കൊറോണ വയറസിനെ തടയാന്‍ ലോകത്ത് ഇറക്കിയ വിചിത്രമായ മസ്കുകള്‍.

കൊറോണ കാലത്താണ് കൂടുതലായി നമ്മൾ മാസ്കുകളെ പറ്റി കേട്ടു തുടങ്ങിയത് തന്നെ. കൊറോണ തന്നെ ആയിരുന്നു അതിനുള്ള കാരണം. അതിന് മുൻപ് ആശുപത്രികളിലെ ജീവനക്കാർ മാത്രമായിരുന്നു മാസ്ക്കുകൾ വച്ചിരുന്നത്. എന്നാൽ കൊറോണ സംഹാരതാണ്ഡവം തുടങ്ങിയതോടെ സാധാരണക്കാർ മുതലുള്ളവർ മാസ്ക്കുകൾ വയ്ക്കണമെന്നതിനെ പറ്റിയും അത്‌ നിർബന്ധമായതിനെ പറ്റിയും സാനിറ്റൈസറിനെ പറ്റിയുമൊക്കെ പകുതിയിൽ കൂടുതൽ ആളുകളും കേട്ട് തുടങ്ങിയത് തന്നെ കൊറോണ വന്നതിനു ശേഷം ആയിരിക്കും എന്ന് പറയുന്നതാണ്.



Covid 19 Mask
Covid 19 Mask

അത്തരത്തിൽ മാസ്‌ക്കുകളെ പറ്റി ഉള്ള ചില കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ കുറച്ചു വിവരങ്ങളാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്. എല്ലാ കാര്യത്തിലും വ്യത്യസ്തത തേടുന്നവരാണ് മനുഷ്യർ. മുഖസൗന്ദര്യത്തിന്റെ പ്രാധാന്യം മാസ്ക്കുകൾ വന്നതോടെ നഷ്ടപ്പെട്ടു എന്നു പറയുന്നതാണ് സത്യം. മാസ്ക്ക് വെച്ച് കഴിഞ്ഞാൽ മുഖം കാണുന്നില്ല എന്നത് ഓരോ ആളുകൾക്കും വലിയ വേദന സമ്മാനിക്കുന്നവയാണ്. അതിൽ മുന്നിൽ നിൽക്കുന്നത് സ്ത്രീകൾ തന്നെയാണെന്ന് പറയാതെ വയ്യ. അപ്പോഴേക്കും ട്രാൻസ്പരിയന്റ് മാസ്കുകളിൽ വ്യത്യസ്തതകളും ആയി ആളുകളെത്തി.



വിവാഹത്തിനും മറ്റും മുത്തുകളും കല്ലുകളും ഒക്കെ ഉള്ള മാസ്ക്കുകൾ മുതൽ ഡയമണ്ട് പതിപ്പിച്ച മാസ്കുകൾ വരെ എത്താൻ തുടങ്ങി. ഇപ്പോൾ വളരെ വ്യത്യസ്തമായ ചില മാസ്ക്കുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ട്രാൻസ്പാരന്റ് മാസ്ക് മുഖസൗന്ദര്യം വളരെയധികം എടുത്തു കാണിക്കുവാനാണ് ഉപയോഗിക്കുന്നത് എന്നതാണ് ഒരു സത്യം. എന്നാൽ പുല്ലു കൊണ്ടുള്ള മാസ്ക് ഒന്ന് കണ്ടാലോ.? പുല്ലു കൊണ്ട് മാസ്ക് ഉണ്ടാക്കാൻ സാധിക്കുമോന്ന് ആണ് ചോദ്യമെങ്കിൽ വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെ പുല്ലു കൊണ്ടുള്ള വളരെ വ്യത്യസ്തം ആയ മാസ്ക്ക് നമുക്ക് കാണാം. ഉണ്ടാക്കിയത് എവിടെയാണെന്ന് അല്ലേ, വിദേശരാജ്യത്ത് എവിടെയോ ആണ് ഈ പ്രകൃതി സൗഹൃദമായ മാസ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് പുല്ലിൽ ഒന്നുമല്ല ഇത് ഉണ്ടാക്കിയിരിക്കുന്നത് ,

യഥാർത്ഥ പുല്ലിൽ നിന്ന് തന്നെയാണ്. ദിവസങ്ങൾ നീണ്ട ഒരു പരിശ്രമത്തിനൊടുവിലാണ് ഈ പുല്ല് മാസ്ക്ക് റെഡി ആയി ഇരിക്കുന്നത്. വളരെയധികം പ്രചാരത്തിൽ ഉള്ളതാണ് ഇത് എന്നാണ് അറിയാൻ കഴിയുന്നത്. അതുപോലെതന്നെ ഇനി അന്യഗ്രഹ ജീവികളെ പോലെ തോന്നണമെന്നുണ്ടെങ്കിൽ അത്തരത്തിലുള്ള ഒരു മാസ്ക്കും തയ്യാറാക്കിയിട്ടുണ്ട്. ക്രിയേറ്റിവിറ്റി എന്ന് ഒക്കെ പറയുന്നത് ഇതാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. അതുപോലെ ഒരാൾ നമ്മുടെ മുഖത്ത് അമർത്തി പിടിക്കുന്നത് പോലെയുള്ള ഒരു രീതിയിൽ മനോഹരമായ മാസ്ക്ക് തയ്യാറാക്കിയിട്ടുണ്ട്.



ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരാൾ പിന്നിൽ നിന്നും നമ്മുടെ മുഖത്ത് അമർത്തി പിടിക്കുക ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. ഓരോരുത്തരുടെയും കഴിവുകൾ മനസ്സിലാക്കാൻ സാധിക്കുന്നത് ഇങ്ങനെയൊക്കെയല്ലേ.? അതുപോലെ മോണാലിസയുടെ മാസ്ക് ആയിട്ടുണ്ട്. മോണാലിസയുടെ ചിത്രം ചെയ്ത ഒരു അതിമനോഹരമായ മാസ്ക് ആണ്. അത്‌ പ്രിന്റ് ചെയ്തത് എന്നായിരിക്കും ചിന്തിക്കുന്നത്. എന്നാൽ അങ്ങനെയല്ല വരച്ചു ചെയ്തിരിക്കുകയാണ്. മാസ്ക് വയ്ക്കുമ്പോൾ മോണാലിസയുടെ മുഖത്തിനൊക്കെ ഒരു മാറ്റം സംഭവിക്കുന്നുണ്ട്. ഏകദേശം ന്യൂജനറേഷൻ മോണാലിസ ആയതു പോലെ.

ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചില മാസ്ക്കുകൾ ഒക്കെ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം എല്ലാവർക്കും താല്പര്യം ഉള്ളതുമായ അറിവ് ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്.