യഥാർത്ഥത്തിൽ ഈ വസ്തുക്കള്‍ ഇപ്പോള്‍ ഉള്ളതില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

ഇന്നത്തെ കാലത്ത് വിമാനത്തിൽ യാത്ര ചെയ്യാത്ത ആളുകൾ വളരെ ചുരുക്കമായിരിക്കുമല്ലേ. ഭൂരിഭാഗം ആളുകളും വിമാനയാത്രയുടെ സുഖവും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കാൻ ഏറ്റവും സുഖമമായ മാർഗം വിമാന യാത്രയാണ് എന്ന് എല്ലാവർക്കുമറിയാം. ഒരു രാജ്യത്തിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ മാത്രമല്ല രാജ്യത്തിനകത്തുള്ള യാത്രയ്ക്കായും ആളുകൾ വിമാനങ്ങൾ ആശ്രയിക്കാറുണ്ട്. അൽപ്പം ചെലവ് കൂടിയതാണ് എന്ന് മാത്രം. എന്നാൽ ഇത് വരെ വിമാനം ഒന്ന് അടുത്ത് കാണാനും അതിൽ കയറി ഒന്ന് യാത്ര ചെയ്യാനും ഏറെ ആഗ്രഹിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇന്നത്തെ വിമാന യാത്രകളേക്കാൾ സുഖം പണ്ടുള്ള യാത്രകളായിരുന്നു. കാരണം ഇന്ന് യാത്രക്കാരുടെ എണ്ണം കൂടി. അത് കൊണ്ട് തന്നെ ഒരുപാടാളുകൾക്ക് ഒരേ സമയം യാത്ര ചെയ്യേണ്ടി വരുന്നു. മാത്രമല്ല, ഒരുപാട് നേരം ഇങ്ങനെ കുത്തിയിരിക്കുമ്പോൾ വിമാനത്തിൽ കയറാനുള്ള ആ ആഗ്രഹമൊക്കെ പോകും. ഇന്ന് കാശുള്ള വലിയ ആളുകളൊക്കെ വിമാനത്തിൽ ബിസിനസ് ക്ലാസുകളിലാണ് കൂടുതലായും യാത്ര ചെയ്യുന്നത്. എന്നാൽ ഇന്നത്തെ ഈ ബിസിനസ് ക്ലാസിൽ പോലും ഇല്ലത്തെ ഒരുപാട് സൗകര്യങ്ങളും ഫെസിലിറ്റികളും ആദ്യ കാലത്തെ വിമാനങ്ങളിൽ ഉണ്ടായിരുന്നു.



Things That Originally Looked Totally Different
Things That Originally Looked Totally Different

അന്നത്തെ വിമാനങ്ങളിൽ ആഡംബര കപ്പലുകളിൽ ഉള്ളത് പോലെ ഫാഷൻ ഷോകളും, ഡാൻസ് ബാറുകളുമൊക്കെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മാത്രമല്ല, ഇന്ന് വിമാനങ്ങളിൽ നമ്മുടെ സീറ്റിനു മുകളിലുള്ള ഭാഗത്താണ് ലഗേജുകളും മറ്റുമൊക്കെ വെക്കുന്നത്. എന്നാൽ ആദ്യകാലത്ത് ഇത് കുഞ്ഞുങ്ങളെ കിടത്തനായിട്ടാണ് ഉപയോഗിച്ചിരുന്നത്.



ഇനി നമ്മൾ അറിയാതെ പോയ മറ്റൊരു കാര്യം കൂടി നോക്കാം. ഇന്ന് നമ്മൾ കാണുന്ന വാഴപ്പഴം കുറച്ചു കാലങ്ങൾക്കു മുമ്പ് മറ്റൊരു രൂപത്തിലായിരുന്നു. അതായത്, അന്ന് വാഴപ്പഴത്തിനുള്ളിൽ പഴത്തേക്കാൾ കൂടുതൽ അതിന്റെ കുരുവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആളുകൾ അതിനെ ചില ക്രോസ് ബ്രീഡിങ്ങൊക്കെ പരീക്ഷിച്ചു ഒരു ഇന്ന് കാണുന്ന തരത്തിലുള്ള ഒരു സങ്കരയിനമാക്കി മാറ്റി എന്നതാണ് സത്യം. ഇതുപോലുള്ള ഒത്തിരി കാര്യങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.