ക്രിക്കറ്റ് സ്റ്റമ്പുകളുടെ വില കേട്ടാൽ ഞെട്ടും.

എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നുതന്നെയായിരിക്കും ക്രിക്കറ്റ് എന്ന് പറയുന്നത്. കാരണം നമ്മുടെയൊക്കെ കുട്ടികാലങ്ങളെ മനോഹരമാക്കിയതിൽ ക്രിക്കറ്റും സച്ചിനുമോക്കെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരുപക്ഷേ ക്രിക്കറ്റ് അറിയാത്ത ഒരാൾ പോലും സച്ചിനും മറ്റും ഉള്ളതുകൊണ്ട് ക്രിക്കറ്റ് കണ്ടുതുടങ്ങിയിട്ടുണ്ടാവും. പണ്ടുകാലങ്ങളിലേക്ക് നമ്മൾ നോക്കുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഓരോ നാട്ടു വഴിയിലും ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ നമുക്ക് കാണാൻ സാധിക്കുമായിരുന്നു. വയലുകളിൽ വച്ചായിരിക്കും പലപ്പോഴും ക്രിക്കറ്റ് കളിക്കുന്നത്. എന്നാൽ യഥാർത്ഥ ഐപിഎൽ പോലെയുള്ള മത്സരങ്ങളിൽ ഉപയോഗിക്കുന്ന ക്രിക്കറ്റ് സ്റ്റാമ്പിന്റെ വില എത്രയാണെന്ന് എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?



Cricket Stump
Cricket Stump

അവിടെ ഉപയോഗിക്കുന്നത് എൽഇഡി സ്റ്റമ്പുകളും മറ്റുമായിരിക്കും വരുന്നത്. 30 ലക്ഷം രൂപയാണ് ഒരു ഐപിഎൽ മത്സരത്തിന് വേണ്ടിയുള്ള സ്റ്റമ്പിന്റെ മാത്രം വിലയായി വരുന്നതെന്ന് ഓർക്കണം. മറ്റു സാധനങ്ങൾക്കൊക്കെ എന്ത് വിലയായിരിക്കും ഉണ്ടാവുക. തീർച്ചയായും ക്രിക്കറ്റെന്നൊക്കെ പറയുന്നത് നമ്മുടെ മനസ്സിനെ ഗൃഹാതുരത്വത്തിലേക്ക് തന്നെ കൊണ്ടുവരുകയാണ്. പഴയ ഒരു കാലഘട്ടം തന്നെ നമ്മുടെ മനസ്സിലേക്ക് ഓർമ്മവരും. നമ്മളിൽ പലരും നാട്ടുവഴികളിലെയും മറ്റും ക്രിക്കറ്റ് കളിച്ചു നടന്നവരാണ്. പിന്നീട് ആയിരിക്കും ഒരു പക്ഷെ നമ്മൾ ഒരു ടെലിവിഷനിലേ ക്രിക്കറ്റിലേക്ക് ഒതുങ്ങി കൂടിയത്. നമുക്കിടയിൽ തന്നെ ഉണ്ടാകും സച്ചിനും ശ്രീശാന്തുമൊക്കെ. ഏകദേശം 90 കാലഘട്ടങ്ങളിലെ കുട്ടികളൊക്കെ അങ്ങനെ വളർന്നവർ തന്നെയാണ്. ഇന്നത്തെ കാലത്തിന് നഷ്ടമാകുന്നത് ഇത്തരത്തിലുള്ള മധുരമായ ഓർമകളാണ്. അവരുടെ ക്രിക്കറ്റ് ആസ്വാദനമെന്നത് ടിവികളിലേക്ക് അല്ലെങ്കിൽ ടാബ്‌ലറ്റുകളിലേക്കൊക്കെ ഒതുങ്ങി പോവുകയാണ് ചെയ്യുന്നത്.



മണ്ണിനെ അറിഞ്ഞ് നാട്ടുവഴിയോരത്തെ ആ പഴയ ക്രിക്കറ്റ് കാലം അവർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നതാണ് സത്യം. ടെക്നോളജി നമ്മുടെ ലോകത്തിന് വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നത് സത്യമാണ്. പക്ഷെ നമ്മുടെ ബാല്യകാലങ്ങളെ മനോഹരമാക്കുന്ന ഒരുപാട് നിമിഷങ്ങളുകൂടി അതോടൊപ്പം മാഞ്ഞു പോയിരുന്നു. മാറ്റങ്ങൾ അനിവാര്യമാണ്. എങ്കിലും മണ്ണിനെ അറിഞ്ഞു മനുഷ്യനെ അറിഞ്ഞു അറിഞ്ഞു വേണം കുട്ടികൾ വളരാൻ. ഒരു ലാപ്ടോപ്പിന്റെ ഉള്ളിലോ ഒരു മൊബൈലിന്റെ ഉള്ളിലോ ആണ് ഇന്നത്തെ തലമുറ വളരുന്നത്. നമ്മുടെ കാലഘട്ടങ്ങളിൽ എത്ര മനോഹരമായിരുന്നു കുട്ടികൾ തമ്മിലുള്ള ആശയവിനിമയം നടന്നിരുന്നത്. ഇന്നത്തെ കുട്ടികൾക്ക് അതെല്ലാം ഒരു കേട്ടുകേൾവി മാത്രമാണ്.