ഇന്ത്യക്കാരും ജപ്പാന്‍കാരും തമ്മിലുള്ള വ്യത്യാസം ഇതാണ്.

നമ്മൾ പൊതുവേ ഇപ്പോൾ മോശം സ്വഭാവങ്ങൾ പിന്തുടരുന്നുവെന്ന് പറയുന്നതാണ് സത്യം. അതിനൊരു ഉദാഹരണമായി പറയുന്നത് നമ്മുടെ ഫാസ്റ്റഫുഡ് ശീലങ്ങളാണ്. തിരക്കേറിയ ജീവിതത്തിൽ നമ്മുടെ ജീവിത രീതികൾ കാരണം നമ്മളിൽ പലരും വല്ലാതെ ആരോഗ്യം ക്ഷയിച്ചു വരുന്നതായി കാണാറുണ്ട്. പ്രത്യേകിച്ച് പുരുഷന്മാർക്ക് ഒരു ചെറിയ പ്രായമാകുമ്പോൾ തന്നെ വയറൊക്കെ ചാടി വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തുന്നതാണ് നമ്മൾ കാണാറുള്ളത്. എന്നാൽ ഇപ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നോരു കാര്യത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്. നമ്മളിൽ പലരും ശ്രദ്ധിക്കാതെ പോകുന്നോരു കാര്യമാണ് പറയുന്നത്.



India vs Japan
India vs Japan

ജപ്പാനിലുള്ള ആളുകൾ എപ്പോഴും ഒരേപോലെയാണ് ഇരിക്കുന്നത്. ജപ്പാനിലുള്ള ആളുകളുടെ ചില കാർട്ടൂണുകളോക്കെ നമ്മൾ കാണുകയാണെങ്കിൽ മെലിഞ്ഞ ആളുകളെയാണ് നമ്മൾ കാണാറുള്ളത്. അവിടെയുള്ള ആളുകൾ ഇങ്ങനെ മെലിഞ്ഞു തന്നെയാണ് ഇരിക്കുന്നത്. അതിനുള്ള കാരണമെന്ന് പറയുന്നത് എന്താണ്.? അതിന് കാരണം അവരുടെ ജീവിതരീതി തന്നെയാണ്. മറ്റുള്ള രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ വളരെ മികച്ച ഒരു ജീവിതരീതിയാണ് അവർ പിന്തുടർന്നു കൊണ്ടിരിക്കുന്നത്. ഒന്നാമതായി അവരെ പറ്റി പറയുമ്പോൾ പറയേണ്ടത് അവരുടെ ഫാസ്റ്റ് ഫുഡ് രീതിയില്ല എന്നതാണ്. അവിടെ ഫാസ്റ്റ് ഫുഡ് നൽകുന്ന റസ്റ്റോറൻറ് ഇല്ല എന്നല്ല അതിനർത്ഥം. അവിടെ ഫാസ്റ്റ് ഫുഡ് എന്ന സംവിധാനമുണ്ട്. പക്ഷേ അവിടെയുള്ള ആളുകൾ കൂടുതലും അവരുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അവിടെയുള്ള ആളുകളുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് ഈ ഫാസ്റ്റഫുഡ് കടകളിലും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടിലും പുറത്തും ഒരേ ഭക്ഷണം ലഭിക്കുന്നു. അതിനാൽ അവർ മോശമായ യാതൊരു ഭക്ഷണവും കഴിക്കുന്നില്ല എന്നതാണ് സത്യം. കൂടുതൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണങ്ങളും അവിടെ ലഭിക്കുകയും ചെയ്യാറില്ല. അതിനാൽ തന്നെ ഇവർ എപ്പോഴും വളരെ മികച്ച ആഹാരമാണ് കഴിക്കുന്നത്.



അവിടെയുള്ളവരുടെ മറ്റൊരു ശീലം എന്നത് അവർ എപ്പോഴും അവരുടെ ശരീരം കൊണ്ട് എന്തെങ്കിലുമൊരു വ്യായാമം ചെയ്യും. അവിടെയുള്ള കൊച്ചുകുട്ടികൾ പോലും സ്കൂളിൽ പോകുന്നത് ഒന്നുകിൽ നടന്നായിരിക്കും. അല്ലെങ്കിൽ സൈക്കിൾ ഓടിച്ചു കൊണ്ടായിരിക്കും. അങ്ങനെ അവർ സ്വാഭാവികമായോരു വ്യായാമം ചെയ്യുന്നുണ്ട്. ജോലി ചെയ്യുന്ന ആളുകൾ ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. എങ്കിൽ റെയിൽവേ സ്റ്റേഷൻ വരെ അവർ നടന്നായിരിക്കും എത്തുക.