BMW-കാറുകൾ ഫാക്ടറിയിൽ നിർമ്മിക്കുന്ന കാഴ്ച കണ്ടോളു.

പുതിയ വാഹനങ്ങൾ വിപണിയിൽ എത്തുമ്പോൾ ആ വാർത്ത വാഹന പ്രേമികൾക്ക് നൽകുന്ന സന്തോഷം ചെറുതൊന്നുമല്ല. ഇപ്പോളാണെങ്കിൽ ആഡംബരത്തിൻറെ പര്യായമായി കൂടുതൽ ആളുകളും കാണുന്ന ഒരു വാഹനമാണ് ബിഎംഡബ്ല്യു. ഒരു ജർമൻ കമ്പനിയാണ് ബിഎംഡബ്ലിയു. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര വാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയുമൊക്കെ ഒരു ബഹുരാഷ്ട്ര കോർപറേറ്റ് നിർമ്മാതാക്കളാണ് ബിഎംഡബ്ല്യു നിർമാതാക്കളെന്ന് തന്നെ പറയാം. 1916 ലാണ് കോർപ്പറേഷൻ സ്ഥാപിതമായത്. 1917 മുതൽ 18 വരെയും പിന്നീട് 1933 മുതൽ 45 വരെയുമൊക്കെ അവർ വാഹനങ്ങൾ നിർമ്മിച്ചിട്ടുണ്ടായിരുന്നു.



BMW Manufacturing
BMW Manufacturing

ഇവരുടെ വാഹനങ്ങളിൽ ഉൾപ്പെടുന്നത് ബിഎംഡബ്ല്യു, മിനി, റോൾസ് റോയ്സ് എന്ന ബ്രാൻഡുകളുടെ വിപണനമാണ്, മോട്ടോർ സൈക്കിളുകലും ബിഎംഡബ്ലിയു എന്ന ബ്രാഞ്ചിന് കീഴിൽ നിരവധി വാഹനങ്ങളാണ് വിപണനം ചെയ്യുന്നത്, 2017 ആയിരുന്നു ലോകത്തിലെതന്നെ പതിനാലാമത്തെ വലിയ മോട്ടോർ വാഹന നിർമ്മാതാക്കളായി ബിഎംഡബ്ല്യു മാറിയത്. സുപ്രധാനമായ ഒരു മോട്ടോഴ്സ്പോർട്ട് ചരിത്രം തന്നെ പറയാനുമുണ്ട്. പ്രത്യേകിച്ച് ടൂറിങ് കാറുകൾ, സ്പോർട്സ് കാറുകൾ എന്നിവയിൽ തന്നെ. ജർമനി, ബ്രസീൽ, ചൈന ,ഇന്ത്യ, മെക്സിക്കോ ,ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെല്ലാം മോട്ടോർ വാഹനങ്ങൾ നിർമ്മിക്കുന്ന ബിഎംഡബ്ല്യു യൂണിറ്റിലാണ്.



1959 ഇൽ സഹോദരന്മാരായ ഹെർബർട്ടിൻറെയും ഹരോൾഡ് ക്വണ്ടെയുടെയും നിക്ഷേപത്തെ തുടർന്നായിരുന്നു കമ്പനിയെ വലിയൊരു ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ചത്. കമ്പനിയുടെ ഒരു ദീർഘകാല ഓഹരി ഉടമയാണ് ക്വണ്ടെ കുടുംബമെന്നു പറയുന്നത്. വലിയൊരു ചരിത്രം തന്നെയാണ് കമ്പനിക്ക് പറയാനുള്ളത്. സിനിമമേഖലകളിലെ പലരുടെയും കൈവശം ഈ ആഡംബര വാഹനം ഉണ്ടായിരിക്കും എന്നതാണ് ഇവയുടെ ഒരു പ്രത്യേകതയെന്ന് പറയുന്നത്. സാധാരണക്കാർക്ക് ഈ വാഹനത്തിൻറെ അരികിലേക്ക് പോലും ചെല്ലാൻ പറ്റില്ല എന്ന പ്രത്യേകതയുമുണ്ട്. സുരക്ഷാ സൗകര്യങ്ങൾ കൊണ്ടും അല്ലാതെ കാറിനുള്ളിലുള്ള സൗകര്യങ്ങൾ കൊണ്ടും ആഡംബരത്തിൻറെ പര്യായം തന്നെയാണ് ഈ വാഹനമെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.

ഇപ്പോൾ മോട്ടോർ സൈക്കിളുകളും ഉപയോഗിക്കുവാനുള്ള തീരുമാനത്തിലാണ് കമ്പനിയെന്നാണ് അറിയുന്നത്. വൃത്താകൃതിയിലുള്ള നീലയും വെള്ളയും ഉള്ള ബിഎംഡബ്ലിയു ലോഗോ തന്നെ രാജകീയതയുടെ ഒരു പ്രക്രിയയായി ആണ് കാണാൻ സാധിക്കുന്നത്. വൃത്താകൃതിയിലുള്ള കമ്പനിയുടെ ലോഗോ കാണുന്നു. ഒരു സ്‌തംഭത്തിൽ കുതിരയുടെ ചിത്രം കാണാൻ സാധിക്കും. നിലവിലെ ലോഗോയുടെ ആവർത്തനം 2020നായിരുന്നു അവതരിപ്പിച്ചത്.



ലോഗോയുടെ റെൻഡറിങ് ഉപയോഗിച്ചിരുന്ന തെറ്റുകൾ നീക്കം ചെയ്യുകയും ലോഗോയെ ചുറ്റിപ്പറ്റിയുള്ള കറുത്ത രൂപരേഖ നീക്കം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ലോഗോ ഉപയോഗിക്കാമെങ്കിലും വാഹനങ്ങളിൽ അത് ഉപയോഗിക്കാറില്ല. എങ്ങനെയാണ് ഇതിൻറെ നിർമാണശാലയിൽ ഈ വാഹനം ഉണ്ടാക്കുന്നതെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇതിന്റെ ഓരോ ഭാഗങ്ങൾക്കും വലിയ വിലയാണ്. വാഹനത്തിൻറെ നിർമ്മാണത്തെപ്പറ്റി വിശദമായ വിവരങ്ങൾ പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.