പരിഹാസങ്ങളിൽ തളരാതെ ലോകം കിഴടക്കിയ പയ്യമാരുടെ കഥ.

ചരിത്രം തന്നെ തിരുത്തിയ ഏഴ് അംഗങ്ങളുള്ള ദക്ഷിണകൊറിയൻ ബോയ് ബാന്റാണ് ബി ടി എസ്. സ്വന്തം പ്രയത്നം കൊണ്ട് അവർ പുതിയൊരു ചരിത്രത്തിനായിരുന്നു തുടക്കം കുറിച്ചതെന്നും അറിയപ്പെടുന്നു. 2010 രൂപംകൊള്ളുകയും 2013 ലൊരു ഓളം തീർക്കുകയും ചെയ്ത ബി ടി എസ് എന്ന ദക്ഷിണകൊറിയൻ മ്യൂസിക് ബാൻഡ്. എല്ലാവരുടെയും പ്രിയപ്പെട്ടോരു മ്യൂസിക് ബാൻഡ്. അവരുടെ പാട്ടിൻറെ നിർമാണം അവർ തന്നെയാണ് നടത്തുന്നത്. യഥാർത്ഥത്തിൽ ഒരു ഹിപ്ഹോപ്പ് ഗ്രൂപ്പായ അവരുടെ സംഗീതശൈലി വൈവിധ്യമാർന്ന വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ വികസിക്കുകയായിരുന്നു.



7 Boys
7 Boys

അവരുടെ കാര്യങ്ങൾ പോലും പലപ്പോഴും വ്യക്തിപരവും സാമൂഹികവുമായ വ്യാഖ്യാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മാനസികാരോഗ്യം, സ്കൂൾ പ്രായത്തിലുള്ള യുവാക്കളുടെ പ്രശ്നങ്ങൾ, പ്രണയനഷ്ടം, സ്വയം ഉള്ള യാത്ര,വ്യക്തിവാദം എന്നിങ്ങനെയുള്ള വിഷയങ്ങൾ ആണ് എപ്പോഴും അവർ ഗാനമാക്കാറുള്ളത്. അവരുടെ കൃതികളിൽ സാഹിത്യത്തെയും മനശാസ്ത്രപരമായ ആശയങ്ങളെയും പരാമർശിക്കുന്നുണ്ട്. കൂടാതെ ഒരു പ്രപഞ്ച കഥാസന്ദർഭം ഉൾപ്പെടുന്നുണ്ട്. ആൽബങ്ങൾ പുറത്തെടുക്കുകയും ചെയ്തു. നിരവധി രീതികളിൽ അവതരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ വളരെ ചെറിയ ഒരു സമയം കൊണ്ട് തന്നെ ലോകത്തിനെ മുഴുവൻ ആരാധകരാക്കാനും സാധിച്ചു. ഒരുപാട് ഐ ലവ് മൈ സെൽഫ് എന്ന് അവർ പാടിയപ്പോൾ പാടാൻ ആഗ്രഹിച്ച ഓരോരുത്തരും അത് ഏറ്റുപാടി.



ഞാൻ എന്നെ സ്നേഹിക്കുന്നു. ഞാൻ എന്റെ വ്യക്തിത്വത്തെ സ്നേഹിക്കുന്നു, എത്രപേർക്ക് അത് വിളിച്ചു പറയാൻ സാധിക്കും. അവർ അത് വിളിച്ചു പറയുകയായിരുന്നു. അവർ ലോകത്തോട് മുഴുവൻ അത്‌ പറഞ്ഞു. ആദ്യം നമ്മൾ സ്നേഹിക്കേണ്ടത് നമ്മളെ തന്നെയാണെന്ന്, നമ്മളിലേക്ക് ഉള്ള സ്നേഹമാണ് വലുത് എന്ന്. നമ്മളെ സ്നേഹിക്കാൻ പഠിച്ചാൽ മാത്രമേ നമുക്ക് മറ്റുള്ളവരെ കൂടി സ്നേഹിക്കാൻ കഴിയുന്നു.അങ്ങനെ അവരുടെ മനസ്സിലുള്ള പല ആശയങ്ങളും സംഗീതത്തിലൂടെ അവർ വിളിച്ചു പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ അവർ ലോകജനതയുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. വളരെ വലിയ ഓളം തീർക്കുവാൻ ബി ടി എസിന് സാധിച്ചിട്ടുണ്ട്. 2015 കാലഘട്ടങ്ങളിൽ ചെറിയതോതിൽ ആയിരുന്നു ഇവർ വിജയം കൈവരിച്ചതെങ്കിൽ 2016 മുതൽ അങ്ങോട്ട് വലിയ മുന്നേറ്റമാണ് കാണാൻ സാധിച്ചത്.

ഇന്നും 2022 ഫേസ്ബുക്കിലും വാട്സ്ആപ്പിലും സ്റ്റാറ്റസുകൾ ഭരിക്കുന്നത് ബി ടി എസ് ഗാനങ്ങളാണ്. അവരുടെ ആശയങ്ങൾ ആണ് വലിയതോതിൽ തന്നെ ആളുകൾക്കിടയിൽ ഒരു ഓളം തീർക്കുകയും ചെയ്തത്. മാത്രമല്ല അവർക്ക് സ്വന്തമായി അവരുടേതായ ഇടം നേടാൻ സാധിച്ചു എന്നത് വലിയ കാര്യം തന്നെയല്ലേ.