കടല്‍ തീരത്തടിഞ്ഞ അത്ഭുതം നിറഞ്ഞ കാര്യങ്ങൾ.

ഇപ്പോൾ കാലാവസ്ഥ ഓരോ വർഷവും മാറി മറഞ്ഞു വരികയാണ്. നമുക്കറിയാം കേരളത്തിൽ കഴിഞ്ഞ വർഷം(2020) മഴയുടെ തോത് വളരെ കുറവാണ് എന്ന് തന്നെ പറയാം. ഇത് നമ്മുടെ പ്രകൃതിയെ വളരെ ദോഷമായ രീതിയിൽ തന്നെയാണ് ബാധിച്ചത്. അതിനേക്കാളേറെ കർഷകരും മറ്റു ജീവികളെയുമാണ് ഏറെ കഷ്ടപ്പെടേണ്ടി വന്നത്. ഇങ്ങനെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പല ജീവികളുടെയും ആവാസവ്യവസ്ഥ നശിക്കാൻ തന്നെ കാരണമാകാറുണ്ട്. ഇന്ന് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ എങ്ങനെയാണ് എന്ന് പ്രവചിക്കാൻ കൂടി കഴിയില്ല. മനുഷ്യന്റെ കടന്നു കയറ്റം പല ജീവികളുടെയും വംശനാശത്തിന് തന്നെ കാരണമാകാറുണ്ട്. അത്തരത്തിൽ കടലിന്റെ കരയ്ക്കടിഞ്ഞ ചില അപൂർവ്വ ജീവികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.



Things that are seasick, full of wonder.
Things that are seasick, full of wonder.

അപകടകാരിയായ ബോംബ്. 2015 ഓഗസ്റ്റിൽ അമേരിക്കയിൽ നടന്ന ഒരു സംഭവമാണിത്. ഒരു കുടുംബം അമേരിക്കയിലെ കോരനാഡോ ബീച്ചിൽ സമയം ചെലവഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അച്ഛനും അമ്മയും അവരുടെ രണ്ടു മക്കളും. മക്കൾ കളിക്കുന്നത് ‘അമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ആ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടക്കാണ് എന്തോ ഒരു വലിയ ബോളു പോലുള്ള സാധനം തീരത്തടിഞ്ഞത് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. അവർ ഉടൻ തന്നെ അവിടേക്ക് പോയി നോക്കി. അതിനു മുകളിൽ മുഴുവനായും ചിപ്പികളായിരുന്നു. അങ്ങനെ ആ കുട്ടികൾ കുറെ നേരം അതിൽ കളിച്ചു. പിന്നീടവർ വീട്ടിലേക്ക് മടങ്ങി. അങ്ങനെ അവിടെ നിന്ന് അഞ്ചു ദിവസം കഴിഞ്ഞു ടിവിയിൽ ഒരു സംഭവം കണ്ട് ആ കുട്ടികളുടെ അച്ഛനമ്മമാർ ഞെട്ടിത്തരിച്ചു പോയി. ആ കുട്ടികൾ കളിച്ചു കൊണ്ടിരുന്ന സാധനം രണ്ടാം മഹാലോകത്ത് ഉപയോഗിച്ച വലിയ അപകടകാരിയായ ഒരു ബോംബായിരുന്നു എന്ന്.



ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.