സി.സി.ടി.വിയില്‍ കുടുങ്ങിയ കള്ളന്മാര്‍. ക്യാമറയിൽ പതിഞ്ഞ രസകരമായ ദൃശ്യങ്ങൾ.

എവിടേക്ക് പോയാലോ ഇപ്പോൾ നമ്മൾ കാണുന്നത് സിസിടിവി ക്യാമറകൾ ആണ്. അവിടെയുമിവിടെയും എല്ലാം നമ്മെ വരവേൽക്കുന്നത് സിസിടിവി ക്യാമറകൾ ആണ്. ക്യാമറയിൽ പതിഞ്ഞ ചില രസകരമായ ദൃശ്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പണ്ട് കാലത്തുള്ള സ്ത്രീകളൊക്കെ അല്പം നാണം കുണുങ്ങികൾ ആയിരുന്നുവെങ്കിൽ ഇപ്പോഴത്തെ സ്ത്രീകളൊക്കെ സ്വയരക്ഷയ്ക്ക് വേണ്ടി എന്ത് കാര്യങ്ങളും ചെയ്യുവാൻ ഒരുക്കമാണ്.



Thieves caught on CCTV
Thieves caught on CCTV

അതുകൊണ്ടുതന്നെ അത്തരം സ്ത്രീകളുടെ അടുത്ത് ഇപ്പോൾ പലരുടെയും ഒരു വേലയും നടക്കില്ല എന്ന് പറയുന്നതായിരിക്കും സത്യം. ഒരു പെൺകുട്ടിയുടെ കഴുത്തിൽ നിന്നും ഒരാൾ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതാണ് കാണുവാൻ സാധിക്കുന്നത്. മാലപൊട്ടിച്ച് വേഗത്തിൽ കടന്നു കളയാം എന്നായിരുന്നു അയാൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇയാളുടെ ജീവിതം മാറ്റിമറിക്കുന്ന ചില കാര്യങ്ങൾ ആയിരുന്നു പിന്നീട് അരങ്ങേറിയിരുന്നത്. പെൺകുട്ടിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്ന നിമിഷംതന്നെ പെൺകുട്ടി ഇയാളുടെ ഷർട്ട് കോളറിൽ പിടിച്ച് ഇയാളെ നിർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആ പെൺകുട്ടിയുടെ പിടിവിട്ട് ഒരുവിധത്തിൽ അയാൾ ഓടി.



എന്നിട്ടും അയാളെ വീടുവാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. അവസാനം പെൺകുട്ടി ഇയാളുടെ പുറകെ ഓടി. എങ്ങനെയൊക്കെ ഓടി ആളെ പിടിക്കാൻ ശ്രമിക്കുന്നു. പിടിക്കപ്പെടുമെന്ന് തോന്നിയ നിമിഷം വലിയ എന്തോ ഒരു സാധനം ഉപയോഗിച്ച് പെൺകുട്ടിയുടെ നെറ്റിയിൽ ഇയാൾ പ്രഹരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. എന്നിട്ടും പെൺകുട്ടി പിടിവിട്ടില്ല. ഒരു വിധത്തിൽ അവനെ പിടിച്ചുനിർത്തി മാല കൈക്കലാക്കുകയും അതോടൊപ്പം തന്നെ നാട്ടുകാരെ ഇയാളുടെ രീതികൾ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നതാണ് പിന്നീട് കാണുവാൻ സാധിച്ചത്. എന്താണെങ്കിലും ആ പെൺകുട്ടി ഒരു മിടുക്കി പെൺകുട്ടി തന്നെയാണ്. ഇത്രയൊക്കെ അയാൾ ചെയ്തിട്ടും ചെറുത്ത് നിൽക്കാൻ ശ്രമിച്ചത് ആ പെൺകുട്ടിയുടെ ധൈര്യം കൊണ്ട് മാത്രമാണ്.

അതുകൊണ്ട് ആണ് അയാളെ പിടിക്കാൻ സാധിച്ചത്. ഇനി പറയാൻ പോകുന്നത് കുറച്ച് അപകടകരമായ ഒരു മോഷണത്തിനെ പറ്റിയാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിലേക്ക് ഒരാൾ കയറുന്ന കാഴ്ചയാണ് കാണുന്നത്. അതിനുവേണ്ടി കൂടെയുണ്ടായിരുന്ന ആൾ ഒരു ബൈക്കിൽ പിന്തുടരുകയാണ്. ബൈക്കിൽ ട്രക്കിനെ പിന്തുടരുന്ന സമയത്തുതന്നെ പുറകിലിരുന്ന് ആള് ഒരു വിധത്തിൽ ബാലൻസ് ചെയ്തുകൊണ്ട് ഇറങ്ങുന്നുണ്ട്. അതിനുശേഷം ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിലേക്ക് ഇയാൾ കയറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കാണുന്നവർക്ക് നെഞ്ചിടിപ്പ് തോന്നുന്ന ഒരു കാഴ്ചയായിരുന്നു.



അതിനുശേഷം അതിനുള്ളിൽ കയറി ഒരു ചെമ്മരിയാടിനെ ആ ബൈക്കിലേക്ക് എറിഞ്ഞു കൊടുക്കുന്നുണ്ട്. ട്രക്കിന്റെ ഉള്ളിലുള്ളത് ചെമ്മരിയാട് ആയിരുന്നു. ചെമ്മരിയാടിനെ മോഷ്ടിക്കുവാൻ വേണ്ടിയായിരുന്നു അയാൾ ഇത്രയും കഷ്ടപ്പെട്ട് ഉള്ളിലേക്ക് കയറിയത് എന്നും നമുക്ക് കാണുവാൻ സാധിക്കും. അതുപോലെഒരു മെഡിക്കൽഷോപ്പ്
ഷോപ്പിലേക്ക് രണ്ട് യുവാക്കൾ വരുന്നതുകാണാം. ഒരാൾ അവിടെ നിന്നും ഗുളിക വാങ്ങി തിരികെ പോവുകയാണ്. ഷോപ്പിനു ഉള്ളിൽ നിൽക്കുന്നത് ഒരു സ്ത്രീയാണ്. മറ്റൊരാൾകൂടി അവിടെ വരുന്നുണ്ട്. അതിനുശേഷം പരിസരം മുഴുവൻ വീക്ഷിക്കുന്നുണ്ട്. ആരുമില്ല എന്ന് മനസ്സിലാക്കിയതിനുശേഷം ആ സ്ത്രീയുടെ മാലപൊട്ടിച്ച് കൊണ്ട് ഓടുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്.

ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില രസകരമായ മോഷണങ്ങൾ. ആ മോഷണങ്ങളിലെ എല്ലാം രസകരമായ രംഗങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് . അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.