സൂക്ഷിക്കുക. ഒരിക്കലും പോകാൻ പാടില്ലാത്ത ചില സ്ഥലങ്ങൾ.

ഇന്ന് ഭൂരിഭാഗം ആളുകളും യാത്രാപ്രേമികളാണല്ലേ. അത്കൊണ്ട് തന്നെ ഇന്ന് യാത്ര പോകുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു എന്നു തന്നെ പറയാം. ഇന്നത്തെ യുവാക്കൾക്ക് യാത്ര എന്ന് പറയുന്നത് പ്രത്യേകതരം ഒരു ഹരമായി മാറിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ബൈക്ക് റൈഡിങ് ഒരു ട്രെൻഡായി മാറി എന്ന് തന്നെ പറയാം. ആൺ-പെൺ ഭേദമില്ലാതെ ബൈക്ക് റൈഡിങ് ഇന്ന് ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട്. എല്ലാവർക്കും തങ്ങൾ ജീവിക്കുന്ന ഈ കുഞ്ഞു ഭൂമിയെ ഒന്നു ചുറ്റി കാണണം എന്ന് ആഗ്രഹമുള്ളവരാണ്. എങ്കിലും നമ്മൾക്ക് എല്ലാ സ്ഥലത്തേക്കും ഒരു സുരക്ഷാ മുൻകരുതലുകളും കൂടാതെ കടന്നു ചെല്ലാൻ കഴിയില്ല. അത്തരം ചില സ്ഥലങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.



Top Places On Earth
Top Places On Earth

ക്വീൻസ് ബാത്. ഹവായിലെ ദ്വീപുകളെല്ലാം തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല. അത്രയേറെ മനോഹരമാണ് ഒരു ദ്വീപും കാണാൻ. അത്കൊണ്ട് തന്നെ സ്വർഗം എന്ന് വിളിച്ചാലും തെറ്റില്ല. ഹവായിലെ ദ്വീപുകളിലെ മണ്ണിനും കല്ലിനും പുല്ലിനും വരെ പ്രത്യക സൗന്ദര്യമാണ്. മണൽ നിറഞ്ഞ തീരങ്ങളും, ശുദ്ധമായ തെളിഞ്ഞു നിൽക്കുന്ന ജലവും, ശാന്തമായ കടലുകളും ഈ ഭംഗിയിൽ മുഖ്യ പങ്കു വഹിക്കുന്നു. ഹവായിലെ ഏറ്റവും മികച്ച അയലന്റുകളിൽ ഒന്നാണ് ദി ഗാർഡൻ അയലന്റ്. ഹവായിലുമുണ്ട് ഒട്ടേറെ അപകടങ്ങൾ നിറഞ്ഞ സ്ഥലങ്ങൾ. അതിലൊന്നാണ് ഈ ഗാർഡൻ അയലന്റ്. ഈ പ്രദേശത്തെ ക്വീൻസ് ബാത് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നല്ല തെളിഞ്ഞ ശുദ്ധജലമാണുള്ളത്. അത്കൊണ്ട് തന്നെ ഇവിടേക്ക് ധാരാളമായി ആളുകൾ കുളിക്കാനായി എത്തുന്നു. എന്നാൽ ഇവിടെ ഒരു അപകടം പതിയിരിക്കുന്നുണ്ട്. ഇതിന്റെ തൊട്ടടുത്തു തന്നെ സമുദ്രമുണ്ട്. ഇതിൽ നിന്നും ചില സമയങ്ങളിൽ ശക്തമായി തിരയടിക്കാറുണ്ട്. ഇത് ആളുകളെ വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു. അത്കൊണ്ട് തന്നെ ഇവിടേക്ക് പോകുമ്പോൾ തീർച്ചയായും സൂക്ഷിക്കണം.



ഇതുപോലെയുള്ള മറ്റു സ്ഥലങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.