ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകൾ!

നമ്മുടെ വിരസ നിമിഷങ്ങൾ മനോഹരമാക്കാൻ എല്ലാവരും തിരഞ്ഞെടുക്കുന്നത് ചിലപ്പോൾ ബീച്ചുകളിലും മറ്റും ഉള്ള ഒരു നിമിഷം തന്നെയായിരിക്കും. ബീച്ചകളിൽ പോയി കുറെ സമയം തിരകളെ കണ്ടുകൊണ്ടിരിക്കുമ്പോൾ, മനസ്സിന് വളരെയധികം ഒരു കുളിര് ആണ്. അത്തരത്തിൽ ലോകത്തിൽ വച്ച് തന്നെ മികച്ച കുറച്ച് ബീച്ചുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. അതിൽ ആദ്യം പറയുന്നത് ഒരു രീതിയിലുള്ള പിങ്കു മണൽ ബീച്ചിനെ പറ്റിയാണ്.



പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പിങ്ക് നിറത്തിലുള്ള മണലുകൾ ആണ് ഈ ബീച്ചിലെ സൗന്ദര്യം എന്ന് പറയാം. മനോഹരമായ കാഴ്ചകളിൽ ഒന്ന് തന്നെയാണ് ഇവ. പിങ്ക് നിറത്തിൽ കാണുന്ന മണൽ വളരെയധികം മനോഹാരിത നിറയ്ക്കുന്ന ഒരു കാഴ്ച ആണ്. അടുത്തത് ഓസ്ട്രേലിയയിൽ ഉള്ള മനോഹരമായ മറ്റൊരു ബീച്ചാണ്. വളരെയധികം മനോഹാരിതയെ എടുത്തുകാണിക്കുന്ന ഒരു ബീച്ചാണ് ഇത്. വൈറ്റ് സ്റ്റാൻഡ് ബീച്ച് എന്നാണ് ഇതിന്റെ പേര്. വെളുത്ത നിറത്തിലുള്ള മണൽ ആണ് ഇവയുടെ പ്രത്യേകത. ഇത് ഗിന്നസ് റെക്കോർഡിൽ വരെ ഇടം നേടിയിട്ടുള്ള ബീച്ചുകളാണ്. അവധിക്കാലത്ത് മഞ്ഞിനൊപ്പം കളിക്കുന്നത് പോലെയാണ് ഈ ബീച്ചിൽ എത്തിയാൽ എന്നാണ് ഇവിടെയെത്തുന്നവർ പോലും പറയാറുള്ളത്.



Beaches
Beaches

ബീച്ച്കളിലെ മണലിൽ കൂടി നടക്കുമ്പോൾ സ്വാഭാവികമായി മണലുകൾ നമ്മുടെ കാലുകളിൽ ഒട്ടിപ്പിടിക്കുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ വളരെയധികം മിനുസമാർന്ന ചില മണലുകളുണ്ട്. പശ ഇല്ലാത്ത രീതിയിലുള്ള മണലുകൾ ഉണ്ട് . വാഷിംഗ്ടണിൽ ആണ് ഈ അതിമനോഹരമായ ബീച്ച് ഉള്ളത്. വളരെ മനോഹരമായ ഒരു കാഴ്ചയാണ് ഇതും. ഒരു ഗുഹ പൊട്ടിത്തെറിച്ച് മനോഹരമായ ഒരു ബീച്ച് ഉണ്ടാവുകയാണെങ്കിലൊ…? ഈ കഥ വിശ്വസിക്കുവാൻ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ പ്രകൃതി തന്നെ ഒരുക്കിയ മനോഹരമായ ഒരു ബീച്ചാണ് ഇത്. ലോകമെമ്പാടും നിരവധി സഞ്ചാരികൾ ഇഷ്ടപ്പെടുന്ന ഒരു ബീച്ചാണ് ഇത്. മെക്സിക്കോയിലെ ഒരു ദ്വീപിലാണ് ഈ ബീച്ച് കാണുവാൻ സാധിക്കുന്നത്.

വിമാനത്താവളത്തിന് വളരെ അടുത്തായി ഉള്ള ഒരു ബീച്ചും ഉണ്ട്. മാർട്ടിൻ ദ്വീപിലാണ് ഈ ബീച്ച് സ്ഥിതിചെയ്യുന്നത്. വളരെയധികം മനോഹരമായ രീതിയിലാണ് ഈ ബീച്ച് കാണുവാൻ സാധിക്കുന്നത്. വിമാനങ്ങൾക്ക് നമ്മെ സ്പർശിക്കാൻ പോലും കഴിയുന്നത് പോലെയാണ് ഈ ബീച്ചിൽ നിൽക്കുമ്പോൾ കാണാൻ സാധിക്കുന്നത്. കാലിഫോർണിയയിലുള്ള ഗ്ലാസ് ബീച്ചുകൾ ആണ് മറ്റൊരു പ്രത്യേകത. മേഘത്തിന്റെ ഓരോ വെള്ള പാളികളും നമുക്ക് കാണുവാൻ സാധിക്കും. അതാണ് ഈ ബീച്ചുകളുടെ പ്രത്യേകത . ഗ്ലാസുകളെ ഓർമ്മിപ്പിക്കുന്നത് പോലെയാണ് ഈ ബീച്ച് എന്നതുകൊണ്ടാണ് ഇവയ്ക്ക് അങ്ങനെ ഒരു പേര് വന്നത്.



ഇനി പറയാൻ പോകുന്നത് ന്യൂസിലൻഡിലെ ഒരു പ്രത്യേക ബീച്ചീനെ പറ്റി ആണ്. ചൂടുവെള്ളം കടൽത്തീരത്ത് തന്നെ ഉണ്ടാവുക എന്നതാണ് ഇതിന്റെ പ്രത്യേകത. വളരെയധികം പ്രത്യേകതകളുള്ള ഒരു ബീച്ചാണ് ഇത്. ഇനിയുമുണ്ട് ഇത്തരത്തിൽ ലോകത്തിലെ തന്നെ മികച്ച കുറെ ബീച്ചുകൾ. അവയുടെ വിവരങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റുകൾ എത്താതെ പോകാൻ പാടില്ല.