാക്കി മാറ്റിയിട്ടുള്ളതെങ്കിലും ചില സാഹചര്യങ്ങൾ കൊണ്ടാണല്ലോ കൂടുതൽ ആളുകളും അവരുടെ ജോലി മനോഹരമാക്കുന്നത്. അത്തരത്തിൽ വേഗതയിൽ ജോലി ചെയ്യുന്ന ചില ആളുകളെ പറ്റിയാണ് പറയുന്നത്. ഇവിടെയൊരാൾ തണ്ണിമത്തൻ മുറിക്കുന്നത് കാണുകയാണെങ്കിൽ നമ്മൾ അമ്പരന്നുപോകും. സാധാരണ ഒരു തണ്ണിമത്തൻ മുറിച്ച് കഷണങ്ങളാക്കുവാൻ എത്ര നേരം വേണ്ടിവരും.? ആ സമയം കൊണ്ട് അദ്ദേഹം ഇവിടെ മൂന്ന് തണ്ണിമത്തൻ മുറിക്കുകയും ചെയ്യുന്നുണ്ട്. അത്രയ്ക്ക് വിദഗ്ധമായ രീതിയിലാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്ന് നമുക്ക് മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട്.. ഏറെ കാലത്തെ ഒരു ജോലി തന്നെയാണ് അദ്ദേഹത്തിന് ഇതെന്ന് മനസ്സിലാക്കുന്നു.



Fastest Workers
Fastest Workers

തണ്ണിമത്തൻ കഴിക്കുകയെന്ന് പറയുന്നതും അല്പം താമസം നേരിടുന്നോരു ജോലി തന്നെയാണ്.. ഇവിടെ ഒറ്റ സെക്കൻഡ് കൊണ്ട് തണ്ണിമത്തൻ കഴിക്കുന്ന ഒരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കും. എത്ര പെട്ടെന്നാണ് ഈ മനുഷ്യനത് കഴിക്കുന്നതെന്ന് നമ്മൾ വിചാരിച്ചു പോകും. ഒരു ലിറ്റർ പാലുണ്ടെങ്കിൽ ഒരു ദിവസം ഒരു കുടുംബത്തിന് നിൽക്കാൻ സാധിക്കും. എന്നാൽ ഒരു സെക്കൻഡ് കൊണ്ട് ഒരു ലിറ്റർ പാല് കുടിക്കുന്ന വ്യക്തിയെ കാണുകയാണെങ്കിൽ തീർച്ചയായും നമ്മൾ അമ്പരപ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരിക്കും. അങ്ങനെ ഒരാളെ നമുക്കിവിടെ കാണാൻ സാധിക്കുന്നുണ്ട്. ഒരു ലിറ്റർ പാലാണ് ഒരു ഗ്ലാസ് പാൽ കുടിക്കുന്ന പോലെ ഇദ്ദേഹം കുടിച്ചുതീർക്കുന്നത്. ഇതൊക്കെ അഭിനന്ദിക്കേണ്ട പ്രകടനങ്ങൾ തന്നെയാണ. അതുപോലെ നിമിഷനേരം കൊണ്ട് പിസ തിന്ന് തീർക്കുന്ന ഒരു മനുഷ്യനെയും നമുക്ക് കാണാൻ സാധിക്കും.



ഒരു പിസ കഴിക്കുന്നത് തന്നെ ഒരുപാട് സമയമെടുക്കും, ഇവിടെ ഈ മനുഷ്യൻ രണ്ടും മൂന്നും സെക്കന്റ് കൊണ്ടാണ് ഒരു മുഴുവൻ പിസയും കഴിച്ച് തീർക്കുന്നത്. ഒരു മരത്തിൻറെ മുകളിലേക്ക് ഒരു അഭ്യാസിയെ പോലെ ചാടി കയറുന്ന ഒരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കും. ഇദ്ദേഹം വളരെയധികം പ്രാവിശ്യം ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അത്രയ്ക്ക് മികവോടെയാണ് അദ്ദേഹം ആ ജോലി ചെയ്യുന്നത്. ആരാണെങ്കിലും ഒന്ന് അമ്പരന്നു നോക്കി പോകും ആ കാഴ്ച.