വിചിത്രമായ രീതിയില്‍ ജോലി രാജിവെച്ചവര്‍.

ഒരു ജോലി ഉണ്ടാവുക എന്ന് പറയുന്നത് വളരെ വലിയ ഒരു കാര്യം തന്നെയാണ്. നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ജോലി ഉണ്ടാവുക എന്ന് പറയുന്നത്. ജോലി രാജി വെക്കുന്നതിന് വ്യത്യസ്തമായ രീതികൾ തേടിയ ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്നും ഷെയർ ചെയ്യാൻ മറക്കരുത്. മനോഹരമായ ഒരു ജോലി, സ്വന്തമായി വരുമാനം, അതെല്ലാം നമ്മുടെ എല്ലാവരുടെയും ആഗ്രഹങ്ങളിൽ ഒന്ന് തന്നെയാണ്. എന്നാൽ സ്വന്തം ജോലി സാധാരണയായി നമ്മൾ രാജി വയ്ക്കുകയാണെങ്കിൽ എങ്ങനെയായിരിക്കും അത് ചെയ്യുക..



People who quit their jobs like a boss
People who quit their jobs like a boss

നമ്മൾ ഔദ്യോഗികമായി നമ്മൾ ജോലി ചെയ്യുന്ന കമ്പനിക്ക് ഒരു കത്ത് നൽകുക ആകും ചെയ്യുന്നത്. അങ്ങനെയാണല്ലോ സാധാരണയായി ജോലി രാജി വെക്കുന്നത്. ഇപ്പോഴാണെങ്കിൽ നമ്മൾ അത് മെയിൽ ആക്കി അയക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയായിരിക്കും പൊതുവേ എല്ലാവരും ജോലി രാജി വെക്കുന്നത്. ജോലി രാജി വെക്കുന്ന വ്യത്യസ്തമായ വഴികൾ തേടി ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരാൾ തന്റെ ജോലി രാജി വെക്കുന്ന കാര്യം മേലുദ്യോഗസ്ഥനെ അറിയിച്ചത് എങ്ങനെയാണ് എന്ന് വച്ചാൽ കേക്കിൽ ജോലി രാജിവെക്കുന്ന കാര്യം എഴുതി ആണ്. ജോലി ഉപേക്ഷിക്കുകയാണ് എന്നും പറഞ്ഞു കൊണ്ട് ഒരു കത്തു പോലെ കേക്കിൽ എഴുതി ഓഫീസിലേക്ക് കൊടുത്തു വിടുകയായിരുന്നു ഇയാൾ. നല്ല ശമ്പളമുള്ള ജോലി ചെയ്യുകയായിരുന്നു.



അതിനിടയിലാണ് ഇദ്ദേഹം വളരെ അവിചാരിതമായി ഒരു ബിസിനസ് തുടങ്ങുന്നത്. ഈ ബിസിനസിൽ നിന്നും ഇദ്ദേഹത്തിന് ഉദ്ദേശിക്കാത്ത അത്രയും വലിയ ലാഭം ലഭിക്കുന്ന ഒരു സാഹചര്യം ആയിരുന്നു കണ്ടത്. അതോടെ ഇദ്ദേഹം ഈ ഒരു ബിസിനസ്സിലേക്ക് തിരിയുകയാണ് ചെയ്തത്. അങ്ങനെയാണ് ഇദ്ദേഹം ഇനി ജോലി ചെയ്യുന്നില്ല എന്ന്
മേലുദ്യോഗസ്ഥരെ അറിയിക്കാൻ തീരുമാനിക്കുന്നത്. ആ തീരുമാനം മേലുദ്യോഗസ്ഥരെ അറിയിക്കുവാൻ വേണ്ടി ഇയാൾ വലിയ കേക്ക് നിർമ്മിച്ചു. അതിൽ ഔദ്യോഗികമായി തന്നെ രാജിക്കത്ത് എഴുതി ഓഫീസിലേക്ക് കൊടുത്തു വിട്ടു. ഈ മഹാൻ ഏതായാലും നല്ലൊരു കാര്യം തന്നെയാണ് ചെയ്തത്.

ജോലി പിരിയുന്നതിനു മുൻപ് ഓഫീസിൽ കേക്ക് കൊടുത്തു വിടുകയും കാണുന്നവർക്ക് അല്പം സന്തോഷം ഉണ്ടാവുകയും പെട്ടെന്ന് ജോലി രാജിവെച്ചതിൽ അദ്ദേഹത്തോട് ദേഷ്യം തോന്നാതിരിക്കുകയുമൊക്കെ ചെയ്യാനുള്ള സാഹചര്യം ആണ് ഇദ്ദേഹം ഉണ്ടാക്കിയത് എന്ന് വേണമെങ്കിൽ നമുക്ക് പറയാൻ സാധിക്കും. വളരെ മനോഹരമായ ഒരു തീരുമാനം തന്നെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. മറ്റൊരാൾ തന്റെ ജോലി രാജിവെച്ചത് ഡാൻസ് കളിച്ചു കൊണ്ടാണ്. അതിനുള്ള കാരണം ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ തുടക്കം മുതൽ തന്നെ മേലുദ്യോഗസ്ഥനുമായി ഒത്തു പോരാൻ പറ്റാത്ത രീതിയിൽ ആയിരുന്നു.. കാരണം മേലുദ്യോഗസ്ഥൻ രീതികളൊന്നും ഇയാൾക്ക് ഒരു വിധത്തിലും അംഗീകരിക്കാൻ പറ്റുന്നില്ല.



ആദ്യം മുതലേ ഉദ്യോഗസ്ഥനുമായി ഒരു വിദ്വേഷം ഉണ്ടായിരുന്ന ഇയാൾ ജോലിയുമായി ഒരിക്കലും പൊരുത്തപ്പെട്ട് പോകാൻ പറ്റാത്ത സാഹചര്യത്തിൽ ആയിരുന്നു. ജോലി നൽകുന്ന പ്രഷർ, താങ്ങാൻ സാധിക്കുന്നില്ല, അങ്ങനെ അവസാനം തന്റെ ജോലി രാജിവയ്ക്കാൻ ഇയാൾ അറിയിച്ചത് ഒരു നൃത്തത്തിലൂടെ ആയിരുന്നു.. ഈ മേലുദ്യോഗസ്ഥന്റെ കളിയാക്കുന്ന രീതിയിൽ ആയിരുന്നു നൃത്തം എന്ന് വേണമെങ്കിൽ പറയാം.

ഇനിയുമുണ്ട് വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ ജോലി ഉപേക്ഷിച്ച് നിരവധി ആളുകൾ. അവരുടെ വിവരങ്ങൾ നമുക്കൊന്നറിയണ്ടേ.? അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്.