തങ്ങളുടെ ആദ്യരാത്രിയെ കുറിച്ചു പങ്കു വെച്ചു സൂര്യയും ഇഷാനും.

ഇപ്പോള്‍ ട്രാന്‍സ്ജെന്‍ടേഴ്സ് തമ്മിലുള്ള വിവാഹം കൂടുതലായും നടക്കുന്നുണ്ട്. അതിനു പിന്നിലുള്ള കാരണം എന്ന് പറയുന്നത് ഇന്ന് ഭരണഘടന അവര്‍ക്ക് മാത്രമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നല്‍കുന്നുണ്ട്. മാത്രമല്ല മറ്റുള്ളവരെ പോലെ തന്നെ എല്ലാ മേഖലയിലും ഇവര്‍ക്കും തുല്യ സ്വാതന്ത്ര്യമുണ്ട്. അതായത് സാധാരണ മനുഷ്യനെ പോലെ തന്നെ വിവാഹം കഴിക്കാനും ഗര്‍ഭം ധരിക്കാനും കുടുംബമായി ജീവിക്കാനുമുള്ള അവകാശമുണ്ട് ഇന്നവര്‍ക്ക്. കാരണം അവരുടെതായ കാരണങ്ങള്‍ ഇല്ലാതെ തങ്ങളുടെ ശരീരത്തിനൊത്ത വികാരങ്ങള്‍ ഇല്ലാതെ ജനിക്കേണ്ടി വന്നവരാണ് ഈ വിഭാഗം ആളുകള്‍. അത് കൊണ്ട് തന്നെ നമുക്കവരെ തള്ളിപ്പറയാന്‍ കഴിയില്ല.



Surya - Ishaan Interview
Surya – Ishaan Interview

ഇന്ന് ഇവര്‍ക്ക് വിദ്യാഭ്യാസ മേഖലയിലും നല്ല അവസരങ്ങള്‍ ഉണ്ട് എന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ ഇതവരെ സമൂഹത്തില്‍ പിടിച്ചു നില്‍ക്കാനായി സഹായിക്കും. ഇന്ന് നിയമങ്ങള്‍ എല്ലാം വന്നപ്പോള്‍ സമൂഹം ഇവരെ തങ്ങളുടെ ഒരു ഭാഗമായി അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സമൂഹത്തിനിടയില്‍ നിന്നും ഒരുപാട് ചൂഷണങ്ങളും ആക്രമങ്ങളും നേരിട്ട ഇവര്‍ക്ക് ഇത്തരം നിയമങ്ങള്‍ ഏറെ ആശ്വാസകരം തന്നെയാണ് എന്ന് പറയാം. ട്രാന്‍സ്ജെന്‍ടറുകള്‍ക്കിടയില്‍ ഏറെ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു സൂര്യയുടെയും ഇഷാനിന്‍റെയും. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വിവാഹം ഏറെ വൈറല്‍ ആയിരുന്നു. അതിനു ശേഷവും ഇവരെ സമൂഹത്തിനിടയില്‍ നിന്നും നിരവധി അപകീര്‍ത്തികള്‍ നേരിടേണ്ടി വന്നിരുന്നു. പ്രധാനമായും ഇവരുടെ ലൈംഗിക ജീവിതത്തെ കുറിച്ചായിരുന്നു ആളുകള്‍ക്ക് അറിയേണ്ടിയിരുന്നത്. അതിനു ശേഷം ഒരു വലിയ സര്‍ജറിക്ക് ശേഷം ഗര്‍ഭം ധരിച്ചതും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിട്ടുണ്ടായിരുന്നു.



ഇപ്പോള്‍ ഒരു ഇന്‍റര്‍വ്യൂവില്‍ തങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചു തുറന്നടിച്ചിരിക്കുകയാണ് സൂര്യ. “വിവാഹം കഴിഞ്ഞത് മുതല്‍ തങ്ങള്‍ സമൂഹത്തില്‍ നിന്നും നേരിട്ട വലിയ ചോദ്യമായിരുന്നു തങ്ങളുടെ ആദ്യരാത്രിയെക്കുറിച്ചും തങ്ങക്കിടയിലെ ലൈംഗികതയെ കുറിച്ചും. മലയാളികളുടെ ഒരു ചീത്ത സ്വഭാവമാണ് മറ്റുള്ളവന്‍റെ കിടപ്പു മുറിയിലേക്ക് ഒളിഞ്ഞു നോക്കുക എന്നത്. ലൈംഗികത എന്ന് പറയുന്നത് രണ്ടു ലൈംഗിക അവയവങ്ങള്‍ ചേരുമ്പോള്‍ അല്ല. മനസ്സ് കൊണ്ടോ ഒരു നോട്ടം കൊണ്ടോ ചേര്‍ത്ത് പിടിക്കുന്നതും ലൈംഗികത തന്നെയാണ്. മാത്രമല്ല തങ്ങളുടെ കിടപ്പു മുറിയിലെ കാര്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നടിച്ചു പറയേണ്ട കാര്യമില്ല. ഇന്ത്യന്‍ ഭരണ ഘടനയില്‍ ഓരോ വ്യക്തിക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്”. ഇങ്ങനെയായിരുന്നു സൂര്യയുടെ പ്രതികരണം. കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക.