കാനഡയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം. പക്ഷെ…

കുറ്റാന്വേഷണ കഥകളും ഡിക്റ്ററ്റീവ് കഥകളും ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും. അതിന്റെ ഉദാഹരണമായിരുന്നു നമ്മൾ ഷേക്സ്പിയറുടെയും മറ്റും കഥകൾ തപ്പിയെടുത്ത് വായിച്ചിരുന്നത്. അത്തരത്തിലുള്ള ഒരു കുറ്റാന്വേഷണകഥ യെപ്പറ്റി ആണ് പറയാൻ പോകുന്നത്. നമ്മൾ വളരെയധികം ഭയപ്പെടേണ്ട ഒരു കാര്യമാണ് ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ ആണ് എന്നുണ്ടെങ്കിൽ.കാരണം നമ്മുടെ പെൺകുട്ടികൾ വളർന്നുവരുന്ന സമൂഹം വല്ലാതെ പ്രാകൃതമായി കൊണ്ടിരിക്കുകയാണ്. 18 വയസ്സുള്ള ഒരു പെൺകുട്ടി കത്തി മരിച്ച ഒരു കഥയെപ്പറ്റി ആണ് പറയാൻ പോകുന്നത്.



The incident that shocked Canada as a whole
The incident that shocked Canada as a whole

18 വയസുള്ള ഒരു പെൺകുട്ടിയെ കൊല്ലാൻ മാത്രം ആർക്കായിരുന്നു അവളോട് പക എന്നായിരുന്നു പോലീസ് തിരക്കിയത്. പിന്നീട് ഈ പെൺകുട്ടി അവസാനം വിളിച്ച നമ്പറിലെ ആളെയും. അങ്ങനെ അവർ ആ സത്യം മനസ്സിലാക്കുന്നത്. ഈ പെൺകുട്ടി ജനിച്ച സമയം മുതൽ മൃഗങ്ങളോട് വലിയ ഇഷ്ടമായിരുന്നു. ഏകദേശം സ്കൂൾ സമയം മുതൽ തന്നെ ഈ പെൺകുട്ടി മൃഗങ്ങളുടെ രീതിയിലുള്ള തൊപ്പികളും മറ്റും വെച്ചുകൊണ്ട് സ്കൂളിൽ പോകുമായിരുന്നു. കുട്ടിയുടെ സ്വഭാവം അറിയാവുന്നവരുടെ കൂട്ടുകാരെല്ലാം കളിയാക്കുമായിരുന്നു. അങ്ങനെ പെൺകുട്ടിയുടെ സ്കൂൾ മാറാൻ തീരുമാനിക്കുകയാണ്. അങ്ങനെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. നല്ലൊരു ചിട്ടയായ ജീവിതം ഉണ്ടാവട്ടെ എന്ന് കരുതി കൂടുതൽ സ്ട്രിക്ട് ആയിട്ടുള്ള ഒരു സ്കൂളിലായിരുന്നു ഈ പെൺകുട്ടിയെ കൊണ്ട് ചേർത്തത്.



അവിടെയാണെങ്കിൽ ക്രിമിനലുകൾ മാത്രം പഠിക്കുന്ന ഒരു സ്കൂൾ. കാരണം അത്രത്തോളം കഠിനം ആയിരുന്നു അവിടുത്തെ നിയമങ്ങൾ. അവിടെവച്ച് ഈ പെൺകുട്ടി ഒരു കൂട്ടുകാരനുമായി പ്രണയത്തിൽ ആവുകയാണ്.അയാൾ ആണെങ്കിൽ വളരെ മോശപ്പെട്ട ഒരു പയ്യനും. അവന് ഒരു സുഹൃത്തും ഉണ്ട്. ഇവര് രണ്ടുപേരും എന്ത് കാര്യത്തിനും ഒറ്റക്കെട്ടാണ്. ഇവർ തമ്മിൽ ഇഷ്ടത്തിൽ ആവുന്ന സമയത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി, അങ്ങനെ ഇരുവരും പിരിയുകയാണ്. എന്നാൽ ഈ പെൺകുട്ടിയെ പിരിയാൻ അയാൾക്ക് സാധിച്ചില്ല എന്ന് പറയുന്നതാണ് സത്യം.

അത് പ്രണയം കൊണ്ടായിരുന്നില്ല ഈ ആൺകുട്ടികൾ രണ്ടുപേരും മോശപ്പെട്ട വീഡിയോകൾക്ക് അടിമകളായിരുന്നു. വളരെയധികം പ്രാകൃതമായ ചില വീഡിയോകൾ ആയിരുന്നു ഇവർ കാണുന്നത്. അങ്ങനെ ഒരു ദിവസം ഈ പെൺകുട്ടിയെ അവർ വിളിക്കുക കാണണം എന്നു പറയുന്നു. പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഒന്ന് കണ്ടേ പറ്റൂ എന്ന് തീർത്ത് പറയുമ്പോൾ തന്റെ സുഹൃത്ത് എന്ന പരിഗണനയിൽ ഈ പെൺകുട്ടി കാണാമെന്നും ബസ്സ്റ്റോപ്പിലേക്ക് വരാം എന്നും പറഞ്ഞു. അങ്ങനെ ബസ്സ്റ്റോപ്പിലേക്ക് എത്തുന്ന സമയത്തും ഇയാളുടെ സുഹൃത്തും ഒപ്പമുണ്ട്. സാധാരണ സുഹൃത്തുക്കൾ തമ്മിലുള്ള ഒരു യാത്ര എന്ന് മാത്രമേ ആ പെൺകുട്ടി കരുതിയിരുന്നുള്ളൂ.



എന്നാൽ തങ്ങളുടെ വീട് അടുത്താണ് ഒന്ന് വീട്ടിലേക്ക് കയറിയിട്ട് പോകാം എന്നും പറഞ്ഞു ക്ഷണിച്ചപ്പോൾ ഈ പെൺകുട്ടി നിരസിച്ചില്ല. വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല. പിന്നീട് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരമായ പീഡനം ആയിരുന്നു അവിടെ നടന്നത്. സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനോട് യാതൊരുവിധത്തിലുള്ള കുറ്റബോധത്തിന്റെയും ലാഞ്ജന ഇല്ലാതെ കുറ്റവാളികൾ പറഞ്ഞത്, ഞങ്ങൾ അവളെ ചെയ്തത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ പോലും ഞെട്ടി പോകും എന്നാണ്. അത്രത്തോളം പ്രാകൃതമായ രീതിയിൽ ആയിരുന്നു അവർ ഈ കൃത്യം നിർവഹിച്ചത്. ഈ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത്.