ലോകത്തെ ഞെട്ടിച്ച മെസ്സിയുടെ ആഡംബര ജീവിതം.

നമ്മളൊന്ന് കണ്ണും മുഖവും തുടച്ച് ടവ്വൽ നമ്മുടെ വീട്ടുകാർ പോലും എടുക്കാറില്ല എന്നത് ആണ് സത്യം. അപ്പോൾ കണ്ണുനീർ തുടച്ച ടിഷ്യൂപേപ്പർ ഒരു ഏഴ് കോടിയോളം രൂപ വില നൽകി വാങ്ങാൻ ആൾ ഉണ്ടാവുക ആണെകിലോ..? ആ കാര്യം ഒന്ന് ആലോചിച്ചു നോക്കികേ.? അതിന് നമ്മുടെ പേര് മെസ്സി എന്നാകണം. പുതിയകാല ഫുട്ബോളിന്റെ രാജാവാകണം നമ്മൾ. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഫാക്ടറി തൊഴിലാളിയുടെയും തൂപ്പുകാരിയുടെയും മകനായി ജനിച്ച താഴേക്കിടയിലുള്ള ചുറ്റുപാടിൽ വളർന്നു വന്ന ഒരു പയ്യൻ.



Messi
Messi

ഒറ്റ രാത്രി 17 ലക്ഷത്തോളം രൂപ യുള്ള ആഡംബര മുറിയിൽ കഴിയുന്ന ഇതിഹാസമായി മാറിയ കഥ എല്ലാ ഫുട്ബോൾ പ്രേമികൾക്കും പരിചിതമായ ഒന്നായിരിക്കും. ബാഴ്സലോണയിൽ നിന്നും പടിയിറങ്ങുന്നത് പ്രഖ്യാപിക്കുന്ന പ്രസ് മീറ്റിൽ വച്ച് അദ്ദേഹത്തിന് ആ ക്ലബ്ബുമായുള്ള ബന്ധം നമ്മളെല്ലാം കണ്ടിരുന്നു. മെസ്സി കണ്ണുനീർ തുടച്ച് ടിഷ്യു പേപ്പർ എടുത്തു വച്ച ഒരു പത്രപ്രവർത്തകൻ ഒരു മില്യൻ ഡോളറാണ് വിറ്റത്. പുതുതലമുറ ഫുട്ബോളിലെ സൂപ്പർതാരമായ മെസ്സി ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അങ്ങനെ വെറുതെ വന്ന ഒരു ലോട്ടറി ഒന്നുമല്ല കേട്ടോ. ആ നിലയിലെത്താൻ ധാരാളം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട് മെസ്സിക്ക്. ഒരു സാധാരണ മധ്യവർഗ കുടുംബമായിരുന്നു എന്നതിനപ്പുറം ചെറുപ്പം മുതലേ ശാരീരികമായി നിരവധി പരിമിതികൾ ഉണ്ടായിരുന്നു ലയണൽ മെസ്സിക്ക്.



വളർച്ച ഹോർമോൺ കുറവിനെ തുടർന്ന് പ്രായത്തിനൊത്ത ശാരീരിക വളർച്ച ഇല്ലാത്ത കുട്ടിയായിരുന്നു മെസ്സി. അതേ പ്രായത്തിലുള്ള മറ്റു കുട്ടികളെക്കാൾ ഉയരംകുറഞ്ഞ കുട്ടിയായതിനാൽ കുട്ടിക്കാലത്ത് ധാരാളം ബുദ്ധിമുട്ടുകൾ മെസ്സി നേരിട്ടു. അതിനെ എല്ലാം കഴിവുകൾ കൊണ്ട് മറികടന്ന മെസ്സിയെ അറിയാത്തവരായി ഈ ലോകത്തിൽ ആരും ഇല്ല. നമ്മുടെ ഈ കൊച്ചു കേരളത്തിൽ പോലും ഓരോ ഗ്രാമങ്ങളിലും അദ്ദേഹത്തിന്റെ പേരിൽ ടീഷർട്ടും ധരിച്ച് നടക്കുന്ന ധാരാളം ചെറുപ്പക്കാരെ കാണാം. എന്തിന് മെസ്സി ഹയർ കട്ട്‌ പറയുന്ന ബാർബർ ഷോപ്പുകൾ പോലും കേരളത്തിൽ ഉണ്ട്. ജൂൺ 24ന് അർജൻറീനയെ റൊസാരിയോ നഗരത്തിലായിരുന്നു മെസ്സിയുടെ ജനനം. ഒരു സ്റ്റീൽ ഫാക്ടറി തൊഴിലാളിയായിരുന്നു ജോർജിന്റെയും ക്ലീനിങ് ജോലിക്കാരിയുടെയും നാലു മക്കളിൽ മൂത്തവനായിരുന്നു ലയണൽ മെസ്സി.

കുഞ്ഞു മെസിക്ക് ഫുട്ബോളിനോടുള്ള താല്പര്യം മനസ്സിലാക്കി അവനേ ഫുട്ബോളിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയതും ആദ്യ പരിശീലന നൽകിയതും പിതാവ് ജോർജ് തന്നെയായിരുന്നു. വെറും അഞ്ചു വയസ്സ് മാത്രം ഉള്ളപ്പോൾ തന്നെ അച്ഛൻ മെസ്സിയെ പരിശീലിപ്പിച്ചിരുന്നു. ഒരു പ്രാദേശിക ക്ലബ്ബിൽ ചേർത്ത് മെസ്സി ഫുട്ബോൾ കളിക്കാൻ തുടങ്ങി. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം റൊസാരിയോ ക്ലബ്ബായ നോവൽ സോൾഡിൽ ചേർന്നു. എന്നാൽ പതിനൊന്നാമത്തെ വയസ്സിലാണ് മെസ്സിയുടെ ശരീരത്തിലെ വളർച്ച ഹോർമോണുകളുടെ കുറവ് തിരിച്ചറിഞ്ഞത്. അർജൻറീനയിൽ ക്ലബ്ബിന് മെസിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. എങ്കിലും കുഞ്ഞു മെസ്സിയുടെ ചികിത്സാ ചിലവിനായി മാസം 1000 ഡോളറോളം ചെലവ് വരുന്നത് അവർക്ക് താങ്ങാൻ കഴിഞ്ഞില്ല. ഇനിയുമുണ്ട് അറിയാൻ ചില കാര്യങ്ങൾ ഒക്കെ.



അവയെല്ലാം ഏതൊക്കെയാണെന്ന് വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ ഒരു വിവരം തന്നെയാണിത്.