കാട്ടിലെ അമ്പരപ്പിക്കുന്ന വിചിത്രമായ കാര്യങ്ങൾ.

നമുക്കറിയാം ഇന്നത്തെ തലമുറയ്ക്ക് കാടിനോട് വല്ലാത്ത ഇഷ്ട്ടമാണ്. പലർക്കും ഇന്ന് കാട്ടിലേക്ക് ട്രക്കിങ്ങിനും മറ്റു യാത്രകൾ ചെയ്യാനുമാണ് ഏറെ ഇഷ്ട്ടം. കാരണം ഇന്ന് പലരും സന്തോഷം കണ്ടെത്താൻ നോക്കുന്നത് യഥാർത്ഥ പ്രകൃതിയിലാണ്. ഒരുപക്ഷെ, അതുകൊണ്ടായിരിക്കാം പലരും കാട് കേറി കാട് ആസ്വദിക്കാൻ ഇറങ്ങി തിരിക്കുന്നത്. പലപ്പോഴും കാടുകൾ പല രഹസ്യങ്ങളും നിഗൂഢതകളും ഒളിപ്പിച്ചു വെക്കാറുണ്ട്. നിങ്ങൾക്കറിയാമോ? നമ്മുടെ ഭൂമിയുടെ ഏഴു ശതമാനം മാത്രമാണ് വനങ്ങളാൽ ചുറ്റപ്പെട്ടത്. ഓരോവർഷവും ഈ വനത്തിന്റെ വിസ്‌തൃതി കുറഞ്ഞു വരികയാണ്. വളരെ വിചിത്രമായ ജീവികളെയും സസ്യങ്ങളെയും പല കാടുകളിലും കാണപ്പെട്ടുന്നുണ്ട്. ഇത്തരത്തിൽ പല കാര്യങ്ങളും പല കാടുകൾക്കും പറയാനുണ്ടാകും. എന്തൊക്കെയാണവ എന്ന് നോക്കാം.



Flower in Forest
Flower in Forest

ടാർസൺ എന്ന കഥാപാത്രത്തെ എല്ലാവർക്കും സുപരിചിതമാണല്ലോ. എല്ലാ ജീവികൾക്കിടയിലും മരത്തിലും കാട്ടിലും ജീവിക്കുന്ന ഒരു കഥാപാത്രം. ഈ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കി 1998ൽ ഒരു സിനിമ ഇറങ്ങിയിട്ടുമുണ്ട്. എന്നാൽ സിനിമയിലും കഥയിലും പറഞ്ഞിട്ടുള്ള ടാർസൺ എന്ന വ്യക്തി ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമായിരുന്നു. യഥാർത്ഥ ജീവിതത്തിൽ ഒരു ടാർസൺ ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? മൃഗങ്ങൾക്കിടയിലും മരങ്ങളിലും ഒക്കെയായി പുറംലോകവുമായി ഒരു ബന്ധമില്ലാതെ ജീവിക്കുന്ന ഒരു വ്യക്തിയുണ്ട്.കാടറിഞ്ഞു കാടിനോടിണങ്ങി കാട് വിട്ടു പോരാതെ നാൽപ്പതു വർഷമായി കാട്ടിൽ തന്നെ ജീവിക്കുന്ന ഒരു വ്യക്തിയുണ്ട്. അതായത് ഏകദേശം നാൽപ്പതു വർഷത്തോളമായി വിയറ്റ്നാമിലെ കോങ്ങ് യംഗ് കായി പ്രവശ്യയിലെ ആഴമേറിയ കാടുകളിൽ വസിച്ച ഹോ വാൻ ലാങ്ക് എന്ന വ്യക്തിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇദ്ദേഹത്തെയാണ് റിയൽ ലൈഫ് ടാർസൺ എന്ന് വിളിക്കുന്നത്. ഇദ്ദേഹം കാലങ്ങൾ ഏറെയായി കാട്ടിലെ മറക്കഷണങ്ങൾ വെട്ടിമുറിച്ചു അവിടെ തന്നെ വീടുണ്ടാക്കി അതിൽ തന്നെയാണ് താമസിക്കുന്നത്. കാട്ടിലെ കായ് കാണികളും അരുവികളിലെ വെള്ളവും മൃഗങ്ങളുടെ മാംസവും കഴിച്ചാണ് ജീവിച്ചത്. ഇവരുടെ കുടുംബം വിയറ്റ്‌നാമിൽ എത്തിയപ്പോൾ യുദ്ധ സമയമായിരുന്നു. ‘അമ്മ മരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ അച്ഛൻ കാടുകളിൽ പോയി താമസിക്കാൻ തുടങ്ങി. ഇനിയും യുദ്ധം കഴിഞ്ഞിട്ടില്ല എന്ന മട്ടിൽ കട്ടിൽ തന്നെ സ്ഥിര താമസമാക്കി. അങ്ങനെ കാടിനോട് പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിച്ചു.



ഇതുപോലെയുള്ള മറ്റു കാര്യങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.