വിമാനത്തില്‍ നടന്ന വിചിത്രമായ സംഭവങ്ങള്‍

വിമാനങ്ങളില്‍ മിക്കപ്പോഴും നടക്കുന്ന കാര്യമാണ് കള്ളകടത്ത്. അനധികൃത പണം മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്നത് വിമാനയാത്രക്കാര്‍ വഴിയാണ്. എല്ലാ ദിവസവും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാറുമുണ്ട്. അത്തരത്തിലൊരു വലിയ കള്ളകടത്തിന്റെ കഥയാണ് പറയുന്നത്. വിദേശകറന്‍സിയുമായി ജെറ്റ് എയര്‍വേസിലെ ക്രൂ മെമ്പര്‍ ആണ് അറസ്റ്റില്‍ ആയത്. 3.21 കോടി മൂല്യമുള്ള യു.എസ് ഡോളര്‍ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് യുവതിയില്‍ നിന്നും പിടികൂടിയത് താഴെ നിങ്ങള്‍ക്ക് വീഡിയോയിലൂടെ കാണാം. ഹോങ്ക്‌കോംഗിലേക്ക് സര്‍വീസ് നടത്തുന്ന ജെറ്റ് എയര്‍വേസ് വിമാനത്തിലെ എയര്‍ ഹോസ്റ്റസ്‌ദേവ്ഷി കുല്‍ശ്രേഷ്തയാണ് അറസ്റ്റിലായത്. വിവേക് വിഹാര്‍ ഏരിയയില്‍ താമസിക്കുന്ന അമിത് മല്‍ഹോത്രയെന്നയാളുടെ ഏജന്റാണു യുവതിയെന്ന് ഒടുവില്‍ വിദഗ്തമായ അന്വേഷണത്തില്‍ തെളിയുകയുംചെയ്തു.



വിമാനത്തില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്ന പതിവുണ്ട്. നമുക്കിഷ്ടപ്പെട്ട വിഭവങ്ങള്‍തന്നെയാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ യാത്രക്കാരുടെ ഭക്ഷണം ആരും അറിയാതെ കഴിക്കുന്ന എയര്‍ഹോസ്റ്റിനെ നിങ്ങള്‍ക്ക് താഴെ വീഡിയോയില്‍ കാണാം. അതി വിദഗ്തമായാണ് അവര്‍ ഭക്ഷണം കഴിക്കുന്നത്. ഇതെങ്ങാനും അധികൃതര്‍ കണ്ടാലുള്ള അവസ്ഥ ഊഹിക്കാവുന്നതല്ലെയുള്ളു. അവരുടെ ജോലി പോകും എന്നതില്‍ സംശയമില്ല.



കുട്ടികളെ കടത്തി കൊണ്ടു പോകുന്ന നിരവധി വാര്‍ത്തകള്‍ ദിനംപ്രതി നമ്മള്‍ കേട്ടിട്ടുണ്ട്. പല കുഞ്ഞുങ്ങളെയും ഇന്നും കണ്ടെത്തിയിട്ടില്ല. ഇത്തരത്തില്‍ പാകിസ്ഥനില്‍ നിന്നും കുഞ്ഞിനെ കടത്തി കൊണ്ട് പോയി പിടിയിലായ ഒരാളെപറ്റി പറയാം. ഇയാള്‍ കുഞ്ഞിനെ കടത്തികൊണ്ട് പോയത് ബാഗിനുള്ളില്‍ വച്ചാണ്. 5 മാസം പ്രായമായ കുഞ്ഞിനെ ഇദ്ദേഹം പ്ലാസ്‌റിക് കവറുകള്‍ക്കുള്ളില്‍ മൂടി ബാഗില്‍ പൊതിഞ്ഞാണ് കടത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുകളില്‍ സ്ത്രീകള്‍ പലപ്പോഴും മോശമായ പെരുമാറ്റം നേരിട്ടുണ്ട്. ഇത്തരത്തില്‍ വിമാനത്തില്‍ വച്ച് സ്ത്രീകളോട് അപമര്യാധയായി പെരുമാറിയ ഒരാളെ കാണാം. പക്ഷെ ഈ വിഷയം സ്ത്രീ മറച്ചു വച്ചില്ല. എല്ലാ യാത്രക്കാരുടെ മുന്നില്‍ വച്ച് തന്നെ അയാളെ നാണം കെടുത്തുകയും കേസ് കൊടുക്കുകയംചെയ്യുമെന്ന് പറയുകയും ചെയ്തു. ഒടുവില്‍ വീഡിയോയും എടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.



എയര് ഇന്ത്യ വിമാനത്തില്‍ സംഭവിച്ച് മറ്റൊരു കാര്യം പറയാം. വിമാനം ഉയരത്തില്‍ പറക്കുമ്പോള്‍ ചൂട് കൂടും. വിമാനത്തില്‍ എസി വര്‍ക്ക് ചെയ്യാതിരുന്നാല്‍ എന്ത് സംഭവിക്കും. ഇത്തരത്തില് എസി വര്‍ക്ക് ചെയ്യാതെ യാത്രക്കാര്‍ ബഹളം വച്ചതാണ് ഈ വീഡിയോയില്‍ കാണുന്നത്. എല്ലാവരും കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് വീശുകയാണ് ചെയ്തത്.

വിമാനത്തില്‍ യാത്ര ചെയ്യുന്നത് വളരെ മനോഹരമായ കാര്യമാണ്. വിമാനത്തിന്റെ അകത്ത് നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ രസകരമായ നിരവധി കാള്ചകള്‍ നിങ്ങള്‍ക്ക് കാണാം. പകല്‍ ആണെങ്കില്‍ ഈ കാഴ്ച അതിസുന്ദരമായിരിക്കും.ഇത്തരത്തില്‍ കാഴ്ചകളൊക്കെ കണ്ട് വളെരെ ആസ്വദിച്ചിരിക്കുന്ന ഒരു സത്രീയെ നിങള്‍ക്ക് താഴെ കാണുന്ന വീഡിയോയില്‍ കാണാം. പെട്ടന്നാണ് വിമാനത്തിലെ വിന്‍ഡോ തകര്‍ന്ന് സ്ത്രിയുടെ ദേഹത്ത് വീണത്. ഇവര്‍ക്് പരിക്കേല്‍ക്കുകയും ചെയ്തു. വിമാന കമ്പനിക്കാര്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.വിമാനത്തില്‍ നിന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി ജീവിതത്തില്‍ ഒരുമിച്ച രണ്ട് പേരെ കാണാം. ഇത് യാത്രക്കാരല്ല. വിമാനത്തിലെ ജോലിക്കാര്‍ ആണ് ചെയ്തത്. പൈലറ്റിന് എയര്‍ഹോസ്റ്റസിനോട് പ്രണയം തോന്നുകയും വിമാനത്തില്‍ വച്ച് മൈക്ക് എടുത്ത് യാത്രക്കാരോടായി പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. കണ്ടു നിന്നവരെല്ലാം കൈയ്യടിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.